കുഞ്ഞതിഥി ഉടനെത്തും, ആകാംഷയോടെ കാത്തിരിപ്പില്‍ മാത്തുക്കുട്ടിയും എലിസബത്തും, ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

106

മലയാളി മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് ആര്‍ജെ മാത്തുക്കുട്ടി. റേഡി യോ ജോക്കിയും അവതാരകനും സംവിധായകനും നടനുമായും എല്ലാമാണ് ആര്‍ജെ മാത്തുക്കുട്ടി മലയാളകള്‍ക്ക് സുപരിചിതനായി മാറിയത്.

Advertisements

ഇപ്പോഴിതാ തങ്ങളുടെ ആദ്യത്തെ കണ്മണിക്കായുള്ള കാത്തിരിപ്പിലാണ് മാത്തുക്കുട്ടിയും ഭാര്യ ഡോ എലിസബത്തും. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ കുഞ്ഞിന്റെ ജന്‍ഡര്‍ റിവീല്‍ വീഡിയോ ദമ്പതികള്‍ പോസ്റ്റ് ചെയ്തത്.

Also Read:ചിലരൊക്കെ ഇത്താത്തയും ഇക്കാക്കയും കളിക്കാന്‍ വന്നേക്കുകയാണ്, കൂര്‍ക്കം വലി കേള്‍ക്കാന്‍ പറ്റുന്നില്ലെങ്കില്‍ വീട്ടിലിരിക്കണം, ജാസ്മിനും ശ്രീരേഖയും നേര്‍ക്കുനേര്‍, ബിഗ് ബോസ് ഹൗസില്‍ വീണ്ടും അടിപൊട്ടി

തങ്ങളുടെ കുഞ്ഞതിഥി ഏപ്രില്‍ മാസം അവസാനത്തോടെ എത്തുമെന്നാണ് മാത്തുക്കുട്ടി അറിയിച്ചിരിക്കുന്നത്.ഇപ്പോഴിതാ വിദേശരാജ്യത്തുവെച്ച് ഭാര്യക്കൊപ്പമുള്ള ഒരു ചിത്രം പങ്കുവെച്ചിരിക്കുകയാണ് മാത്തുക്കുട്ടി. ഇന്‍സ്റ്റഗ്രാമിലാണ് മാത്തുക്കുട്ടി ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.

നിരവധി പേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് കമന്റിട്ടത്. ഇവരുടെ ഒന്നാം വിവാഹവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇരുവര്‍ക്കുമൊപ്പം ഇവരുടെ മകന്‍ അല്ലെങ്കില്‍ മകള്‍ ഒപ്പമുണ്ടാവും. നേരത്തെ എലിസബത്ത് മാത്തുക്കുട്ടിയുടെ ജന്മദിനത്തില്‍ പങ്കുവെച്ച കുറിപ്പും ശ്രദ്ധനേടിയിരുന്നു.

തങ്ങള്‍ ഒരേ നാട്ടുകാരായിരുന്നുവെന്നും വിവാഹം അന്വേഷിക്കുന്ന സമയത്ത് വെങ്ങോല പഞ്ചായത്തിലെ 23ാം വാര്‍ഡിന്റെ വോട്ടേഴ്‌സ് ലിസ്‌റ്റോ ശാലോം പള്ളിയിലെ പെരുന്നാള്‍ ഏറ്റുകഴിച്ച ഇടവകക്കാരുടെ ലിസ്്‌റ്റോ എടുത്ത് നോക്കിയാമതിയായിരുന്നുവെന്നും എലിസബത്ത് പങ്കുവെച്ച പോസ്റ്റില്‍ പറയുന്നു.

Also Read:വിജയ് ചിത്രത്തിലേക്ക് സൂര്യയെ ക്ഷണിക്കാന്‍ പോയത് അഭിനയം നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍, ആദ്യസിനിമ പരാജയപ്പെട്ട വിഷമത്തിലായിരുന്നു സൂര്യ, തുറന്നുപറഞ്ഞ് സ്വര്‍ഗചിത്ര അപ്പച്ചന്‍

ഈ കുറിപ്പും ഏറെ ശ്രദ്ധനേടിയിരുന്നു. അരുണ് മാത്യു എന്നാണ് പെരുമ്പാവൂരുകാരനായ മാത്തുക്കുട്ടിയുടെ യഥാര്‍ത്ഥ പേര്. മാത്തുക്കുട്ടി ഇതിനോടകം പത്തോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. ഉസ്താദ് ഹോട്ടലിലൂടെയായിരുന്നു അരങ്ങേറ്റം.

Advertisement