ആക്ഷന്‍ ഹീറോ ബിജുവില്‍ അഭിനയിച്ചത് ദോഷം ചെയ്തു, പിന്നെ സിനിമയില്‍ അവസരം കിട്ടിയില്ലെന്ന് ബേബിയും മേരിയും, ജീവിക്കാന്‍ മാര്‍ഗമില്ലാതെ ഇരുവരുടെയും ഇപ്പോഴത്തെ അവസ്ഥ ദയനീയം

242

മലയാള സിനിമാപ്രേമികളെ ആവേശത്തിലാഴ്ത്തിയ ചിത്രങ്ങളിലൊന്നായിരുന്നു നിവിന്‍ പോളി നായകനായ ആക്ഷന്‍ ഹീറോ ബിജു. ഈ ചിത്രത്തിലെ മിക്ക കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

Advertisements

ആക്ഷന്‍ ഹീറോ ബിജുവിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയവരാണ് മേരിയും ബേബിയും. ഈ സിനിമയില്‍ ഒരു സീനില്‍ മാത്രമേ ഇരുവരും പ്രത്യക്ഷപ്പെട്ടിട്ടുള്ളൂവെങ്കിലും ഈ സീന്‍ ഉണ്ടാക്കിയ തരംഗം ചെറുതല്ല.

Also Read: സിനിമ ചിത്രീകരണത്തിനിടെ പൃഥ്വിരാജിന് പരിക്ക്, ശസ്ത്രക്രിയ ഇന്ന്, പ്രാര്‍ത്ഥനയോടെ ആരാധകര്‍

ഈ സീനിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുമാരായിരുന്ന മേരിയും ബേബിയും താരങ്ങളായി മാറി. എന്നാല്‍ പിന്നീട് ഇരുവരും നേരിട്ടത് അപ്രതീക്ഷിതമായ പ്രശ്‌നങ്ങളായിരുന്നു. ഈ സിനിമയ്ക്ക് ശേഷം അവസരങ്ങള്‍ ലഭിക്കുമെന്ന് ഇരുവരും പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ സിനിമകളൊന്നും ലഭിച്ചില്ല. ഇതോടെ വരുമാനമാര്‍ഗത്തിനായി മേരി ലോട്ടറി വില്‍പ്പനയ്ക്കിറങ്ങി. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതെന്താണെന്ന് തുറന്നുപറയുകയാണ് മേരിയും ബേബിയും.

വരുമാനമാര്‍ഗം തേടി ലോട്ടറി വില്‍പ്പനയ്ക്കിറങ്ങിയപ്പോള്‍ ആദ്യം സങ്കടം തോന്നി. കണ്ണുനിറഞ്ഞിരുന്നുവെന്നും ആരും തന്നോട് ചോദിക്കരുതേ എന്ന് പ്രാര്‍ത്ഥിച്ചിരുന്നുവെന്നും മകനും മരുമകളും തന്റെ അവസ്ത കമ്ട് കരയുകയായിരുന്നുവെന്നും മേരി പറയുന്നു.

Also Read: മുറച്ചെറുക്കനുമായി ആര്‍ഭാട വിവാഹം, രണ്ടാമത്തെ കുട്ടി ജനിച്ചപ്പോള്‍ വിവാഹമോചനം, പിന്നീട് തനിച്ചുള്ള പോരാട്ടം, ജീവിതം തുറന്നുപറഞ്ഞ് നിഷ സാരംഗ്

തനിക്ക് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയിച്ചപ്പോള്‍ ആദ്യം കിട്ടിയിരുന്നത് 200 രൂപ ശമ്പളമായിരുന്നു. ഏഴുവര്‍ഷമാണ് ജൂൂനിയര്‍ ആര്‍ട്ടിസ്റ്റായി ജോലി ചെയ്തതെന്നും അവസാനമായി ജോലി ചെയ്തപ്പോള്‍ 500 രൂപ ശമ്പളം കിട്ടിയെന്നും ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം തനിക്ക് അഭിനയിക്കാന്‍ അവസരമൊന്നും കിട്ടിയിട്ടില്ലെന്നും ബേബി പറഞ്ഞു.

ആ സിനിമയ്ക്ക് ശേഷം അവസരങ്ങളൊന്നും കിട്ടിയില്ല. അതിന് മുമ്പ് വരെ സിനിമകള്‍ കിട്ടിയിരുന്നു. അവസരം കിട്ടാത്തതിന്റെ കാരണം അതില്‍ തങ്ങള്‍ ചെയ്ത വേഷം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ടെന്നും ശരിക്കും ആ സിനിമയില്‍ അഭിനയിച്ചത് തങ്ങള്‍ക്ക് ദോഷമായി മാറിയിരിക്കുകയാണെന്നും ബേബി പറയുന്നു.

Advertisement