ധനുഷ് ആരാധകരുടെ പ്രതീക്ഷകളെ യാഥാര്‍ത്ഥ്യമാക്കി ഒടുവില്‍ മാരി ടു തിയേറ്ററുകളിലെത്തി. ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ .
ധനുഷിനൊപ്പം തന്നെ ടൊവീനോയുടെ വില്ലന്‍ ബീജയ്ക്കും സായ് പല്ലവിയുടെ നായിക വേഷം അറാത്ത് ആനന്ദിയ്ക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
മികച്ച മാസ് എന്റര്ടെയ്നര് എന്നാണ് സിനിമ കണ്ട പ്രേക്ഷകരില്‍ പലരും അഭിപ്രായപ്പെട്ടിരിക്കുന്നത്. ബാലാജി മോഹന്‍ സംവിധാനം ചെയ്ത ചിത്രം സൂപ്പര്‍ ഹിറ്റായ മാരിയുടെ രണ്ടാം ഭാഗമാണ്.
മാസ് സീനുകളുടെ നിറവാണ് ആക്ഷന്‍-കോമഡി വിഭാഗത്തിലൊരുക്കിയ മാരി ടുവിന്റെ ഹൈലൈറ്റ്. യുവന് ശങ്കര്‍രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.
വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഛായാഗ്രാഗഹണം ഓം പ്രകാശ്. റോബോ ശങ്കര്‍, കല്ലൂരി വിനോദ്, സായി പല്ലവി, വരലക്ഷ്മി ശരത്കുമാര്, കൃഷ്ണ എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി എത്തുന്നത്.
2015ല്‍ ഇറങ്ങിയ മാരിയില്‍ വിജയ് യേശുദാസായിരുന്നു വില്ലന്‍. ഇന്‍സ്പെക്ടര്‍ അര്ജുന് കുമാര്‍ എന്ന കഥാപാത്രത്തെയാണ് വിജയ് ചിത്രത്തില്‍ അവതരിപ്പിച്ചത്.