എല്ലാ സമയത്തും മറ്റുള്ളവരെ ബോധ്യപ്പെടുത്താനാകില്ല; മറ്റുള്ളവര്‍ക്ക് മുന്നില്‍ തെളിയിച്ച് കൊടുക്കുന്ന പരിപാടി ഞാന്‍ എന്നേ അവസാനിപ്പിച്ചു: പൃഥ്വിരാജ്

99

ഒരു കാലത്ത് മലയാള സിനിമയിലെ കരുത്തനായ നടനായിരുന്ന സുകുമാരന്റെ മകന്‍ പൃഥ്വിരാജ് ഇന്ന് മികച്ച സംവിധായകനും നിര്‍മ്മാതാവും എല്ലാത്തിലും ഉപരി യൂത്ത് ഐക്കണ്‍ എന്നറിയപ്പെടുന്ന മലയാളത്തിന്റെ സൂപ്പര്‍താരവുമാണ്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് പൃഥ്വിരാജ് ശ്രദ്ധ നേടിയത്.

ലൂസിഫര്‍ എന്ന സര്‍വ്വകാല ഹിറ്റ് ചിത്രത്തിലൂടെയാണ് പ്രിഥ്വിരാജ് സംവിധായകനായി അരങ്ങേറിയത് പഴക്കം വന്ന സംവിധായകനെ പോലെയായിരുന്നു പൃഥ്വിരാജ് പെരുമാറിയത് എന്നായിരുന്നു ഈ സിനിമയില്‍ അഭിനയിച്ച താരരാജാവ് മോഹന്‍ലാല്‍ അടക്കമുള്ള എല്ലാവരും ഒരുപോലെ പറഞ്ഞത്.

Advertisements

മാസ്സ് രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ പോലും അദ്ദേഹത്തിന് ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല സിനിമ എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ച് വ്യക്തമായ ബോധ്യമുണ്ടായിരുന്നു പൃഥ്വിരാജിന് മലയാള സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിക്കുന്ന തരത്തിലുള്ള വിജയമായിരുന്നു ആ ചിത്രം സ്വന്തമാക്കിയത്.

ലൂസിഫറിന്റെ തകര്‍പ്പന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ മോഹന്‍ലാലിനെ തന്നെ നായകന്‍ ആക്കി ബ്രോഡാഡി എന്ന സൂപ്പര്‍ഹിറ്റും പൃഥ്വിരാജ് ഒരുക്കി. ഇനി ലൂസിഫറിന്റെ രണ്ടാം ഭാഗമായ എംപുരാന്‍ ഒരുക്കുന്ന തിരക്കിലാണ് പൃഥ്വിരാജ് ഇപ്പോള്‍.

തുടക്കം മുതലേ തന്നെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ സ്വീകരിച്ച താരം മലയാളവും കടന്ന് തമിഴകത്തും ബോളിവുഡിലും വരം ശക്ഥമായ സാന്നിധ്യമായി മാറിയിരുന്നു. എന്‍ജിനീയറിങ് പഠനം അവസാനഘട്ടത്തില്‍ എത്തി നില്‍ക്കുന്ന സമയത്തായിരുന്നു താരം സിനിമയിലേക്കെത്തിയത്.

ALSO READ- വിനയ പ്രസാദിനെ നേരിട്ട് കാണാതെ ഞാന്‍ ഈ സിനിമയിലേക്ക് തിരഞ്ഞെടുത്തത് ഈ കാരണം കൊണ്ട്; മണിച്ചിത്രത്താഴിലേക്ക് എത്തിയപ്പോള്‍ ഫാസില്‍ പറഞ്ഞതിങ്ങനെ

ഇപ്പോഴിതാ തന്റെ പെരുമാറ്റത്തെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഒരാളുടെ പെരുമാറ്റത്തില്‍ കാണുന്നത് ആത്മവിശ്വാസമാണോ അഹങ്കാരമാണോയെന്ന് മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാത്രമേ പറയാന്‍ സാധിക്കുകയുള്ളൂവെന്നാണ് താരം പുതിയ അഭിമുഖത്തില്‍ പ്രതികരിച്ചിരിക്കുന്നത്.

മറ്റുള്ളവരെ ബോധ്യപ്പെടുത്തി ജീവിക്കുന്ന പരിപാടി നേരത്തെ തന്നെ താന്‍ അവസാനിപ്പിച്ചിരുന്നു എന്നും പൃഥ്വിരാജ് പറയുന്നു. ഒരാള്‍ക്കുള്ളത് ആത്മവിശ്വാസമാണോ അഹങ്കാരമാണോയെന്ന് മറ്റൊരാളുടെ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് മാത്രമേ പറയാന്‍ സാധിക്കു. ഞാന്‍ പറയുന്ന ഒരു കാര്യം അഹങ്കാരമാണെന്ന് അത് കേള്‍ക്കുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ തോന്നുമായിരിക്കും. പക്ഷെ ചിലപ്പോള്‍ ഞാനത് പറയുന്നത് തികച്ചും ആത്മവിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരിക്കുമെന്ന് പൃഥ്വിരാജ് വിശദീകരിക്കുന്നു.

