ഇംഗ്ലണ്ടിലെ ഡോക്ടറായ പിതാവ്, സിനിമ ഉപേക്ഷിച്ച് പഠിക്കാനായി പോയി, ഇന്ന് യുഎസിലെ ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥ, രണ്ടാം വിവാഹത്തില്‍ സന്തുഷ്ട, അറിയാം മന്യയുടെ ജീവിതം

797

മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായിരുന്നു ഒരുകാലത്ത് നടി മന്യ നായിഡു. മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപ് നായകനായ ജോക്കര്‍ സിനിമയിലൂടെ ലോഹിതദാസാണ് മന്യയെ മലയാളികള്‍ക്കു പരിജയപ്പെടുത്തുന്നത്. തുടര്‍ന്ന് കുഞ്ഞിക്കൂനന്‍, രാക്ഷസരാജാവ്, അപരിചിതന്‍ തുടങ്ങിയ നിരവധി സിനിമകളിലൂടെ നടി ശ്രദ്ധേയയായി.
വിവാഹശേഷം അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം.

കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നിങ്ങനെ നാല് ഭാഷയിലും മന്യ അഭിനയിച്ചിട്ടുണ്ട്. 2010വരെ മന്യ സിനിമകളില്‍ സജീവമായിരുന്നു. 2013 ല്‍ വികാസ് ബാജ്പയിയുമായി മന്യ വിവാഹിതയായി. വിവാഹ ശേഷം അമേരിക്കയിലാണ് മന്യ സ്ഥിര താമസമാക്കിയത്. സൂപ്പര്‍ ഹിറ്റ് സിനിമകളായ ജോക്കര്‍, വക്കാലത്ത് നാരായണന്‍ കുട്ടി എന്നീ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസുകളില്‍ മന്യ ഇടം നേടുക ആയിരുന്നു.

Advertisements

വളരെ കുറച്ച് സിനിമകളില്‍ മാത്രം നായിക വേഷം ചെയ്തതിന് ശേഷം മന്യ സിനിമാ മേഖലയില്‍ നിന്ന് വിടപറയുക ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ താരം എവിടെയെന്ന മലയാളി പ്രേക്ഷരുടെ ചോദ്യങ്ങള്‍ക്ക് വിരാമമിട്ട് താരം തന്നെ എത്തിയിരിക്കുക ആണ്, ഈ തിരിച്ചു വരവിലൂടെ ഒരു സന്തോഷ വാര്‍ത്ത കൂടി പ്രേക്ഷകരുമായി പങ്കുവയ്ക്കുകയാണ് മന്യ.

ALSO READ- കാശുള്ളൊരാളെ കെട്ടിയാലും സ്വന്തമായിട്ട് ഒരു വരുമാനം വേണം, ക്രൈസിസ് വന്നാല്‍ ഭര്‍ത്താവിനെ സഹായിക്കാന്‍ പറ്റണം; ജൂനിയര്‍ സജിന്‍ വരുന്നുണ്ടോ എന്ന ചോദിച്ചവരോട് ആലീസ് ക്രിസ്റ്റി

ഒന്നും രണ്ടും സിനിമകളില്‍ മാത്രം മുഖം കാണിച്ച് പ്രേക്ഷകരുടെ മനസ്സില്‍ കയറിക്കൂടിയതിന് ശേഷം കല്യാണം കഴിഞ്ഞ് പിന്നീട് സിനിമയില്‍ ലോകത്ത് നിന്ന് യാത്ര പറഞ്ഞു പോകുന്നത് സ്ഥിരം പരിപാടിയാണ്. എന്നാല്‍ മന്യ സിനിമയില്‍ ഉപേക്ഷിച്ച് പോയത് മറ്റൊരു കാര്യത്തിന് ആയിരുന്നു. കരിയറില്‍ പഠനത്തിനുള്ള പ്രാധാന്യം തിരിച്ചറിഞ്ഞായിരുന്നു മന്യയുടെ തിരിച്ചുപോക്ക്. സിനിമയില്‍ കത്തി നില്‍ക്കുകയായിരുന്നെങ്കിലും എല്ലാം ഉപേക്ഷിച്ച് യുഎസില്‍ പഠിക്കാന്‍ പോവുകയായിരുന്നു മന്യ.

