സ്വപ്‌നത്തില്‍ പോലും കരുതിയില്ല, എന്റെ അടുത്ത സിനിമ ഈ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുമായി; പുതിയ സിനിമയുടെ വിശേഷവുമായി അന്ന ബെന്‍

1245

പുറത്തിറങ്ങി ഏറെ നാളായിട്ടും തിയേറ്ററുകളില്‍ പ്രേക്ഷക ഹൃദയങ്ങല്‍ കീഴടക്കി തകര്‍ത്തോടുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണനാണ് ചിത്രം സംവിധാനം ചെയ്തത്. അന്ന ബെന്‍, മാത്യു തോമസ് തുടങ്ങിയ താരങ്ങളുടെ ഉദയത്തിനും ഈ ചിത്രമാണ് വഴിയൊരുക്കിയത്. ഇപ്പോഴിതാ അന്നയും മാത്യുവും ഒരുമിച്ച് എത്തുന്ന രണ്ടാമത്തെ ചിത്രത്തിന്റെ വിശേഷങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.

ജേക്സണ്‍ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം ‘അഞ്ച് സെന്റും സെലീനയും’ സിനിമയിലാണ് അന്ന ബെന്നും മാത്യു തോമസും വേഷമിടുന്നത്. ഈ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു.

Advertisements

അന്‍വര്‍ റഷീദ്, വിനീത് ശ്രീനിവാസന്‍, അമല്‍ നീരദ്, ബേസില്‍ ജോസഫ്, വൈശാഖ്, അജയ് വാസുദേവ് എന്നീ സംവിധായകരാണ് സോഷ്യല്‍ മീഡിയയിലൂടെമോഷന്‍ പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്.

‘കുമ്പളങ്ങി നെറ്റ്സിന് ‘ ശേഷം അന്നയും മാത്യുവും ഒന്നിക്കുന്ന ചിത്രമാണ് ഈ സിനിമയെ ചര്‍ച്ചകളില്‍ നിറയ്ക്കുന്നതെങ്കിലും നടി അന്ന ബെന്നിന്റെ അച്ഛനായ ബെന്നി പി നായരമ്പലമാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നതെന്നതും ഏറെ ശ്രദ്ധേയമാണ്.

ALSO READ- അന്ന് ലൂസിഫറില്‍ എഴുതിയത് എല്ലാം ഇത്ര പെട്ടെന്ന് സംഭവിച്ചോ? രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ തടയാനാകില്ലെന്ന് മുരളി ഗോപി

‘എന്റെ അടുത്ത സിനിമ ഈ ഭൂമിയിലെ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയുമായി, എന്റെ പപ്പാ. പപ്പാ എനിക്കായി ഒരു തിരക്കഥ എഴുതുമെന്ന് സ്വപ്നത്തില്‍ പോലും ഞാന്‍ കരുതിയിരുന്നില്ല. എനിക്ക് വിശ്വസിക്കാനും കഴിയുന്നില്ല, താങ്ക് യൂ പപ്പാ’,- എന്നാണ് സിനിമയെ കുറിച്ച് അന്ന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

സുധി കോപ്പ, സിബി തോമസ്, അരുണ്‍ പാവുമ്പ, രാജേഷ് പറവൂര്‍, ഹരീഷ് പേങ്ങന്‍, ശാന്തി കൃഷ്ണ, ശ്രിന്ദ, അനുമോള്‍, രശ്മി അനില്‍, ശ്രീലത നമ്പൂതിരി, പോളി വത്സന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍.

ഇ 4 എന്റര്‍ടെയ്നമെന്റ്, എ പി ഇന്റര്‍നാഷണല്‍ എന്നീ ബാനറുകളില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. സ്വരൂപ് ഫിലിപ്പ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.

ALSO READ- ഞാന്‍ കാരണം അനിയന്റെ ജീവിതം തകരുന്നത് സഹിക്കാനാകുമായിരുന്നില്ല; കൃപാസനത്തിലെ പ്രാര്‍ഥന കാരണം അനിയന് ജീവിതം ലഭിച്ചു; സാക്ഷ്യം പറഞ്ഞ് ധന്യ മേരി വര്‍ഗീസ്

കൈതപ്രം, ബി കെ ഹരിനാരായണന്‍ എന്നിവര്‍ എഴുതിയ വരികള്‍ക്ക് ഹിഷാം അബ്ദുള്‍ വഹാബ് സംഗീതം പകരുന്നു. എഡിറ്റിംഗ് രഞ്ജന്‍ ഏബ്രഹാം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ പ്രേംലാല്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാഫി ചെമ്മാട് എന്നിവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍.

Advertisement