സീരിയലുകളിലൂടേയും സിനികളിലൂടേയുമെല്ലാം മലയാളികൾക്ക് സുപരിചിതയായി മാറിയ നടിയാണ് ലിന്റു റോണി. സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് ലിന്റു. യാത്രാ പ്രേമിയായ ലിന്റു തന്റെ യാത്രകളിൽ നിന്നുമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ഒരു യാത്രയിലുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ലിന്റു. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു നടി മനസ് തുറന്നത്.
വർഷങ്ങൾക്ക് മുമ്പ് ഒരു ഷോയുടെ ഭാഗമായി വിദേശത്ത് പോയപ്പോഴായിരുന്നു സംഭവം. പരിപാടി കഴിഞ്ഞ കാഴ്ചകൾ കാണാനായി ഇറങ്ങിയതായിരുന്നു. ഇതിനിടെ ജെറ്റ്സ്‌കി ഓടിച്ച് നോക്കി. എന്നാൽ തനിക്ക് ജെറ്റ്സ്‌കി ഓടിച്ച് മുൻ പരിചയമില്ലായിരുന്നുവെന്നും ലിന്റു പറയുന്നത്. ഇതിനിടെയായിരുന്നു അപകടമുണ്ടായത്. ഒടുവിൽ ഒന്നര ലക്ഷം രൂപ കൊടുത്താണ് പ്രശ്നം പരിഹരിച്ചതെന്നും താരം പറയുന്നു. ആ വാക്കുകൾ ഇങ്ങനെ,
ALSO READ
”ഒരു കാര്യത്തെപ്പറ്റി അറിയില്ലെങ്കിലും അതിൽനിന്നു മാറി നിൽക്കുന്ന പരിപാടി എനിക്കില്ല. എന്തും പേടിയില്ലാതെ ചെയ്യാനും ഞാൻ ഒരുക്കമാണ്. വർഷങ്ങൾക്ക് മുമ്പ് ഒരു ഷോയുടെ ഭാഗമായി വിദേശത്ത് പോയിരുന്നു. ഒപ്പം ചേച്ചിയുമുണ്ടായിരുന്നു. പ്രോഗ്രാം കഴിഞ്ഞ് കാഴ്ചകൾ കാണാനായി തിരിച്ചു. അപ്പോഴാണ് ജെറ്റ്സ്‌കീ പരീക്ഷിക്കാൻ തയാറായത്. മുൻപ് ഓടിച്ച് പരിചയവും എനിക്കില്ല, ഞാൻ ധൈര്യമായി ജെറ്റ്സ്‌കീ ഡ്രൈവ് ചെയ്തു” എന്നാണ് ലിന്റു പറയുന്നത്.
ആദ്യത്തെ തവണ സുഗമമായി തന്നെ എത്തി. താൻ ഓടിക്കുന്നതിന്റെ ചിത്രം പകർത്താനായി ലിന്റു ചേച്ചിയോട് പറഞ്ഞിരുന്നു. ആവേശം കൂടിയപ്പോൾ ഒന്നുകൂടി ജെറ്റ്സ്‌കി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ഈ സമയനം വണ്ടിയുടെ ബ്രേക്കിന് പകരം ആക്്സിലറേറ്ററിൽ ഓർക്കാതെ കൈ അമർത്തി പോവുകയായിരുന്നു.
ഇതോടെ ചുറ്റുമായി പാർക്ക് ചെയ്തിരുന്ന മറ്റ് ജെറ്റ്സ്‌കീകളിൽ ഇടിച്ചായിരുന്നു വാഹനം നിന്നത്. ഇതോടെ നഷ്ടപരിഹാരം കൊടുക്കേണ്ടി വന്നു. ഒന്നര ലക്ഷം രൂപ കൊടുത്താണ് അവിടെ നിന്നും പോരാൻ സാധിച്ചതെന്നാണ് ലിന്റു പറയുന്നത്്. ഒരിക്കലും മറക്കാൻ പറ്റാത്ത അനുഭവമാണതെന്നും ലിന്റു പറയുന്നത്. അതേസമയം യാത്രകൾ എങ്ങനെയാണ് തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയതെന്നും ലിന്റു പറയുന്നുണ്ട്.
അതിന് കാരണം തന്റെ മാതാപിതാക്കളാണെന്നാണ് താരം പറയുന്നത്. അച്ഛൻ, അമ്മ, ചേച്ചി, അനിയൻ എന്നിവരടങ്ങുന്നതായിരുന്നു ലിന്റുവിന്റെ കുടുംബം. എന്നാൽ അനിയന്റെ മരണം കുടുംബത്തിന്് വലിയ വേദനയായി മാറുകയായിരുന്നു. അനിയന് വേണ്ടിയായിരുന്നു താരവും കുടുംബവും യാത്രകൾ ആരംഭിക്കുന്നത്.
ALSO READ
അനിയൻ മോനൂട്ടൻ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയായിരുന്നു. ”മറ്റേതു കുട്ടികളെയും പോലെ അനിയനെയും ഒപ്പം കൂട്ടി യാത്രകൾ നടത്തുക പതിവായിരുന്നു. ഒരാളുടെ സഹായമില്ലാതെ ഒന്നും ചെയ്യാൻ അനിയന് സാധിക്കില്ലായിരുന്നു. അവനും ഈ ലോകത്തിന്റെ സൗന്ദര്യം അറിയണം എന്നതു ഞങ്ങളുടെ ആഗ്രഹമായിരുന്നു, അതുകൊണ്ടുതന്നെ എന്തു ബുദ്ധിമുട്ടും പ്രയാസങ്ങളും നേരിടാൻ ഞങ്ങൾ തയ്യാറായിരുന്നു” എന്നാണ് ലിന്റു പറയുന്നത്.
കുഞ്ഞനിയൻ ഞങ്ങളെ വിട്ടു പോയി. മോനൂട്ടനെ ഗോവ കാണിക്കണമെന്നത് വലിയ ആഗ്രഹമായിരുന്നു. അവന് ബീച്ച് ഒരുപാട് ഇഷ്ടമായിരുന്നു. ഇന്നും ഞാൻ പോകാത്ത ഇടവും ഗോവയാണെന്നാണ് താരം പറയുന്നത്. അവനില്ലാത്ത ആ യാത്ര നൊമ്പരമായി ഉള്ളിൽ അവശേഷിക്കുന്നുവെന്നും ലിന്റു പറയുന്നുണ്ട്.