മറിയാമ്മ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗം; കല്യാണം മേയിലായിരുന്നു! അവളെക്കുറിച്ച് അധികം പറയുന്നതും കാണിക്കുന്നതൊന്നും ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്ക് അഷ്ടമല്ലെന്ന് ഡിംപിളും കുടുംബവും

351

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ താരം ഡിംപിള്‍ റോസ് വിവാഹത്തോടെയാണ് ബ്രേക്കെടുത്തത്. അഭിനയത്തില്‍ സജീവമല്ലെങ്കിലുംയൂട്യൂബിലൂടെ വിശേഷഘങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്.. ഡിംപിള്‍ മാത്രമല്ല കുടുംബത്തിലെല്ലാവരും യൂട്യൂബ് ചാനലുമായി സജീവമാണ്.

ഡെന്‍സി ടോണിയും ഡിവന്‍ ക്ലാര ഡോണുമെല്ലാം യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുണ്ട്. ഇവരുടെ വീഡിയോകളിലെ സ്ഥിരം സാന്നിധ്യമായിരുന്നുവീട്ടിലെ സഹായിയായിരുന്ന മറിയാമ്മ. കുറേക്കാലമായി മറിയാമ്മയെ കണ്ടിട്ട്, മറിയാമ്മയെക്കുറിച്ച് ചോദിച്ചവര്‍ക്ക് മറുപടിയേകിയുള്ള വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisements

വീട്ടില്‍ സഹായത്തിന് വരുന്ന കുട്ടി മാത്രമല്ല മറിയാമ്മ ഞങ്ങളുടെ കുടുംബത്തിലെ ഒരംഗമാണെന്നായിരുന്നു ഡിംപിളിന്റെ കുടുംബം പറയുന്നത്. മറിയാമ്മയുടെ കല്യാണം കഴിഞ്ഞു. ഇപ്പോള്‍ നിത്യവും വന്ന് പോകുന്ന ഒരാളാണ് സഹായത്തിനുള്ളത്. മറിയാമ്മയുടെ വിവരം ഒന്നും പറയുന്നിലല്ലോയെന്ന് കുറേപേര്‍ ചോദിച്ചിരുന്നു. മേയിലായിരുന്നു കല്യാണം. എല്ലാവര്‍ക്കും എല്ലാം ഇഷ്ടമാവണമെന്നിലല്ലോ, ആ കുട്ടി പോയ വീട്ടിലെ അവര്‍ക്ക് അങ്ങനെ അധികം കാണിക്കുന്നതും പറയുന്നതും ഇഷ്ടമല്ല.

ALSO READ- യാമിക്കുട്ടിക്ക് ചോറൂണ്‍; മകളുടെ വിശേഷം പങ്കിട്ട് പാര്‍വതിയും അരുണും; സന്തോഷം അറിയിച്ച് മൃദുലയും

ഇപ്പോഴിതാ യൂട്യൂബില്‍ ഡിംപിളിന്റെയും ഡോണിന്റെയും മക്കളായ പാച്ചുവും തോമുവുമാണ് കുടുംബത്തിലെ താരങ്ങള്‍. മക്കളുടെ വിശേഷങ്ങളെല്ലാം വീഡിയോകളിലൂടെയായി കാണിക്കാറുണ്ട്. ഓര്‍ണമെന്‍സ് ബിസിനസുമായി സജീവമായിരുന്നതിനാല്‍ നല്ല തിരക്കിലാണ്. തോമു വീഡിയോകളിലൊന്നും അങ്ങനെ നില്‍ക്കാറില്ല.

ഡിംപിളും ഡിവൈനും തന്നെയാണ് വീട്ടിലെ കാര്യങ്ങളെല്ലാം ചെയ്യുന്നതെന്നും ഡെന്‍സി ടോണി പറഞ്ഞിരുന്നു. മക്കളുടെ വീഡിയോ കാണുമ്പോള്‍ മനസിലെ സങ്കടമെല്ലാം മാറും. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് വല്ലാത്ത സങ്കടത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോയത്. പാച്ചു എന്‍ഐസിയവിലായിരുന്നു അന്ന്.

ALSO READ-‘മതമായിരുന്നുപ്രശ്‌നം; പ്രണയം വീട്ടിലറിഞ്ഞ ശേഷം ടിവിവെക്കാന്‍ സമ്മതിച്ചിട്ടില്ല’; റെയ്ജാനും ഭാര്യ ശില്‍പയും

ഓണമൊക്കെ എങ്ങനെയാഘോഷിക്കാനായിരുന്നു. ഒരാള്‍ ഓടിയും മറ്റെയാള്‍ നടക്കുന്നതുമൊക്കെ കാണാനായി ആഗ്രഹിച്ചിരുന്നു. സ്വപ്നം കണ്ടതൊക്കെ വേറെയായിരുന്നു. ഇതെങ്കിലും തന്നതിന് ദൈവത്തിനോട് നന്ദി പറയുകയാണ്. പലര്‍ക്കും തോന്നിയേക്കാം എന്താണ് മക്കളെക്കുറിച്ച് എപ്പോഴും ഒത്തിരി പറയുന്നതെന്താണെന്ന്. ഡിംപിള്‍ എപ്പോള്‍ വന്നാലും കെസ്റ്ററിന്റെ അടുത്തേക്ക് പോവും. അവന്റെ കാര്യം പറയുമ്പോള്‍ ഇപ്പോഴും എനിക്ക് വാക്കുകള്‍ കിട്ടാറില്ലെന്നും താരം പറയുന്നു.

Advertisement