മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയാണ് ഗൗരി കൃഷ്ണൻ. ഇന്ന് എന്റെ വിവാഹ നിശ്ചയത്തിന്റെ ഓരോ ഘട്ടവും പ്രേക്ഷകർക്ക് കാണിയ്ക്കും എന്ന് ഗൗരി കൃഷ്ണ തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. വിവാഹ നിശ്ചയത്തിന്റെ തിരക്കിൽ നിന്ന് തിരിയാൻ പോലും സമയമില്ലാത്ത അവസ്ഥയിലും എല്ലാം കൃത്യമായി കാണിയ്ക്കും എന്ന് പറഞ്ഞ ആ വാക്ക് നടി പാലിച്ചു. നിശ്ചയത്തിന്റെ എല്ലാ ചടങ്ങുകളും ഗൗരി ഓരോ എപ്പിസോഡുകളായി തന്റെ യൂട്യൂബിലൂടെ പുറത്ത് വിട്ടിരുന്നു.
വരന്റെ വീട്ടുകാർ വരുന്നതും പുടവ കൈമാറുന്നതും, തുടർന്ന് വരന്റെ വീട്ടുകാർ കൊണ്ടു വന്ന പുടവ ധരിച്ച് വന്ന് മോതിരം മാറ്റുന്ന ചടങ്ങ് നടത്തുന്നതും എല്ലാ വീഡിയോയിലുണ്ട്. ബന്ധുക്കളെയും സുഹൃത്തുക്കളെയും സ്വീകരിക്കുന്ന തിരക്കും, ഫോട്ടോ ഷൂട്ടും ഒക്കെയായി തിരക്കിട്ട് നിൽക്കുമ്പോഴും കാര്യങ്ങൾ ക്യാമറയ്ക്ക് മുന്നിൽ വന്ന് പറയാൻ കാണിച്ച സാവകാശത്തെ ഗൗരി ഫാൻസ് കൈയ്യടിയോടെ സ്വീകരിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ ഓണം സീരിസ് ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഗൗരി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകുന്നുമുണ്ട്. തന്റെ യൂട്യൂബ് ചാനലിലൂടെയും ഗൗരി വിശേഷങ്ങൾ പങ്കുവെയ്ക്കുന്നുണ്ട്. താൻ വിവാഹിതയാവാൻ പോവുകയാണെന്നുള്ള വിശേഷവും അടുത്തിടെയാണ്?ഗൗരി പങ്കുവച്ചത്.
വിവാഹ നിശ്ചയത്തിന് പിന്നാലെ ഓണം ഫോട്ടോഷൂട്ടിന്റെ തിരക്കിലാണിപ്പോൾ നടി. ഓണമെത്താൻ ഇനിയും ദിവസങ്ങളുണ്ടെങ്കിലും ഓണത്തിരക്കുകളിലാണിപ്പോൾ സെലിബ്രിറ്റികളെല്ലാം. കഴിഞ്ഞയാഴ്ച മുതൽ തന്റെ ഓണം സീരിസ് ഫോട്ടോഷൂട്ടുകളുമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് ഗൗരി. താരം പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലാകുന്നുമുണ്ട്.
മുൻപ് നിരവധി ആളുകൾ എന്നോട് കല്യാണം കഴിക്കാത്തതെന്താണ് എന്ന് ചോദിക്കാറുണ്ടായിരുന്നുവെന്ന് ഗൗരി തന്റെ യൂട്യൂബ് വീഡിയോയിൽ പറഞ്ഞിരുന്നു. പിന്നാലെ തന്റെ എൻഗേജ്മെന്റിന്റെ ഓരോ വിശേഷവും ഗൗരി ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ഭാവിവരൻ മനോജിനൊപ്പമുള്ള ഫോട്ടോഷൂട്ടുമായെത്തിയിരിക്കുകയാണ് ഗൗരി. മോഡേൺ ഔട്ട്ഫിറ്റിലാണ് താരമെത്തിയിരിക്കുന്നത്.
പച്ച നിറത്തിലെ കുർത്തിയും ചുവപ്പ് നിറത്തിലെ പാവാടയുമായിരുന്നു ഗൗരിയുടെ വേഷം. ഇതിനോട് ഇണങ്ങുന്ന തരത്തിൽ പച്ച നിറത്തിലെ ജുബ്ബയും കസവ് മുണ്ടുമാണ് മനോജ് ധരിച്ചിരിക്കുന്നത്. അൻസി സിയാദ് ആണ് വസ്ത്രമൊരുക്കിയിരിക്കുന്നത്. ടിന്റു ഭദ്രൻ ആണ് മേക്കപ്പ്.
അതേസമയം, രണ്ടു പേരും മാച്ചായിട്ടുണ്ടല്ലോ എന്നാണ് ചിത്രത്തിന് വരുന്ന കമന്റുകൾ. വിവാഹം ഉടനെ ഉണ്ടാകുമോ എന്നും ചിലർ ചോദിക്കുന്നുണ്ട്. ഇതിനിടെ തങ്ങൾക്ക് സീരിയലിൽ കാണുന്നതിനേക്കാൾ ഗൗരിയെ യൂട്യൂബ് വ്ലോഗിലൂടെ കാണാനാണ് ഇഷ്ടമെന്നാണ് പലരും പറയുന്നത്. നിരവധി പരമ്പരകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും ഗൗരി ശ്രദ്ധിക്കപ്പെടുന്നത് പൗർണമിത്തിങ്കൾ എന്ന പരമ്പരയിലെ പൗർണമി എന്ന കഥാപാത്രത്തിലൂടെയാണ്. ഈ പരമ്പരയുടെ സംവിധായകനായ മനോജിനേയാണ് ഗൗരി ജീവിതത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്.