വിദേശത്ത് അവധി ആഘോഷിച്ച് മീന; സുഹൃത്തിന് ഒപ്പമുള്ള റീല്‍സ് വൈറലാകുന്നു; വിമര്‍ശിച്ച് ആരാധകര്‍

66

ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.

1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.

Advertisements

ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്.

ALSO READ- എനിക്ക് തന്നെ ‘അയ്യേ’ എന്ന് തോന്നിപ്പോയി, സിനിമ ജീവിതത്തില്‍ അത്ര വെറുപ്പോടെ ചെയ്ത കഥാപാത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് നടന്‍ വിജയ രാഘവന്‍

നടി മീനയുടെ ഭര്‍ത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം തെന്നിന്ത്യന്‍ സിനിമാലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് വിദ്യാസാഗര്‍ ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെ അന്തരിച്ചത്. താരം ഈ വേദനാജനകമായ കാലത്തെ മറികടക്കുകയാണ് ഇപ്പോള്‍. സുഹൃത്തുക്കളാണ് മീനയ്ക്ക് താങ്ങും തണലുമായി കൂടെ കൂട്ടായി നില്‍ക്കുന്നത്. അടുത്ത സുഹൃത്തുക്കളുടെ സാമിപ്യവും കളിചിരിയും ഒക്കെയാണ് മീനയെ തിരികെ സന്തോഷത്തിലേക്ക് എത്തിക്കുന്നത്.

ഇപ്പോള്‍ താരം സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ്. ഓരോ വിശേഷങ്ങളും മീന സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കാറുണ്ട്. താരം അവധി ആഘോഷിക്കാനായി ഇപ്പോള്‍ സുഹൃത്തുക്കള്‍ക്ക് ഒപ്പം വിദേശത്താണുള്ളത്. നടിയുടെ ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. സുഹൃത്തിനൊപ്പമുള്ള റീല്‍സ് ആണ് മീന പങ്കുവെച്ചിരിക്കുന്നത്.

ALSO READ- ഗോപി സുന്ദര്‍ അച്ഛനെ പോലെയാണ്, ചേട്ടച്ഛന്‍ എന്നാണ് വിളിക്കുന്നത്; ബാലയുടെ കാശ് കൊണ്ട് ആണ് ജീവിക്കുന്നത് എന്നാണ് ചിലരുടെ പരാതി; പൊട്ടിത്തെറിച്ച് അഭിരാമി സുരേഷ്

ഇതിന് താഴെ താരത്തെ വിമര്‍ശിച്ചും സപ്പോര്‍ട്ട് ചെയ്തും നിരവധി പേരെത്തുന്നുണ്ട്. കളിച്ച് ചിരിച്ച് നടക്കുവാന്‍ എങ്ങനെ തോന്നുന്നു, കുറച്ച് നാളുകള്‍ അല്ലെ ആയുള്ളൂ ഭര്‍ത്താവ് മരിച്ചിട്ട്, എന്നിട്ടും റീല്‍സ് ചെയ്യുകയാണോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. എന്നാല്‍ ഇതിനോടൊന്നും തന്നെ താരം മറുപടി നല്‍കിയിട്ടില്ല.

Advertisement