ഇംഗ്ലണ്ടില്‍ ഡോക്ടറായ പ്രഹ്ലാദന്റെയും പദ്മിനിയുടേയും മകളാണ് മന്യ. അതുകൊണ്ടുതന്നെ വിദ്യാഭ്യാസം കൊണ്ട് കരിയറിലുണ്ടാകുന്ന നേട്ടത്തെ കുറിച്ചും താരത്തിന് അറിയാമായിരുന്നു. ഇംഗ്ലണ്ടില്‍ വളര്‍ന്ന മന്യ ഒന്‍പതാം വയസ്സില്‍ ഇന്ത്യയിലെത്തി. സ്‌കൂള്‍ പഠന കാലത്ത് തന്നെ സിനിമയിലെത്തിയ താരം കന്നഡ, തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ഒക്കെ നിറസാന്നിധ്യമായി.

ALSO READ- സംസാരിക്കാന്‍ ആഗ്രഹിക്കുന്നത് ഈ കാര്യങ്ങള്‍, ബാലയുമായി വേര്‍പിരിഞ്ഞ ശേഷം യൂട്യൂബ് ചാനല്‍ തുടങ്ങി എലിസബത്ത്, ആദ്യ വീഡിയോ വൈറല്‍

പിന്നീട് നാല്പതോളം സിനിമകള്‍ ചെയ്ത് സിനിമാ കരിയര്‍ ഉപേക്ഷിച്ച് പഠനത്തിലേക്ക് തിരിച്ചുപോയി. കണക്കും സ്റ്റാറ്റിസ്റ്റിക്‌സും ഫിനാന്‍സും ഒക്കെ പ്രധാന വിഷയങ്ങളാക്കി മന്യ വിദ്യാഭ്യാസം നേടി. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും എംബിഎ കരസ്ഥമാക്കി ബിരുദാനന്തര ബിരുദവുമെടുത്തു.

തുടര്‍ന്ന് യുഎസില്‍ ജോലി നേടി. ന്യൂയോര്‍ക്കിലെ ഒരു കമ്പനിയുടെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റായി ജോലി ആരംഭിച്ച താരം ഇന്ന് സിറ്റി എന്ന പ്രശസ്തമായ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കിംഗ് കമ്പനിയുടെ വൈസ് പ്രസിഡന്റാണ്.

ആദ്യ വിവാഹം തകര്‍ന്ന താരം പിന്നീട് രണ്ടാമത് വിവാഹം ചെയ്ത് കുഞ്ഞുമായി സുഖമായി ജീവിക്കുകയാണ്. 2008 ലായിരുന്നു ആദ്യ വിവാഹം. മന്യ പ്രമുഖ ബിസിനസുകാരനായ സത്യ പട്ടേലിനെ വിവാഹം ചെയ്‌തെങ്കിലും പിന്നീട് ഇരുവരും വിവാഹമോചിതരായി.

പിന്നീട് മന്യ 2013ലാണ് വികാസ് ബാജ്‌പേയിയെ വിവാഹം ചെയ്യുന്നത്. 2016 ഇല്‍ ഇവര്‍ക്ക് ഒരു കുഞ്ഞും ജനിച്ചു. മകളുടെ ജനന ശേഷം നിരവധി ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച മന്യ പിന്നീടെല്ലാം അതിജീവിച്ചു.

പ്രസവ സമയത്ത് ഒരു സി സെക്ഷനും മൂന്ന് ശസ്ത്രക്രിയകളും ആയിരുന്നു നടി നേരിട്ടത്. ഇപ്പോഴിതാ ആരോഗ്യവതിയായി തിരിച്ചെത്തിയിരിക്കുകയാണ് മന്യ.

Advertisement