നിരവധി സൂപ്പർഹിറ്റ് സിനിമകളിലൂടെ മലയാളികളുടെ ഇഷ്ട നായികയായി മാറിയ താരമാണ് മഞ്ഝു വാര്യർ. നടൻ ദിലീപും ആയുള്ള വിവാഹവും വിവാഹ മോചനവും അടക്കം തന്റെ വ്യക്തി ജീവിത്തിൽ ചെറിയ വിഷമങ്ങൾ താരത്തിന് ഉണ്ടായെങ്കിലും ഇപ്പോൾ അതിനെയെല്ലാം മറികടന്ന് അഭിനയത്തിന് പ്രാധാന്യം നൽകി ലേഡി സൂപ്പർസ്റ്റാർ ആയി മാറിയിരിക്കുകയാണ് താരം ഇപ്പോൾ.
മലയാളത്തിലെ മറ്റുള്ള അഭിനേതാക്കളിൽ നിന്നും വ്യത്യസ്തമായി മഞ്ജുവിനോടുള്ള മലയാളികളുടെ ഇഷ്ടം ഒന്ന് വേറെ തന്നെയാണ്. അതിനുള്ള പ്രധാനകാരണം അവർ ചെയ്തിരുന്ന കഥാപാത്രങ്ങൾ തന്നെയാണ്. സാക്ഷ്യം എന്ന സിനിമയിലെ ചെറിയ വേഷത്തിലുടെ എത്തിയ മഞ്ജു വാര്യർ സല്ലാപം എന്ന ചിത്രത്തിലൂടെയാണ് നായികയായി തീർന്നത്. ദിലീപ് ആയിരുന്നു ചിത്രത്തിലെ നായകനും.
ഒന്നിച്ചഭിനയിച്ച ആദ്യ സിനിമയിൽ നിന്ന് തന്നെ ഇരുവരും പ്രണയത്തിൽ ആവുകയും ചെയ്തു. ഇവരുടെ പ്രണയം മലയാളക്കര ഏറ്റവുമധികം ചർച്ച ചെയ്തിരുന്നു. ഒടുവിൽ വിവാഹിതരായി വർഷങ്ങളോളം ഒന്നിച്ച് ജീവിച്ചതിന് ശേഷമാണ് ഇരുവരും വേർ പിരിഞ്ഞത്.
ഇവരുടെ വേർപിരിയലും തുടർന്നുള്ള മഞ്ജു വാര്യരുടെ സിനിമയിലേക്കുള്ള മടങ്ങിവരവും ഒക്കെ മാധ്യങ്ങൾ ഒരുപാട് ആഘോഷമാക്കിയ വാർത്തകൾ ആയിരുന്നു. അതേ സമയം മഞ്ജു വാര്യരുമായി പിരിഞ്ഞ ദിലീപ് നടി കാവ്യാ മാധവനെ വിവാഹം കഴിക്കുക ആയിരുന്നു.
ദിിലീപിന്റെയും മഞ്ജു വാര്യരുടേയും വിവാഹത്തെ കുറിച്ചുള്ള കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് അനില ജോസഫ് ആണ് മഞ്ജു വാര്യരെ വിവാഹത്തിന് വേണ്ടി ഒരുക്കിയത്. ഇതിനെകുറിച്ച് മുമ്പ് അനില പറഞ്ഞതോടെയാണ് വീണ്ടും ഇക്കാര്യം ചർച്ചയാകുന്നത്.
അന്ന് തിരുവനന്തപുരത്ത് നിന്നും 9 വധുക്കളെ ഒരുക്കിയതിന് ശേഷം ഞങ്ങൾ കൊച്ചിയിലേക്ക് വന്നു. എന്നിട്ടാണ് കൃത്യ സമയത്ത് തന്നെ മഞ്ജുവിനെ ഒരുക്കിയത്. സാധാരണയായി ഞാൻ ഒരു മണവാട്ടിയെ ഒരുക്കി കഴിയുമ്പോൾ എനിക്ക് തന്നെ സന്തോഷം തോന്നും. പക്ഷേ അന്ന് സന്തോഷത്തിനൊപ്പം വലിയൊരു വിഷമം കൂടി ഉണ്ടായിരുന്നു.
