ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.
1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.
ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്.
നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ജൂണ്‍ മാസത്തിലാണ് വിദ്യാസാഗര്‍ ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അന്തരിച്ചത്. അഭിനയത്തിലേക്ക് കടന്നും സുഹൃത്തുക്കള്‍ക്ക് ഒപ്പം സജാവമായും മീന ഈ കഠിന ദിവസങ്ങളെ മറികടന്നിരുന്നു.
ഇപ്പോഴിതാ മീന വീണ്ടും വിവാഹത്തിനൊരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സോഷ്യല്‍ മീഡിയയിലും നിരവധി തെന്നിന്ത്യന്‍ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച് നിരവധി റിപ്പോര്‍ട്ടുകളാണ് വരുന്നത്.
നിലവില്‍ 46 കാരിയായ മീന തന്റെ ടാനേജുകാരിയായ മകള്‍ നൈനികയ്ക്കായാണ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മീനയെ വിവാഹത്തിന് നിര്‍ബന്ധിക്കുന്നത് അവരുടെ കുടുംബം തന്നെയാണ്.
ഇപ്പോഴും ചെറുപ്പമാണ് മീന, മകളും ചെറു പ്രായമാണ്. ഈ സാഹചര്യത്തില്‍ മീന വീണ്ടും വിവാഹം കഴിക്കുന്നത് നല്ലതായിരിക്കുമെന്നാണ് അവരുടെ കുടുംബത്തിന്റെ നിരീക്ഷണം. മീനയുടെ കുടുംബ സുഹൃത്ത് തന്നെയായ ബിസിനസുകാരന്‍ ആണ് വരനായി എത്തുക എന്നാണ് സൂചന.
അതേസമയം വരനായി തെരഞ്ഞെടുത്തിരിക്കുന്ന വ്യക്തിയും വിവാഹത്തിന് സമ്മതം അറിയിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. അധികം വൈകാതെ തന്നെ മീനയുടെ വിവാഹമുണ്ടാകുമെന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇതിനിടെ വാര്‍ത്ത വ്യാജമാണെന്ന് താരത്തിന്റെ സുഹൃത്തുക്കള്‍ പറഞ്ഞതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. മീനയുടെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നത് താരം രണ്ടാം വിവാഹത്തിന് തയ്യാറായിട്ടില്ലെന്നാണ്. നിലവില്‍ മകളുടെ ഭാവിയും തന്റെ കരിയറുമാണ് മീനയുടെ മുന്നിലുള്ള ലക്ഷ്യങ്ങള്‍. മീനയുടെ കുടുംബവും വിവാഹത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നുമൊക്കെയാണ് ചില പ്രതികരണങ്ങള്‍.
തമിഴ്, തെലുങ്ക്, മലയാളം സനിമകളില്‍ സജീവമായ നടി സീരിയലുകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ടെലിവിഷന്‍ ഹോസ്റ്റ് ആയും മെന്റര്‍ ആയും വിധി കര്‍ത്താവായും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയ മീന മിനിസ്‌ക്രീന്‍ പ്രേമികളുടെയും ഇഷ്ടതാരമാണ്. മീന റൗഡി ബേബി എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കവെയായിരുന്നു ഭര്‍ത്താവിന്റെ മരണം. അഭിനയത്തിലേക്ക് നടി തിരിച്ചുവരും എന്ന് തന്നെയാണ് നിലവിലെ വിവരം
ബെംഗളൂരുവില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായിരുന്നു വിദ്യാസാഗര്‍. 2009 ജൂണിലാണ് മീനയും വിദ്യാസാഗറും വിവാഹിതരായത്. ഇരുവരുടെയും മകളാണ് നൈനിക. ‘തെരി’ എന്ന ചിത്രത്തില്‍ വിജയ്യുടെ മകളായി അഭിനയിച്ചത് നൈനികയാണ്.