മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയിൽ സജീവം അല്ലാതിരുന്ന താരം ഇപ്പോൾ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്.
2020 ൽ വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യൻ സിനിമയിലൂടെ മടങ്ങി എത്തിയ താരം പിന്നീട് കാവൽ, പാപ്പൻ എന്നി സിനിമകളിലൂടെ തന്റെ പഴയകാല പ്രതാപത്തിലേക്ക് എത്തുകയായിരുന്നു. മേ ഹും മൂസ എന്ന സിനിമയാണ് ഇപ്പോൾ അദ്ദേഹത്തിന്റേതായി റിലീസിന് തയ്യാറികൊണ്ടരിക്കുന്ന പുതിയ സിനിമ. 1965 ൽ ഓടയിൽ നിന്ന് എന്ന ചിത്രത്തിൽ ബാലതാരമായി സിനിമയിൽ എത്തിയ സുരേഷ് ഗോപി പിന്നീട് 1986 ൽ ഇറങ്ങിയ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ വിശ്വസ്ത കൂട്ടാളിയായ ‘കുമാർ’ എന്ന കഥാപാത്രമായാണ് ആരാധകരെ സൃഷ്ടിച്ചത്. കമ്മീഷ്ണർ എന്ന ചിത്രത്തിലെ അഭിനയത്തോടെ സൂപ്പർ താരനിരകളുടെ ലിസ്റ്റിലേക്ക് താരം എത്തി.
സിനിമയിൽ സജീവമായിരുന്ന അദ്ദേഹം ഇടയ്ക്ക് വെച്ച് ഒരു ഇടവേളയെടുത്ത താരം വീണ്ടും ശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. നടനെന്ന നിലയിലും പൊതുപ്രവർത്തകൻ എന്ന നിലയിലുമെല്ലാം സജീവമാണ് താരമിപ്പോൾ. ്.
സലാം കാശ്മീരിന് ശേഷം ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടിൽ ഒരുങ്ങിയ പാപ്പൻ എന്ന ചിത്രം മലയാള സിനിമയ്ക്ക് തന്നെ വലിയൊരു മുതൽക്കൂട്ടാണ്. എബ്രഹാം മാത്യു മാത്തൻ എന്ന പൊലീസ് വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തിയത്. മകൻ ഗോകുൽ സുരേഷും സുരേഷ് ഗോപിയും ആദ്യമായി ഒന്നിച്ച് സ്‌ക്രീനിൽ എത്തിയ ചിത്രം കൂടിയായിരുന്നു ഇത്.
ഇപ്പോഴിതാ, സോഷ്യൽമീഡിയിൽ മകനെക്കുറിച്ച് താരം പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. സുരേഷ് ഗോപി ഫാൻസ് മീറ്റ് എന്ന ഓൺലൈൻ ചാനലിന്റെ പരിപാടിയിലാണ് അദ്ദേഹം മക്കളെക്കുറിച്ച് പറഞ്ഞത്. ഗോകുലിനെ വെച്ച് നോക്കുമ്പോൾ മറ്റ് മൂന്ന് മക്കളും എന്റെ തലിയിൽ കേറി ഇരിക്കുന്നവരാ.. അത്രക്ക് ഫ്രീ ആയിട്ടാണ് അവർ ഇടപഴകുന്നത്.
പക്ഷെ ഗോകുൽ എപ്പോഴും ഒരു ഫാൻ ബോയി സൺ ആയിട്ടാണ് എനിക്ക് തോന്നാറുള്ളത്. മറ്റ് മൂന്ന് പേര് എന്നോട് ഇങ്ങനെ അടുത്ത് ഇടപഴകുന്നത് കണ്ട് അസൂയപ്പെട്ട് വരാറുമില്ല. ഞാൻ വരുന്നു എന്ന് പറഞ്ഞാൽ ആദ്യമേ എഴുന്നേറ്റ് നിൽക്കും. അങ്ങനെ ഒരു പ്രകൃതമാണ് ഗോകുലിന്റേത് എന്നാണ് സുരേഷ് ഗോപിയുടെ അഭിപ്രായം.
ഗോകുലിന്റെ സിനിമയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളിൽ അഭിപ്രായം പറയാറുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി ഇങ്ങനെ: ‘ഇതുവരെ അങ്ങനെയൊന്നും ഇടപെട്ടിട്ടില്ല. പക്ഷെ ഇപ്പോൾ ഞാൻ ഗോകുലിനോട് പറഞ്ഞിട്ടുണ്ട് ഇനി നീ ഏതൊക്കെ പ്രൊജക്ട് ആണ് ചെയ്യുന്നതെന്നും ആരൊക്കെ ആയിട്ടാണ് അസോസിയേറ്റ് ചെയ്യുന്നതെന്നും എനിക്ക് അറിയണം. അറിഞ്ഞേ മതിയാകൂ.. എന്റെ സമ്മതം കൂടി അതിലേക്ക് നീ വാങ്ങണം,’ സുരേഷ് ഗോപി പറഞ്ഞു.
‘നിനക്ക് പാരയൊന്നും വെക്കില്ല. നിന്റെ കഥയും ഞാൻ അടിച്ചുമാറ്റില്ല നീ അതിൽ പേടിക്കണ്ട എന്നും പറഞ്ഞിട്ടുണ്ട്. എന്നോട് നിനക്ക് പറയണ്ട എന്ന് തോന്നുകയാണെങ്കിൽ അത് അങ്ങനെ തന്നെ എന്നോട് പറയുകയും വേണം. അത് കേട്ട് ഗോകുൽ മറുപടി പറഞ്ഞത് ഇങ്ങനെയാണ് ‘എനിക്ക് ഇപ്പോഴാണ് അച്ഛാ സന്തോഷമായത്.’ അച്ഛൻ ഇത്രയും കാലം എന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ലെന്ന വേദന പറഞ്ഞു. അത് അവന്റെ അമ്മയും പറഞ്ഞിട്ടുള്ള കാര്യമാണ്’.