‘ഭർത്താവുമായി മീനയ്ക്ക് നിരന്തരം പ്രശ്‌നങ്ങൾ; നടൻ ധനുഷിനെ വിവാഹം കഴിക്കാൻ ഒരുങ്ങി’; കുടുംബത്തെ ബാധിച്ച വാർത്തകൾ വെളിപ്പെടുത്തി താരം

147

തെന്നിന്ത്യയിലെ മികച്ച നായികമാരുടെ ലിസ്റ്റ് എടുത്താൽ അതിൽ എല്ലാക്കാലത്തും നിറഞ്ഞു നില്ക്കുന്ന നടിയാണ് മീന. ബാലതാരമായി സിനിമയിലേക്ക് എത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമായി മാറുകയായിരുന്നു.

തെന്നിന്ത്യയിലെ എല്ലാ സൂപ്പർസ്റ്റാറുകൾക്കൊപ്പവും അഭിനയിക്കാനുള്ള ഭാഗ്യം നേടിയ നടി കൂടിയാണ് മീന. താരത്തിന്റെ ഭർത്താവ് വിദ്യാസാഗർ മരണപ്പെട്ടത് വലിയ ഒരു ഷോക്കാണ് താരത്തിന് സമ്മാനിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗർ പൊടുന്നനെയാണ് മരണത്തിന് കീഴടങ്ങിയത്. ഈീ വിയോഗത്തിൽ നിന്നും താരം റിക്കവറായി വരുന്നതേയുള്ളൂ.

Advertisements

ഇതിനിടെയാണ് ഗോസിപ്പ് ന്യൂസുകൾ താരത്തിനെ തളർത്തിക്കൊണ്ട് പ്രചരിക്കുന്നത്. വിദ്യാസാഗറിന്റെ മരണത്തിന് ശേഷം മീന രണ്ടാമതും വിവാഹിതയാകുന്നു എന്ന തരത്തിലാണ് ചില വാർത്തകൾ വന്നത്.

ഇതേകുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ മീന. ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് മീന തനിക്ക് എതിരായി പ്രചരിക്കുന്ന തെറ്റായ വാർത്തകൾക്കെതിരെ സംസാരിച്ചത്.

ALSO READ- ‘ഇങ്ങനെ സംഭവിച്ചത് ആഘോഷങ്ങൾക്ക് പിന്നാലെ മാത്രം പോയതുകൊണ്ട്; ചെറിയ രീതിയിൽ സൂചന കണ്ടപ്പോൾ ശ്രദ്ധിക്കണമായിരുന്നു’: രഞ്ജിനി ഹരിദാസ്

താനും ഭർത്താവ് വിദ്യാ സാഗറും തമ്മിൽ പ്രശ്നങ്ങളുണ്ടെന്ന് റൂമറുകൾ വന്നു. ഇക്കാര്യം പലരും തന്നെ വിളിച്ച് ചോദിച്ചു. തങ്ങൾക്കിടയിൽ വഴക്കുകളുണ്ടായിട്ടില്ല. ജീവിച്ച കാലം വളരെ സന്തോഷത്തിലായിരുന്നു തങ്ങൾ.

വിദ്യാ സാഗറിന് ശ്വാസകോശ ട്രാൻസ്പ്ലാന്റ് വേണ്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങൾ നടന്ന് വരികയായിരുന്നു. അവയവ മാറ്റ ശ സ് ത്രക്രിയ നടക്കുമെന്ന് തന്നെയാണ് കരുതിയിരുന്നത്.
പിന്നീട് അപ്രതീക്ഷിതമായാണ് മ ര ണം സംഭവിച്ചത്.

ALSO READ- അത്ഭുത പ്രകടനവുമായി നേര്; ആറ് ദിവസം കൊണ്ട് ദുൽഖറിന്റെ കൊത്തയെ മറികടന്നു; ഇനി നേരിടാനുള്ളത് മമ്മൂട്ടിയെ

വിദ്യാസാഗറിന്റെ മ ര ണത്തിന് ശേഷം ഞാൻ രണ്ടാമതും വിവാഹിതയാകാൻ പോകുന്നെന്ന് അവർ എഴുതി.സത്യാവസ്ഥ അറിയാതെ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല. തന്നെ കുടുംബത്തെ തന്നെ ഇത് ബാധിച്ചിരുന്നുവെന്നും മീന പറയുകയാണ്.

ഈയടുത്ത് ഭാര്യ ഐശ്വര്യ രജനികാന്തുമായി വേർപിരിഞ്ഞ നടൻ ധനുഷിന്റെ പേരുമായി ചേർത്തായിരുന്നു മീനയുടെ പേരിൽ ഗോസിപ്പ് പ്രചരിച്ചത്. ധുനുഷുമായി ഉടനെ തന്നെ താരം വിവാഹിതയാകും എന്നൊക്കെയായിരുന്നു വാർത്തകൾ.

Advertisement