ഒരുകാലത്ത് മലയാള സിനിമാ സീരിയല്‍ രംഗത്ത് തിളങ്ങി നിന്നിരുന്ന താരമാണ് മായാ മൗഷ്മി. മായയെ കാണുമ്പോള്‍ മലയാളി ആദ്യം ഓര്‍ക്കുന്നത് പകിട പകിട പമ്പരം സീരിയലാണ്. 1999 2005 കാലയളവില്‍ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച ടെലിവിഷന്‍ സീരിയലാണ് ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന പകിട പകിട പമ്പരം.
ബുധനാഴ്ചകളില്‍ ആണ് സീരിയല്‍ സംപ്രേഷണം ചെയ്തിരുന്നത്. അവതരണത്തിലും അഭിനയത്തിലും വ്യത്യസ്തത പുലര്‍ത്തിയ സീരിയല്‍ പ്രേക്ഷകര്‍ വേഗത്തില്‍ ഏറ്റെടുത്തിരുന്നു. ഈ സീരിയലില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടിയായിരുന്നു മായ മൗഷ്മി
ഒരു കാലത്ത് ഒരേ സമയം എട്ട് സീരിയലുകളില്‍ പോലും മായ മൗഷ്മി അഭിനയിച്ചിട്ടുണ്ട്. കൂടാതെ നിരവധി സിനിമകളും ചെയ്തു. ഇതിനിടെ വര്‍ഷങ്ങളോളം സീരിയലില്‍ നിന്നും താരം വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. അച്ഛന്‍ നേവി ഉദ്യോഗസ്ഥനായതിനാല്‍ തന്നെ മായ കേരളത്തില്‍ അല്ല ആന്റമാനിലാണ് ജനിച്ചത്.
ALSO READ- ‘മുള്‍ ചെടി വീട്ടില്‍ വളര്‍ത്തിയാല്‍ വിഷമം വിട്ടുപോകില്ല’; മേഘ്‌നയും ഡോണും തമ്മിലുള്ള വിവാഹത്തിന് ശേഷം റോസ് ചെടി നശിച്ചുപോയി, പിന്നെ വളര്‍ത്തിയിട്ടില്ല: അമ്മ ഡെന്‍സി
പിന്നീട് കൊച്ചിയിലും വിശാഖപട്ടണത്തും, തിരുവനന്തപുരത്തും ഒക്കെയായിരുന്നു മായയുടെ വിദ്യാഭ്യാസം. ഡിഗ്രി കഴിഞ്ഞസമയത്ത് തന്നെ വിവാഹിതയുമായി. വിവാഹത്തോടെയാണ് സീരിയലിലേക്ക് താരം ചുവടുമാറ്റിയത്.
പിന്നീട് മകന്‍ ജനിച്ച് രണ്ടേകാല്‍ വയസ്സുള്ളപ്പോഴാണ് മായ വീണ്ടും അഭിനയത്തിലേക്ക് തിരികെയെത്തിയത്. കുഞ്ഞുണ്ടെന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കില്ലായിരുന്നെന്നും അഭിനയം തുടരുന്നതിന്റെ ഇടയിലായിരുന്നു വിവാഹ മോചനം എന്നും മായ തന്നെ വെളിപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ, ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ ആ കാലത്തെ കുറിച്ച് സംസാരിക്കുകയാണ് മായ. താന്‍ അഭിനയം വിട്ടശേഷം ഏകദേശം ഒരുവര്‍ഷക്കാലം കണ്ണിന് ഏറ്റ അണുബാധയെതുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നെന്ന് മായ പറയുന്നു.
സ്റ്റെഫാല കോക്കസ് എന്ന ബാക്ടീരിയ മൂലം ഉണ്ടായ അസുഖത്തെ തുടര്‍ന്നാണ് കാഴ്ചക്ക് ബുദ്ധിമുട്ട് ഉണ്ടായത്. പിന്നെകണ്ണുകള്‍ ശരിയാകും വരെ ആരുമായി സമ്പര്‍ക്കം ഉണ്ടായിരുന്നില്ല അത്രയും കാലം അടച്ചിട്ട ഒരു മുറിയില്‍ ആയിരുന്നു കഴിഞ്ഞിരുന്നതെന്ന് മായ പറയുന്നു.
ALSO READ-ആ മനുഷ്യന്‍ ഒരിക്കലും ആരെയും അപമാനിക്കാന്‍ ചെയ്ത പ്രവര്‍ത്തി ആയി കാണാന്‍ എനിക്ക് കഴിയില്ല; അഖില്‍ മാരാര്‍
പിന്നീട് കണ്ണിന്റെ പ്രശ്‌നങ്ങളെല്ലാം തീര്‍ന്നപ്പോഴേക്കും ജീവിതത്തില്‍ അഠുത്ത പ്രതിസന്ധിയെത്തി. അച്ഛന്റെ അപ്രതീക്ഷിത മരണം തന്നെ തളര്‍ത്തുകയായിരുന്നു എന്നാണ് മായ പറഞ്ഞത്.
നേവി ഉദ്യോഗസ്ഥനായിരുന്നു അച്ഛന്‍. അദ്ദേഹത്തിന്റ വേര്‍പാട് മായയെ തീര്‍ത്തും തളര്‍ത്തികളഞ്ഞു. അച്ഛനുണ്ടായ സാമ്പത്തിക ബാധ്യതയാണ് അദ്ദേഹത്തെ ജീ വ നൊ ടു ക്കുന്നതിലേക്ക് എത്തിച്ചത്. സാമ്പത്തിക പ്രതിസന്ധി കലശലായതോടെ ഷോപ്പിംഗ് കോംപ്ലക്‌സ് അടക്കമുള്ള സ്വത്തുക്കള്‍ വില്‍ക്കേണ്ടി വന്നിരുന്നെന്നും താരം വെളിപ്പെടുത്തി.
തന്റെ വിവാഹജീവിതവും ആ സമയത്ത് ഏറെ പരാജയമായി മാറിയിരുന്നു. ഇനിയൊരു വിവാഹം വേണ്ടെന്ന നിലപാടില്‍ നില്‍ക്കുമ്പോഴായിരുന്നു വിപിന്‍ ചേട്ടന്റെ ആലോചന വന്നതെന്നും താരം പറഞ്ഞു.