ബേബി ഒപ്പമില്ല, അഞ്ചാംമാസത്തിലെ സ്‌കാനിങിന് പോയത് സുഹാനക്കൊപ്പം കുഴികളുള്ള റോഡിലൂടെ, മനസ്സിലൊരു പേടി തോന്നിയെന്ന് മഷൂറ

892

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്.

Also Read: അതിസുന്ദരിയായി അണിഞ്ഞൊരുങ്ങി ഉത്തര, മകളുടെ വിവാഹനിശ്ചയം ഗംഭീരമാക്കി ആശ ശരത്ത്, ചടങ്ങില്‍ പങ്കെടുത്ത് പ്രമുഖ താരങ്ങള്‍

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

ബഷീര്‍ ബഷിക്കും കുടുംബത്തിനും ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. ഇപ്പോഴിതാ കുഞ്ഞിതിഥിയെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ബഷീര്‍ ബഷിയും കുടുംബവും. മഷൂറ ഗര്‍ഭിണായയത് മുതലുള്ള വിശേഷങ്ങളെല്ലാം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരുന്നു.

Also Read: 14 വര്‍ഷത്തെ ബന്ധം, ലിവിങ് ടുഗെതറിന് മുമ്പേയുള്ള പരിചയം, ഗോപി സുന്ദറുമായി പിരിയാനുള്ള കാരണം വെളിപ്പെടുത്തി

തന്റെ അഞ്ചാം മാസത്തിലെ സ്‌കാനിങിനായി സുഹാനക്കൊപ്പമാണ് മഷൂറ ആശുപത്രിയില്‍ പോയത്. ഇതിന്റെ വീഡിയോ മഷൂറ പങ്കുവെച്ചിരിക്കുകയാണിപ്പോള്‍. ബഷീര്‍ ട്രിപ്പിലാണെന്നും അതുകൊണ്ടാണ് സുഹാനക്കൊപ്പം വന്നതെന്നും മഷൂറ പറയുന്നു.

യൂബറിലാണ് ഇരുവരും ആശുപത്രിയിലേക്ക് പോയത്. പോകുന്ന വഴിയുള്ള വിശേഷങ്ങളും ഡോക്ടറെ കണ്ടപ്പോള്‍ പറഞ്ഞ കാര്യങ്ങളുമെല്ലാം മഷൂറ വീഡിയോയിലൂടെ പറയുന്നുണ്ട്. വീഡിയോ ഇതിനോടകം വൈറലായി മാറിയിട്ടുണ്ട്.

Advertisement