തമിഴ് സിനിമാ ലോകത്തെ ഇളയ ദളപതിയുടെ 67ാമത്തെ സിനിമ ഒരുങ്ങുന്നു. ലോകേഷ് കനകരാജാണ് സിനിമ സംവിധാനം ചെയ്യുന്നു. ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയുള്ള
ദളപതി 67′ മാസ്റ്ററിന് ശേഷം ലോകേഷും വിജയിയും ഒന്നിക്കുന്ന ചിത്രമാണ്.
ഇപ്പോള്‍ മലയാളികള്‍ക്ക് ആവേശമുയര്‍ത്തി ഇപ്പോഴിതാ ചിത്രത്തില്‍ മലയാളികളുടെ യുവതാരം മാത്യു തോമസ് അഭിനയിക്കുന്നു എന്ന വാര്‍ത്തയും പുറത്തെത്തിയിരിക്കുകയാണ്.
വിജയിക്ക് ഒപ്പം ചിത്രത്തില്‍ സുപ്രധാനമായ കഥാപാത്രത്തെയാകും മാത്യു അവതരിപ്പിക്കുക എന്നാണ് വിവരം. കുമ്പളങ്ങി നൈറ്റ്സ്, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ജോ ആന്‍ഡ് ജോ, പ്രകാശന് പറക്കട്ടെ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനാണ് മാത്യു.
പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ളൈ ആയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. അതേസമയം, സിനിമാ ചിത്രീകരണം ഡിസംബറില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്‍ഡസ്ട്രി ഹിറ്റായ വിക്രം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ദളപതി 67ന് ഉണ്ട്. സംവിധായകന് മിഷ്കിന് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം വന്നിരുന്നു.
പ്രിയ വാര്യരുടെ പുതിയ കോലം കണ്ടോ, അതിശയിച്ച് ആരാധകർ…
തൃഷയാണ് വിജയിയുടെ നായികയായി എത്തുന്നതെന്നാണ് വിവരം. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീതം ചെയ്യുന്നത്.
#Thalapathy67 update will start rolling from December says @Dir_Lokesh . Latest buzz is that fast rising young Malayalam actor #MathewThomas (#ThannermathanDinangal fame) is doing a character role in #Thalapathy67 . pic.twitter.com/81uzCUscGf
— Sreedhar Pillai (@sri50) October 26, 2022
വിക്രം മോഡലില്‍ ഒരു ഗാംഗ്സ്റ്റര് ഡ്രാമയായിരിക്കും ലോകേഷ് സംവിധാനം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികളുടെ തിരക്കിലാണ് ലോകേഷ് കനകരാജ്. ലോകേഷ് കനകരാജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്.