മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നടി സീമ ജി നായര്‍. നാടകരംഗത്ത് നിന്നും സിനിമയിലും സീരിയലകളിലും എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് സീമ ജി നായര്‍. പതിനേഴാം വയസില്‍ നാടക വേദിയില്‍ അഭിനയം തുടങ്ങിയ സീമ ആയിരത്തിലേറെ അരങ്ങുകളില്‍ നാടകമവതരിപ്പിച്ചു.
ചേറപ്പായി കഥകളിലൂടെ സീരിയല്‍ രംഗത്തേക്കും പാവം ക്രൂരന്‍ എന്ന ചിത്രത്തിലൂടെ സിനിമയിലും അരങ്ങേറ്റം നടത്തിയ സീമ മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളായാണ് വിലയിരുത്തപ്പെടുന്നത്. ചെറുതും വലുതുമായി ധാരാളം വേഷങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും സീമകള്‍ ഇല്ലാത്ത സ്നേഹത്തിന്റെ പേരിലാണ് സീമ ജി നായരെ ഇപ്പോള്‍ മലയാളികള്‍ നെഞ്ചേറ്റുന്നത്.
സഹ പ്രവര്‍ത്തക ആയിരുന്ന നടി ശരണ്യയുടെ ചികിത്സക്കായി കൈമെയ് മറന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി യപ്പോള്‍ മുതലാണ് സീമയെ മലയാളികള്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ഇന്ന് നിരവധി രോഗികള്‍ക്ക് ചികിത്സയ്ക്ക് വേണ്ട സഹായങ്ങളും മറ്റുമായി സീമ സജീവമാണ്.
കോമഡി സ്‌കിറ്റുകളിലൂടെ മലയാളികള്‍ക്ക് സുപചരിചിതയായ മായയ്ക്കും അമ്മയ്ക്കും വീടുവെച്ചുനല്‍കി സീമ താങ്ങായി എത്തിയിരുന്നു. വാടുക വീടുകളില്‍ കഴിയുന്ന ഇരുവര്‍ക്കും തണലായ സീമയെ കുറിച്ച് മായ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്.
വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായെന്ന് ഇതുവരെ തനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും ഈ വീട്ടിലെ ഓരോ കാര്യങ്ങളും കര്‍ട്ടന്‍വരെ തിരഞ്ഞെടുക്കാന്‍ സീമ ചേച്ചിയുടെ സാന്നിധ്യം ഉണ്ടായിട്ടുണ്ടെന്നും മായ പറയുന്നു. ശ്രീവിജയ സീമ എന്നാണ് വീടിന് നല്‍കിയ പേര്.
ഈ പേരിടാന്‍ ചേച്ചി ആദ്യം സമ്മതിച്ചിരുന്നില്ലെന്നും പിന്നീട് തങ്ങള്‍ നിര്‍ബന്ധിച്ചപ്പോള്‍ സമ്മതിക്കുകയായിരുന്നുവെന്നും വീട്ടിലേക്ക് ആവശ്യമായ എല്ലാ സാധനങ്ങളും ചേച്ചി വാങ്ങിയിരുന്നുവെന്നും സാധനങ്ങള്‍ ഇട്ട് വെക്കേണ്ട പാത്രങ്ങള്‍ വരെ സീമ ചേച്ചി കൊണ്ടു തന്നുവെന്നും മായ പറയുന്നു.
സ്വന്തം സ്ഥലത്താണ് വീട് പണിതത്. കൈയ്യിലുള്ള പണം തീര്‍ന്നതോടെ പണി മുടങ്ങി. ഇതറിഞ്ഞ സീമ ചേച്ചി വീടുപണി ഏറ്റെടുക്കുകയായിരുന്നു. ചേച്ചിയുടെ സ്വര്‍ണ്ണമൊക്ക പണയം വെച്ചാണ് പണി തുടങ്ങിയതെന്നും ഇതുവരെ ആ സ്വര്‍ണ്ണമൊന്നും ചേച്ചി തിരിച്ചെടുത്തിട്ടില്ലെന്നും മായ പറയുന്നു.