ഇപ്പോള്‍ എവിടെയും ലൂസിഫര്‍ മയമാണ്. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പൃഥ്വിരാജ് ഒരുക്കിയ ചിത്രം മലയാളസിനിമയിലെ ഇതുവരെയുള്ള പല റെക്കാഡുകളും തിരുത്തിക്കുറിക്കുമെന്ന് ഉറപ്പാക്കി മുന്നേറുന്നു.
തീപ്പൊരി ഡയലോഗുകളും മരണമാസ് സംഘട്ടനങ്ങളുമായി ലൂസിഫര്‍ മുന്നേറുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട ഒരാള്‍ കൂടിയുണ്ട്. ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റര്‍ സില്‍വയാണത്. കരിയറില്‍ ഏറ്റവും കുറച്ച് ജോലി ചെയ്യേണ്ടി വന്ന ചിത്രമാണ് ലൂസിഫര്‍ എന്ന് പറയുകയാണ് സില്‍വ.
പൃഥിരാജ് എഴുതി വച്ചതിനനുസരിച്ച് ആളുകളെ കൊണ്ട് ചെയ്യിക്കുക മാത്രമായിരുന്നു എന്റെ ജോലി. ഓരോ ഷോട്ടും ഏതെന്നു പൃഥിരാജിന് നല്ല നിശ്ചയം ഉണ്ടായിരുന്നു. ലൂസിഫറിലെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ മാത്രമായിരുന്നു ഞാന്‍ .
യഥാര്‍ത്ഥത്തില്‍ പൃഥ്വിരാജാണ് ഈ ചിത്രത്തിലെ സ്റ്റണ്ട് മാസ്റ്റര്‍. പൃഥ്വി എല്ലാം എഴുതി വച്ചിട്ടുണ്ടായിരുന്നു. ലാല്‍ സാര്‍ വരുന്നതും വാടാ എന്നു പറയുന്നതും മുണ്ട് മടക്കി കുത്തുന്നതും അങ്ങനെ എല്ലാം. എന്റെ ജോലി എന്നതു ഇതൊക്കെ ചെയ്യിച്ചെടുക്കുക എന്നതു മാത്രമായിരുന്നു.
ലാല്‍ സാര്‍ ഒരു വിസ്മയമാണ്. അദ്ദേഹത്തിനൊപ്പം നേരത്തെയും പല സിനിമകളില്‍ ജോലി ചെയ്തിട്ടുണ്ട്. അഭിനയിക്കുമ്‌ബോഴുള്ള ലാല്‍ സാറല്ല ആക്ഷന്‍ ചെയ്യുമ്‌ബോഴുള്ള ലാല്‍ സാര്‍. ലൂസിഫറിലെ മറ്റു രംഗങ്ങളില്‍ നിന്നു വ്യത്യസ്തമായാണ് ലാല്‍ സാര്‍ അതിന്റെ ആക്ഷന്‍ രംഗങ്ങളില്‍ എത്തുന്നത്.
അത്തരം രംഗങ്ങളില്‍ അദ്ദേഹം 13 വയസ്സുള്ള ഒരു കുട്ടിയാണ്. തല കുത്തി നില്‍ക്കാന്‍ പറഞ്ഞാല്‍ അതും അദ്ദേഹം ഉടനടി ചെയ്യും. ഒന്നും ഒരിക്കലും പറ്റില്ല എന്നദ്ദേഹം പറയില്ല. ആക്ഷനെന്നു പറഞ്ഞാല്‍ അദ്ദേഹത്തിന് ഭ്രാന്താണ്’
ചിത്രത്തില്‍ ഒരിടത്തും ഒരിക്കല്‍ പോലും കേബിള്‍ ഉപയോഗിച്ചുള്ള ഫൈറ്റ് രംഗങ്ങള്‍ ചെയ്തിട്ടില്ല. ചാടിയുള്ള കിക്കുകളും മറ്റും ലാല്‍ സാര്‍ സ്വന്തമായി ചെയ്തതാണ്. കേബിള്‍ ആവശ്യമില്ലാത്ത ഫൈറ്റ് മതി എന്ന് പൃഥ്വിരാജും ആദ്യമേ പറഞ്ഞിരുന്നു.
പൊലീസുകാരന്റെ നെഞ്ചത്ത് ചവിട്ടി നിന്നുള്ള ആക്ഷന്‍ രംഗം പൃഥ്വിരാജാണ് ഷൂട്ട് ചെയ്തത്. ഞാന്‍ ആ സമയത്ത് അവിടെ ഇല്ലായിരുന്നു. അത് അദ്ദേഹത്തിന്റെ മാത്രം ഐഡിയ ആയിരുന്നു.
നിങ്ങള്‍ ആ രംഗത്തെക്കുറിച്ച് അദ്ഭുതപ്പെടുന്നുണ്ടെങ്കിലും എനിക്ക് അങ്ങനെ ഒന്നും തോന്നുന്നില്ല. കാരണം അതല്ല അതിനപ്പുറവും ലാല്‍ സാറിന് സാധിക്കും എന്ന് എനിക്കറിയാം.’ സില്‍വ പറയുന്നു.
ലൂസിഫര്‍ പുറത്തിറങ്ങിയ ശേഷം ആന്റണി പെരുമ്ബാവൂര്‍ തന്നെ വിളിച്ച് അത്യധികം ആവേശത്തോടെ സിനിമയുടെ വിജയത്തെക്കുറിച്ച് സംസാരിച്ചെന്നും, ഒരിക്കലും പ്രതീക്ഷിക്കാത്തത്ര ഒരു വലിയ തുകയുടെ ചെക്ക് റിലീസിനു ശേഷം അയച്ചു തരികയായിരുന്നെന്നും സില്‍ പറയുന്നു.