തന്നെ പഠിപ്പിക്കാൻ വന്ന സദാചാരക്കാരുടെ ചൊറിച്ചിൽ മാറ്റി കൊടുത്ത് മറീന

35

സോഷ്യൽ മീഡിയയിൽ സൈബർ അക്രമങ്ങൾ, മോറൽ ഹരാസ്‌മെന്റുകൾ തുടങ്ങിയവ ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്നത് സ്ത്രീകളാണ്.

അതിൽ തന്നെ സദാചാരം പഠിപ്പിക്കാൻ എത്തുന്നവരുടെ സ്ഥിരം നോട്ടപ്പുള്ളികൾ സിനിമ നടിമാരാണ്.

Advertisements

ഇത്തരത്തിലുള്ള സദാചാരക്കാരെ ഒരു പാഠം പഠിപ്പിച്ച അനുഭവം പങ്കുവയ്ക്കുകയാണ് നടി മറീന മൈക്കിൾ കുരിശിങ്കൽ.

താരം എപ്പോൾ ഇൻസ്റ്റാഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചാലും ചൊറിച്ചിൽ കമന്റുമായി ധാരാളം പേർ എത്താറുണ്ടായിരുന്നു.

കഴിവതും ഇത്തരം കമന്റുകൾക്ക് മറുപടി കൊടുക്കാതിരുന്ന താരം ഇപ്പോൾ എട്ടിന്റെ പണിയാണ് നൽകുന്നത്.

പുതിയതായി മോഡേണായ ഒരു വേഷം ധരിച്ച ഫോട്ടോ പോസ്റ്റ് ചെയ്ത മറീന ചൊറിച്ചിലുകാരെ ഒഴിവാക്കാൻ കമന്റ് ബോക്സ് ഡിസെബിൾ ചെയ്തു.

‘നിങ്ങൾക്കൊരു ഫോട്ടോ കണ്ടു ചൊറിയാൻ തോന്നുകയും എന്നാൽ അതിനെ പറ്റി കമന്റ് ചെയ്യാൻ പറ്റാത്തതുമായ ആ അവസ്ഥ.

ഇതാണ് ഫോട്ടോയ്‌ക്കൊപ്പമുള്ള കുറിപ്പ്. ഈ ഫോട്ടോയാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.

Advertisement