അതുകൊണ്ടാണ് പറയുന്നത് ഇതൊക്കെ കാഴ്ചപ്പാടിന്റെ വ്യത്യാസങ്ങള്‍ കൊണ്ട് സംഭവിക്കുന്നതാണെന്ന്. ഒരിക്കലും ഒരാള്‍ ഞാന്‍ ഇത് അഹങ്കാരമായിട്ടാണ് പറയുന്നത് എന്ന് പറയില്ലല്ലോ. അപ്പുറത്തിരിക്കുന്നയാളുടെ കാഴ്ചപ്പാടിലാണ് നമ്മള്‍ അഹങ്കാരികളാകുന്നതെന്നും താരം വിശദീകരിച്ചു.

കൂടാതെ, നമുക്ക് എല്ലാ സമയത്തും മറ്റുള്ളവരെ ബോധ്യപ്പെടുത്താനും സാധിക്കില്ല. അതൊക്കെ ഓരോരുത്തരുടെയും വ്യക്തിത്വവുമായി ബന്ധപ്പെട്ടിരിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ മറ്റുള്ളവര്‍ക്ക് നമ്മള്‍ ഇതാണെന്ന് തെളിയിച്ച് കൊടുക്കുന്ന പരിപാടി ഞാന്‍ അവസാനിപ്പിച്ചതാണെന്നും പൃഥ്വിരാജ് വിശദീകരിച്ചു.

ALSO READ- മഞ്ജുവിന്റെ തിരിച്ചുവരവ് മുടക്കാന്‍ അയാള്‍ പരമാവധി ശ്രമിച്ചു; പല സംവിധായകരും അതുകാരണം ബുദ്ധിമുട്ടിലായി; വിവാഹമോചന ശേഷം ലേഡി സൂപ്പര്‍സ്റ്റാര്‍ അനുഭവിച്ചത്

ഇപ്പോഴിതാ വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം വരാന്‍ പോകുന്ന അയ്യപ്പന്‍ സിനിമയിടെ തിരക്കിലാണ് പൃഥ്വിരാജ്. ശങ്കര്‍ രാമകൃഷ്ണന്റെ സംവിധാനത്തില്‍ 2023ലാണ് ആ സിനിമ പുറത്തിറങ്ങുക. വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്.

അയ്യപ്പനെ കുറിച്ചും പൃഥ്വിരാജ് അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്. സംവിധായകന്‍ ശങ്കര്‍ ഒരു ഫുള്‍ ടീമുമായി തിരുവനന്തപുരത്തുണ്ട്. സിനിമയുടെ പണികളൊക്കെ അവിടെ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് എന്തിനേക്കാളും ശങ്കര്‍ രാമകൃഷ്ണന്‍ എന്ന വ്യക്തിയുടെ ബോധ്യമാണ് എന്നെ ഈ സിനിമയിലേക്ക് ആകര്‍ഷിച്ചത്. ആ കഥയോട് എനിക്ക് ഭയങ്കര ആരാധന തോന്നിയിരുന്നെന്നും പൃഥ്വിരാജ് പറയുന്നു.

മുന്‍പ് ഉറുമിയുടെ ഷൂട്ടിങ് നടക്കുമ്പോഴാണ് എന്നോട് ശങ്കര്‍ അയ്യപ്പനെ കുറിച്ച് പറയുന്നത്. അന്ന് എന്നോട് പറഞ്ഞത് സിനിമയുടെ ചെറിയ രൂപമൊന്നും ആയിരുന്നില്ലെന്നും മുഴുവന്‍ കഥയും അന്ന് തന്നെ തയ്യാറായിരുന്നെന്നും പൃഥ്വിരാജ് പറയുന്നു. ഇംഗ്ലീഷില്‍ എഴുതിയ പത്ത് മുപ്പത് പേജ് വരുന്ന ആ ഡോക്യുമെന്റ് ഇപ്പോഴും എന്റെ കയ്യിലുണ്ട്. പിന്നീട് പല കാരണങ്ങള്‍ കൊണ്ട് ആ സിനിമ നീണ്ടു പോവുകയും ശങ്കര്‍ വേറെ സിനിമകള്‍ ചെയ്യുകയും ചെയ്തു. ഒരു പക്ഷെ ഇങ്ങനെയൊക്കെ സംഭവിച്ചത് നല്ലതിനായിരിക്കാമെന്നാണ് പൃഥ്വിരാജ് അഭിപ്രായപ്പെട്ടത്.

Advertisement