ഹമ്മേ! കല്യാണത്തിന്റെ ക്ഷീണത്തിൽ മാത്തുക്കുട്ടി; ഭാര്യയോടൊപ്പമുള്ള പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രം വൈറൽ

167

മലയാളി മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ താരമാണ് ആർജെ മാത്തുക്കുട്ടി. റേഡി യോ ജോക്കിയും അവതാരകനും സംവിധായകനും നടനുമായും എല്ലാമാണ് ആർജെ മാത്തുക്കുട്ടി മലയാളകൾക്ക് സുപരിചിതനായി മാറിയത്.

ഇപ്പോഴിതാ താരം വിവാഹിതനായിരിക്കുകയാണ്. പെരുമ്പാവൂർ സ്വദേശി ഡോ. എലിസബത്ത് ഷാജി മഠത്തിലാണ് വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് മാത്തുക്കുട്ടി ഏതാനും ദിവസം മുൻപാണ് വിവാഹ വാർത്ത പങ്കിട്ടത്. പെരുമ്പാവൂർകാരനായ അരുൺ മാത്യു മാത്തുക്കുട്ടി എന്ന പേരിലാണ് അറിയപ്പെടുന്നത്.

Advertisements

ഒടുവിൽ ഇപ്പോഴിതാ കല്യാണം കഴിഞ്ഞ് എല്ലാ ആഘോഷങ്ങൾക്കും ശേഷമുള്ള അവസ്ഥ ഒരു ചിത്രത്തിലൂടെ പങ്കുവച്ചിരിയ്ക്കുകയാണ് മാത്തുക്കുട്ടി. ചിത്രം കണ്ട് ചിരിയടക്കാനാകുന്നില്ലെന്ന് പറയുകയാണ് ആരാധകരും.

ALSO READ- വളരെ മോശം ഭാഷയിലാണ് അത് പറഞ്ഞത്; ഒരു സ്ത്രീയെക്കുറിച്ചാണ് പറയുന്നതെന്ന മര്യാദയെങ്കിലും കാണിക്കണം; പൊന്നുവിനെ കുറിച്ച് മോശം പറയുന്നവരോട് ഷെബിൻ

താരം, ‘ഹമ്മേ കല്യാണം കഴിഞ്ഞു’ എന്ന ക്യാപ്ഷനോടെയാണ് ചിത്രം പങ്കുവച്ചരിയ്ക്കുന്നത്. ചിത്രത്തിൽ തളർന്ന് അവശനായിരിയ്ക്കുന്ന മാത്തുക്കുട്ടിയെയും പൊട്ടിച്ചിരിയ്ക്കുന്ന ഭാര്യ എലിസബത്തിനെയും കാണാം. തളരരുത് രാമൻകുട്ടീ എന്ന് പറഞ്ഞുകൊണ്ട് തുടങ്ങുന്ന കമന്റുകളുടെ പൊടിപൂരമാണ് ചിത്രത്തിന് താഴെ. ഇതൊക്കെ എന്ത് ഇനിയല്ലേ വരാനിരിക്കുന്നത്. ട്രെയിലറ് മാത്രമേ കഴിഞ്ഞിള്ളൂ, ഇനിയാണ് പടം തുടങ്ങുന്നത് എന്നൊക്കെയാണ് രസകരമായ കമന്റുകൾ.

മാത്തുക്കുട്ടി വിവാഹ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. ‘അതെ ഞങ്ങൾ ചെയ്തു’ എന്ന് പറഞ്ഞുകൊണ്ട് പങ്കുവച്ച പോസ്റ്റിൽ ജീവിത സഖിയെ കുറിച്ചുള്ള കാര്യങ്ങളും പങ്കുവച്ചിരുന്നു. മാത്തുക്കുട്ടിയുടേത് പ്രണയ വിവാഹമാണ്.

ALSO READ- തുടക്കം തന്നെ മോശം, അവസാനമായപ്പോള്‍ ഭയങ്കര മോശം, തമന്നയുടെ കാവാല ഡാന്‍സ് അനുകരിച്ച അഹാനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം, കണ്ട് പഠിച്ചിട്ട് ചെയ്യൂ എന്ന് സോഷ്യല്‍മീഡിയ

2012ൽ ഉസ്താദ് ഹോട്ടൽ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്തുകൊണ്ട് ആണ് മാത്തുക്കുട്ടി സിനിമയിൽ എത്തുന്നത്. തുടർന്ന് ഇതിഹാസ, കാമുകി, ഹൃദയം എന്നിവയുൾപ്പെടെ പത്തിലധികം സിനിമകളിൽ താരം അഭിനയിച്ചിട്ടുണ്ട്.

കൂടാതെ യൂ ടൂ ബ്രൂട്ടസ് എന്ന സിനിമയ്ക്ക് സംഭാഷണം രചിക്കുകയും കുഞ്ഞെൽദോ എന്ന ചിത്രം കഥ,തിരക്കഥ, സംഭാഷണം രചിച്ച് സംവിധാനം ചെയ്യുകയും ചെയ്തു. കൂതറ, മധുരനാരങ്ങ എന്നിവയുൾപ്പെടെ ചില സിനിമകളിൽ ഡബ്ബിംഗ് ആർട്ടിസ്റ്റായും മാത്തുക്കുട്ടി പ്രവർത്തിച്ചിട്ടുണ്ട്.

സിനിമകൾ കൂടാതെ കോഴി ബിരിയാണി, കുളിസീൻ. എന്നിങ്ങനെ അഞ്ച് ഷോർട്ട് ഫിലിമുകളിലും മാത്തുക്കുട്ടി അഭിനയിച്ചിട്ടുണ്ട്. നിരവധി ഹിറ്റ് ടെലിവിഷൻ ഷോകളുടെയും അവതാരകനായും പ്രവർത്തിച്ചിട്ടുണ്ട്.

Advertisement