അന്നൊക്കെ 2 ലക്ഷം രൂപയായിരുന്നു വിജയിയുടെ പ്രതിഫലം, എനിക്ക് നാല് ലക്ഷം രൂപയും, വെളിപ്പെടുത്തലുമായി മന്‍സൂര്‍ അലിഖാന്‍

579

തെന്നിന്ത്യന്‍ സിനിമകളില്‍ മിക്കപ്പോഴും ക്രൂരനായ വില്ലന്‍വേഷങ്ങളില്‍ എത്തിയ താരമാണ് മന്‍സൂര്‍ അലിഖാന്‍. വില്ലന്‍ വേഷങ്ങളിലൂടെ തന്നെയായിരുന്നു മന്‍സൂര്‍ അലിഖാന്‍ പ്രേക്ഷക ശ്രദ്ധ നേടിയതും.

Advertisements

താരം തമിഴ് സൂപ്പര്‍ താരം വിജയിക്കൊപ്പം നിരവധി ചിത്രങ്ങളില്‍ വില്ലനായി അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ വിജയിക്കൊപ്പം നീണ്ട 27 വര്‍ഷങ്ങള്‍ക്ക് ശേഷം ലിയോയിലൂടെ വീണ്ടും വില്ലനായി എത്തുകയാണ് താരം.

Also Read: ആദ്യം എന്റെ ചിത്രങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചു, ഇപ്പോള്‍ മകളെയും വെറുതെ വിടുന്നില്ല, അവനില്‍ നിന്നും എങ്ങനെ രക്ഷപ്പെടണമെന്നറിയില്ല, തുറന്നുപറഞ്ഞ് പ്രവീണ

ഇപ്പോഴിതാ വിജയിയുടെ ആദ്യകാലങ്ങളെ കുറിച്ച് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്റെയും വിജയിയുടെയും പ്രതിഫലത്തെ കുറിച്ചായിരുന്നു മന്‍സൂര്‍ അലിഖാന്‍ സംസാരിച്ചത്.

അന്നൊക്കെ തനിക്ക് ഒരു ചിത്രത്തിന് 4 ലക്ഷം രൂപയും വിജയിക്ക് 2 ലക്ഷം രൂപയുമായിരുന്നു പ്രതിഫലമായി ലഭിച്ചിരുന്നത്. വിജയിയെ സംബന്ധിച്ചടത്തോളം അദ്ദേഹത്തിന് സിനിമയാണ് എല്ലാമെന്നും അദ്ദേഹത്തിന്റെ പ്രയത്‌നം കൊണ്ടാണ് ഇത്രത്തോളം ഉയര്‍ന്നുവന്നതെന്നും മന്‍സൂര്‍ അലിഖാന്‍ പറയുന്നു.

Also Read: ഇന്‍സ്റ്റഗ്രാമില്‍ പുതിയ അക്കൗണ്ട് തുടങ്ങി നടി കാവ്യ മാധവന്‍ , താരം പങ്കുവെച്ച ഫോട്ടോ കണ്ടോ !

ഒരു നൃത്ത ചുവടുകള്‍ക്ക് അദ്ദേഹം 40 ടേക്കുകള്‍ വരെ എടുക്കും, താനാണെങ്കില്‍ രണ്ടെണ്ണം വരെ പോകുകയുള്ളൂവെന്നും അദ്ദഹം എത്ര സമയം വേണമെങ്കിലും ചെലവഴിക്കുമെന്നും ലിയോ എന്ന ചിത്രം സീന്‍ ബൈ സീനായിട്ടാണ് അവര്‍ മേക്ക് ചെയ്‌തെന്നും മന്‍സൂര്‍ അലിഖാന്‍ പറയുന്നു.

Advertisement