പുതിയ ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് നോട്ട്ബുക്കിലെ ശ്രീലക്ഷ്മി, എവിടെയായിരുന്നു ഇ്ത്രയും കാലം എന്ന് ചോദ്യങ്ങള്‍, മരിയയെ കണ്ടെത്തിയ സന്തോഷത്തില്‍ സോഷ്യല്‍മീഡിയ

58

റോഷന്‍ ആന്‍ഡ്രൂസ് പുതുമുഖ താരങ്ങളെ അണിനിരത്തി സംവിധാനം ചെയ്ത് 2006ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നോട്ട്ബുക്ക്. ബോബി സഞ്ജയ് ടീം ആയിരുന്നു നോട്ടുബുക്കിന് തിരക്കഥ തയ്യാറാക്കിയത്. ചിത്രത്തില്‍ റോമ, പാര്‍വതി തിരുവോത്ത്, മരിയ റോയ് എന്നിവര്‍ അവതരിപ്പിച്ച കഥാപാത്രങ്ങളായിരുന്നു പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവര്‍.

Advertisements

വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ആ കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും സംസാരിക്കുന്ന നിരവധി ആരാധകര്‍ ഇന്നുമുണ്ട്. സ്‌കന്ദ, സുരേഷ് ഗോപി, സുകന്യ, പ്രേംപ്രകാശ് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. റോമയും പാര്‍വ്വതിയും പിന്നീട് സിനിമയിലെ തിളങ്ങുന്ന താരങ്ങളായി മാറിയെങ്കിലും ശ്രീദേവിയായെത്തിയ മരിയ റോയ് സിനിമയില്‍ അത്ര സജീവമായില്ല.

Also Read:അമ്മയുടെ അനിയത്തിയാണ് ശോഭന, വിനീതും സുകുമാരിയമ്മയുമെല്ലാം ബന്ധുക്കള്‍, സിനിമയില്‍ നേരത്തെ വരേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ട്, തുറന്നുപറഞ്ഞ് കൃഷ്ണ

എങ്കിലും രണ്ട് സിനിമകളില്‍ മരിയ മുഖം കാണിച്ചു. 19ാമത്തെ വയസിലായിരുന്നു മരിയ ഈ ചിത്രത്തില്‍ അഭിനയിച്ചത്. സാമൂഹ്യ പ്രവര്‍ത്തകയും വിദ്യാഭ്യാസ വിദഗ്ധയും എഴുത്തുകാരിയുമായ മേരി റോയിയുടെ കൊച്ചുമകള്‍ കൂടിയാണ് മരിയ. മരിയയുടെ അച്ഛന്‍ ലളിത് റോയിയുടെ സഹോദരിയാണ് പ്രശസ്ത എഴുത്തുകാരിയും ബുക്കര്‍ പുരസ്‌കാര ജേതാവുമായ അരുന്ധതി റോയ്.

ഇന്ന് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് മരിയ. സോഷ്യല്‍മീഡിയയില്‍ പോലും സജീവമല്ല താരം. ആരാധകര്‍ ഇടക്കൊക്കെ എവിടുന്നെങ്കിലും മരിയയെ കണ്ടാല്‍ എടുക്കുന്ന ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ടെങ്കിലും നടിയുടെ പുതിയ ചിത്രങ്ങളൊന്നും തന്നെ സോഷ്യല്‍മീഡിയയില്‍ ഇല്ല.

Also Read:ഈ പയ്യന്റെ മുകളിലേക്ക് കയറുന്ന ഒരു സീനുണ്ട്, അത് മാത്രം കട്ട് ചെയ്ത് പ്രചരിപ്പിച്ചു, ചുംബരംഗങ്ങള്‍ പോലുമില്ല അതില്‍, എന്നിട്ടും വൈറല്‍, ദിവ്യ പിള്ള പറയുന്നു

ഇപ്പോഴിതാ മരിയയുടെ ഒരു വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഹെയര്‍ കട്ട് ചെയ്യാന്‍ സലൂണിലെത്തിയപ്പോഴുള്ള താരത്തിന്റെ വീഡിയോയിരുന്നു അത്. സ്റ്റീഫന്‍ ഉമേഷ് എന്ന ഹെയര്‍ സ്റ്റൈലിസ്റ്റിന്റെ സലൂണിലാണ് മരിയ എത്തിയത്. മരിയയുടെ പഴയ ലുക്കെല്ലാം മാറി മറ്റൊരു കിടിലന്‍ ലുക്കിലാണ് താരം ഇപ്പോള്‍ ഉള്ളത്. വീഡിയോ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

Advertisement