മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.
സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.
ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. ഇപ്പോഴിതാ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ സമയത്തെ വിശേഷങ്ങള്‍ പറയുകയാണ് മഷൂറ. ബഷീര്‍ ബഷിയുടെ രണ്ടാംഭാര്യ മഷൂറയെ വിവാഹം ചെയ്തത് 2018 ലാണ്.
ഗര്‍ഭിണിയായ മഷൂറ നാലാം മാസത്തിലെത്തിയ വിശേഷം പങ്കുവെയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ഗര്‍ഭകാല വിശേഷത്തെക്കുറിച്ചാണ് മഷൂറ പറയുന്നത്. എല്ലാം നന്നായി തന്നെ പോകുന്നുണ്ട്, പൊതുവേ പീരിയഡ്‌സ് മുന്നോടിയായി എനിക്ക് മാറിടത്തില്‍ വേദന ഉണ്ടാകാറുണ്ട്. ഡേറ്റിന് വളരെ നേരത്തെ ആയി വേദന തുടങ്ങിയിരുന്നു.’-എന്നാണ് മഷൂറ പറയുന്നത്.
‘എന്നാല്‍, പീരീഡ്‌സ് വരാതിരിക്കുമ്പോള്‍ എനിക്ക് ചെറിയൊരു പ്രതീക്ഷ ഉണ്ടാകുമായിരുന്നു. പിന്നീട് മൈലാഞ്ചി ഇടാന്‍ ഇരുന്നപ്പോള്‍ നന്നായി നടുവേദന വന്നിരുന്നു. അപ്പോഴും ഞാന്‍ ഇതേകുറിച്ച് ആലോചിച്ചിരുന്നു. അതൊന്നും ആയിരിക്കില്ല എന്നായിരുന്നു ബേബി പറഞ്ഞത്. ഞാന്‍ അമിത പ്രതീക്ഷ വെച്ചാലോ എന്ന് കരുതി അങ്ങനെ പറഞ്ഞത്. എങ്കിലും, പ്രതീക്ഷയോടെ കാത്തിരുന്നു’- എന്നാണ് മഷൂറ പറയുന്നത്.
കൂടാതെ, പ്രെഗ്‌നന്റ് ആണെന്ന് അറിഞ്ഞപ്പോള്‍ ഞാന്‍ ആക്ടീവ് അല്ലായിരുന്നു. ഉച്ചത്തില്‍ സംസാരിക്കാന്‍ പാടില്ല. അധികം ഇളകാന്‍ പാടില്ല എന്നായിരുന്നു എന്റെ മനസില്‍, എന്റെ മമ്മയ്ക്ക് ഭയങ്കര ബുദ്ധിമുട്ടായിരുന്നു. ആരോടും മിണ്ടാറില്ലായിരുന്നു. നീ എന്താ ഇങ്ങനെ എന്ന് ബേബി ചോദിച്ചപ്പോഴാണ് ഞാന്‍ സൈലന്റ് ആയതിന്റെ കാരണം പറഞ്ഞത്.’
ആ സമയത്ത് ബേബി പറഞ്ഞത് നീ നീയായിരിക്കാന്‍ ആയിരുന്നു. കുഞ്ഞ് ആണായാലും പെണ്ണായാലും സന്തോഷമാണ്. ഗര്‍ഭിണിയായിരുന്ന സമയത്ത് അധികം ഫുഡ് കഴിച്ചിരുന്നു. ഡോക്ടര്‍ പറഞ്ഞപ്പോഴാണ് അവസാനിപ്പിച്ചതെന്നും മഷൂറ പറയുന്നുണ്ട്.