കാരണം മലയാള സിനിമയ്ക്ക് വളരെ മികച്ചൊരു നടിയെ കൂടി നഷ്ടപ്പെടാൻ പോവുകയാണെന്ന് എനിക്ക് അറിയാം ആയിരുന്നു. മഞ്ജുവിനെ മറ്റുമുള്ള പ്രേക്ഷകരെപോലെതന്നെ അവരുടെ അഭിനയത്തെ വളരെയധികം ആരാധിക്കുന്ന ഒരു ആളെന്ന നിലയിൽ ആ വിഷമം വളരെ കൂടുതൽ ആയിരുന്നു. വളരെയധികം ആത്മാർഥതയും സത്യസന്ധതയും ഉള്ള ആളാണ് മഞ്ജു എന്നും അനില പറയുന്നു.മേക്കപ്പ് ചെയ്യാനും ഷോപ്പിങ്ങിന് പോകാനുമൊന്നും താൽപര്യമില്ലാത്ത വ്യക്തിയാണ് മഞ്ജു. മേക്കപ്പ് ചെയ്ത് കഴിഞ്ഞാലും പ്രത്യേകിച്ച് അഭിപ്രായമൊന്നും പറയാറില്ലെന്നും അനില വെളിപ്പെടുത്തുന്നു.
തനിക്ക് ഏറെ ഇഷ്ടമുള്ള ഒരു നടിയായിരുന്നു മഞ്ജു. ആ സമയത്തൊക്കെ വളരെ ചുരുക്കം സിനിമ മാത്രമേ മഞ്ജു ചെയ്തിട്ടുണ്ടായിരുന്നുള്ളു. കിരീടം ഉണ്ണിയുടെ ഭാര്യയാണ് തന്നെ വിളിച്ചിട്ട് മഞ്ജുവിനെ ഒരുക്കുന്ന കാര്യം ആദ്യം പറയുന്നത്. ഒരു മാഗസിന് വേണ്ടിയായിരുന്നു അത്. പുള്ളിക്കാരി വലിയ ആർട്ടിസ്റ്റൊന്നുമായിട്ടില്ല നാളെ ചിലപ്പോൾ അങ്ങനെ ആകുമായിരിക്കും പറ്റുമെങ്കിൽ വന്ന് ഒരുക്കാൻ അവർ എന്നോട് പറഞ്ഞു. അന്ന് താൻ പോയി മഞ്ജുവിനെ ഒരുക്കിയപ്പോൾ തന്നെ ഒരുപാട് ഇഷ്ടപ്പെട്ടു.
കല്യാണത്തിന് മഞ്ജുവിനെ ഒരുക്കുന്നത് താനായിരിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ടായിരുന്നു. പക്ഷെ കല്യാണം ആരെയും അറിയിച്ചില്ലല്ലോ. എന്നാൽ റിസപ്ക്ഷന് മഞ്ജുവിനെ ഒരുക്കിയത് ഞാൻ തന്നെയായിരുന്നു. എന്നെ പെട്ടെന്നൊരു ദിവസം വിളിച്ച് പറയുകയായിരുന്നു റിസപ്ക്ഷന്റെ കാര്യമെന്നും അനില വെളിപ്പെടുത്തുകയാണ്.
മുൻപിം വിവാഹത്തിനും അല്ലാതെയും പല മുൻനിര നായികമാരെയും അനിലയാണ് ഒരുക്കിയിരുന്നത്. പാർവ്വതിയുടെയും ജയറാമിന്റെയും വിവാഹത്തിന് വേണ്ടി പാർവതിയെയാണ് ആദ്യം അനില ഒരുക്കിയത് പിന്നീട് അവിടെനിന്നും കൂടുതൽ നായികമാരിലേക്ക് എത്തുകയായിരുന്നു.
മഞ്ജു വാര്യർ, കാവ്യ മാധവൻ, നസ്രിയ നസീം, ഗീതു മോഹൻദാസ്, സുചിത്ര മുരളി, ഗൗതമി, പ്രവീണ, ചിപ്പി, രശ്മി, റീനു മാത്യൂസ്, നമിത പ്രമോദ്, നൈല ഉഷ, ഭാവന, നിത്യ ദാസ്, ജ്യോതിർമയ്, എന്നിങ്ങനെ അനില ഒരുക്കാത്ത നടിമാരില്ല. ഇപ്പോഴും വളരെ തിരക്കുള്ള മേക്കപ്പ് ആർട്ടിസ്റ്റാണ് അനില.