റേഡിയോ ജോക്കിയും അവതാരകനുമായ മാത്തുകുട്ടി സംവിധായകനാകുന്ന ചിത്രത്തില്‍ നിന്ന് ദുല്‍ഖര്‍ സല്മാന് പിന്മാറി.
കുഞ്ഞെല്‍ദോ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫ് അലി നായകനാകും. ചിത്രത്തില്‍നിന്ന് ദുല്‍ഖര്‍ പിന്മാറിയതിന്റെ കാരണം അറിവായിട്ടില്ല.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്.കെ.വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന കുഞ്ഞെല്‍ദോയുടെ ക്രിയേറ്റീവ് ഡയറക്ടര്‍ വിനീത് ശ്രീനിവാസനാണ്.
താരനിര്‍ണയം പൂര്‍ത്തിയായി വരുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലായില്‍ തുടങ്ങും. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം ഷാന്‍ റഹ്മാന്.
ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്.കെ.വര്‍ക്കിയും പ്രശോബ് കൃഷ്ണയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ദുല്‍ഖര്‍ സല്‍മാനാണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ ടൈറ്റില്‍ റിലീസ് ചെയ്തത്.
‘ഒരു സ്വപ്നം. അത് പ്രാര്‍ത്ഥന പോലെ എല്ലാവര്‍ക്കുമുള്ളിലുണ്ടാകും. ഞങ്ങളുടെ സ്വപ്നത്തിന്റെ പേരിതാണ്:കുഞ്ഞെല്‍ദൊ’ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പങ്കുവെച്ചുകൊണ്ട് മാത്തുക്കുട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.