ബാലതാരമായി എത്തി മലയാളികളുടെ പ്രീയങ്കരിയായി മാറിയ കുഞ്ഞു സുന്ദരിയാണ് മീനാക്ഷി. കോട്ടയം സ്വദേശിനിയായ മീനാക്ഷി മലയാളികള്‍ക്ക് സ്വന്തം മീനൂട്ടിയാണ്. ബാലതാരമായി സിനിമയില്‍ എത്തി പിന്നീട് ടോപ് സിംഗറിന്റെ അവതാരികയായി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് മീനാക്ഷി.
മീനൂട്ടി എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന താരം ടോപ് സിംഗര്‍ വേദിയില്‍ എംജി ശ്രീകുമാറിന്റെ ചോദ്യങ്ങളോട് ബ ബ ബെ അടിയ്ക്കുന്നത് ഒക്കെ രസകരമായ കാഴ്ചയായിരുന്നു. എന്നാല്‍ പഠനവുമൊക്കെയായി തിരക്കിലായിരുന്നതിനാല്‍ താരം ടോപ് സിംഗര്‍ അവതാരക സ്ഥാനത്ത് നിന്നും മാറിയിരുന്നു.
ഇന്ന് സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ യുട്യൂബ് ചാനലിലൂടെ മീനാക്ഷി വിശേഷങ്ങള്‍ പങ്കുടാറുണ്ട്. ഇപ്പോഴിതാ തനിക്ക് സോഷ്യല്‍മീഡിയയില്‍ നിന്നുമുണ്ടായ മോശം അനുഭവം തുറന്നുപറയുകയാണ് മീനാക്ഷി. അത്ര സഭ്യമല്ല എന്ന് കരുതാവുന്ന വസ്ത്രധാരണത്തോടെയുള്ള മീനാക്ഷിയുടേത് പോലെയുള്ള ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഈ ചിത്രങ്ങള്‍ തന്റേതല്ലെന്നും തനിക്ക് ചിത്രവുമായി യാതൊരു ബന്ധവുമില്ലെന്നും മീനാക്ഷി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ വ്യക്തമാക്കി. ആ ചിത്രം ഒരു എഐ സൃഷ്ടിയാണെന്നാണ് കരുതുന്നതെന്നും തനിക്ക് ഏത് തരം വസ്ത്രങ്ങള്‍ ധരിക്കണമെന്നും എന്ത് തരം റോളുകള്‍ ചെയ്യണമെന്നും കൃത്യമായ ബോധമുണ്ടെന്നും മീനാക്ഷി പറയുന്നു.
നിയമപരമായി തന്നെ ഇതിന് നേരിടാനാണ് തീരുമാനമെന്നും വേണ്ട നിയമനടപടികള്‍ തങ്ങള്‍ കൈക്കൊണ്ട് കഴിഞ്ഞുവെന്നും സൈബര്‍ പോലൂസും ഈ കാര്യം വേണ്ടത്ര ഗൗരവത്തില്‍ പരിഗണിച്ചിട്ടുണ്ടെന്നും ഇത്തരത്തിലുള്ള ഫോട്ടോകള്‍ സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ക്ക് അവരുടെ അമ്മയുടേയോ പെങ്ങന്മാരുടെയോ ചിത്രങ്ങള്‍ കൈകാര്യം ചെയ്താല്‍ പോരെ എന്നും താരം പറയുന്നു.
ഒരു പക്ഷേ അവര്‍ ക്ഷമിച്ചേക്കാമെന്നും നിയമപരമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുമെന്നും അതാണ് ഇത്തരം ചിത്രങ്ങളുടെ ശില്‍പ്പികള്‍ക്കും പ്രചാരകര്‍ക്കും നല്ലതെന്നും മീനാക്ഷി പറയുന്നു.