മലയാളികൾക്ക് ഏറെ സുപരിചിതയാണ് ഐഡിയ സ്റ്റാർ സിംഗറിലൂടെയായി ശ്രദ്ധ നേടിയ അമൃത സുരേഷ്. മലയാളികൾക്ക് പ്രത്യേകമായൊരു ഇഷ്ടമുണ്ട് താരത്തിനോട്. അഭിനേതാവായി തുടക്കം കുറിച്ച് പിന്നീട് സംഗീത വഴിയിലേക്കെത്തിയതാണ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ്. അമൃതം ഗമയ മ്യൂസിക് ബാൻഡുമായും സജീവമാണ് ഇവർ.
അടുത്തിടെ പുറത്തുവിട്ട മധുർമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. മധുർമയെക്കുറിച്ചും മറ്റ് വിശേഷങ്ങളുമെല്ലാം പങ്കിട്ടുള്ള ഇവരുടെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരും വിശേഷങ്ങൾ പങ്കിട്ടത്.
ALSO READ
3 ലക്ഷത്തിൽ കൂടുതൽ സബ്സ്ക്രബേഴ്സുണ്ട് അമൃതം ഗമയ യൂട്യൂബ് ചാനലിന്. ചാനലെന്ന ആശയം വന്നത് ചേച്ചിയിലൂടെയാണ്. ഞാൻ സ്റ്റാർട്ട് ചെയ്യും ബാക്കി ഇവളാണെന്നായിരുന്നു അമൃത പറഞ്ഞത്. എൻഡ് ചെയ്യുന്നതും ചേച്ചിയാണ്. ഞാൻ നടുക്ക് കൂടുമെന്ന് മാത്രമെന്നായിരുന്നു അഭിരാമി സുരേഷ് പറഞ്ഞത്. വ്ളോഗേഴ്സ് ആവണമെന്നൊന്നും ഒരിക്കലും കരുതിയിരുന്നില്ല. ഒരു ദിവസം അങ്ങനെയിരുന്നപ്പോൾ എന്തുകൊണ്ട് ചെയ്തൂട എന്ന് തോന്നി. ആ സമയത്ത് എല്ലാവരും യൂട്യബേഴ്സ് ആയിരുന്നില്ല. കുറച്ച് കാലം മുൻപെയായിരുന്നു അത്.
ഞങ്ങൾ രണ്ടും രണ്ട് എൻഡിലുള്ള ആൾക്കാരാണ്. നോർത്തും സൗത്തും എന്നാണ് എപ്പോഴും പറയാറുള്ളത്. ഞങ്ങളെത്ര വിമർശിച്ചാലും ഞങ്ങളിൽ നിന്നും വരുന്ന പ്രൊഡക്ട് ഒന്നാണ്. അല്ലാന്നുണ്ടെങ്കിൽ അച്ഛനും അമ്മയും പാപ്പുവുമൊക്കെ നല്ല ക്രിട്ടിക്കാണ്. അവർ ഞങ്ങളെയാണ് എടുത്തിട്ട് അലക്കാറ്. വീട്ടിൽ പോവുമ്പോൾ ഞങ്ങൾ ഒറ്റക്കെട്ടാണ് എന്നായിരുന്നു അഭിരാമി പറഞ്ഞത്.
ഞങ്ങളുടെ ഇഷ്ടങ്ങളിലുള്ള വ്യത്യാസം ഞങ്ങൾക്ക് നല്ലതായാണ് തോന്നുന്നത്. തികച്ചും വ്യത്യസ്തരായ 2 പേരുടെ ആശയങ്ങളാണല്ലോ. പാട്ടിലും സ്റ്റേജ് ഷോയിലുമെല്ലാം ഇത് ഗുണകരമായാണ് വന്നിട്ടുള്ളത്. രണ്ടിന്റേയും ബാലൻസിങ്ങായാണ് എല്ലാം വന്നിട്ടുള്ളത്. എന്തെങ്കിലും ഒന്നിച്ച് ചെയ്യാമെന്ന് പോലും ഞങ്ങൾ കരുതിയിട്ടില്ല. മധുർമയുടെ വരികളും സംഗീത സംവിധാനവും ചെയ്തിട്ടുള്ളത് അഭിരാമിയാണ്.
ALSO READ
ചേച്ചിയുടെ ഡ്രീം അമ്പ്രല്ലയാണ് മധുർമ. അതിന് താഴെ ഞങ്ങളുടെ പാട്ടുണ്ട്. കുറച്ച് അപ്പാരൽസുണ്ട്. ബാഗ്സുണ്ട്. ഒരു പെർഫ്യൂം വരെ ലോഞ്ച് ചെയ്തിട്ടുണ്ട്. മധുർമയ്ക്കും ഒരു മണം വേണമെന്നുണ്ടായിരുന്നു. മയോപ്പിയുടെ അവിടെ മധുർമയുടെ പെർഫ്യൂമും ഉണ്ട്. അങ്ങനെ ഈ കുടയുടെ കീഴിൽ കുറേക്കാര്യങ്ങളുണ്ട്. എല്ലാത്തിനും ഒരുപാട് സാധ്യതകളുണ്ട്. നമ്മൾ അതേക്കുറിച്ച് അങ്ങനെ ചിന്തിക്കുന്നില്ലെന്നേയുള്ളൂ. അങ്ങനെയാണ് മധുർമയ്ക്ക് ഒരു മണം നൽകാനായി തീരുമാനിച്ചത്. നമുക്ക് സ്വന്തമായൊരു മണം വേണ്ടേയെന്ന ഡ്രീമുണ്ടായിരുന്നു അതാണ് മധുർമയിലൂടെ സാക്ഷാത്ക്കരിച്ചത്.
അമൃതം തിരിച്ചിട്ടതാണ് മധുർമ. അമൃതം അമൃതമാണ് എങ്ങനെ തിരിച്ചിട്ടാലും അത് അമൃതമായിരിക്കും. പാട്ടിന് എന്ത് പേരിടും എന്ന് ചിന്തിച്ചിരുന്നു അങ്ങനെയാണ് പേര് വന്നത്. പാട്ടിൽ കാണിക്കുന്ന ലോകത്തിന് എന്ത് പേരിടുമെന്ന് ആലോചിച്ചപ്പോഴായിരുന്നു അഭി മധുർമയെക്കുറിച്ച് പറഞ്ഞത്. പാട്ട് പ്രൊഡക്ഷൻസ് സൈഡിൽ ക്രിയേറ്റീവ് കാര്യങ്ങളെല്ലാം വരുന്നത് അഭിരാമിയിൽ നിന്നാണ്. ചേച്ചിയുള്ളപ്പോൾ ചേച്ചി തന്നെ സിംഗറായിക്കോട്ടെ എന്നാണ്. തിയേററ്റിക്കലി ഞാൻ പാട്ട് പഠിച്ചിട്ടില്ല, പക്ഷേ, രാഗങ്ങളൊക്കെ എനിക്ക് മനസിലാവും. കേട്ട് പഠിച്ചിട്ടേയുള്ളൂ എന്ന് അഭിരാമി പറയുന്നുണ്ട്