21 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 1998 ല്‍ ജോസ് തോമസിന്റെ സംവിധാനത്തില്‍ മുകേഷ്, ബൈജു, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാതു, ശ്രീലക്ഷ്മി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് പുറത്തിറങ്ങിയ ചിത്രമാണ് മാട്ടുപ്പെട്ടി മച്ചാന്‍. കോമഡി എന്റര്‍ടെയിറായി എത്തിയ ചിത്രം വന്‍വിജയമാണ് നേടിയത്.
ചിത്രത്തിലെ ഡയലോഗുകകളും തമാശകള്‍ക്കും ഇന്നും ആരാധകരുണ്ട്. ഇപ്പോളിതാ 21 വര്‍ഷത്തിനിപ്പുറം ചിത്രത്തിന് രണ്ടാം ഭാഗം പണിപ്പുരയിലാണ് എന്നാണ് വിവരം.
നടന്‍ ബൈജു തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ ഇക്കാര്യം പറഞ്ഞത്. ശക്തമായ ഒരു തിരക്കഥ തയ്യാറാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അല്ലെങ്കില്‍ അത് വിജയിക്കില്ല.
ജഗതി, ഒടുവില്‍ ഉണ്ണികൃഷ്ണന്‍ എന്നിവരുടെ അഭാവം ഒരു പ്രശ്നമാണെങ്കിലും എല്ലാം നന്നായി വന്നാല്‍ മാട്ടുപ്പെട്ടി മച്ചാന്‍ രണ്ടാം ഭാഗം ഒരുങ്ങും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് ബൈജു പറയുന്നത്.
ഇടക്കാലത്ത് സിനിമയില്‍ നിന്ന് വിട്ടു നിന്ന ബൈജു ശക്തമായ തിരിച്ചു വരവിനുള്ള ഒരുക്കത്തിലാണ്. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം നാദിര്‍ഷ സംവിധാനം ചെയ്യുന്ന ചിത്രമായ മേരാ നാം ഷാജിയില്‍ ബിജു മേനോന്‍, ആസിഫ് അലി എന്നിവര്‍ക്കൊപ്പം ബൈജുവും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മോഹന്‍ലാല്‍ ചിത്രം ലൂസിഫറിലും മുരുകന്‍ എന്ന് പേരുള്ള രാഷ്ട്രീയ പ്രവര്‍ത്തകനായി ബൈജു എത്തുന്നു.