നിന്നിൽ ഞാൻ ആദ്യം ശ്രദ്ധിച്ചത് നിന്റെ ചിരി ആയിരുന്നു.. ഒരു ദിവസം അത് എന്റേതാകുമെന്ന് എനിക്കറിയില്ലായിരുന്നു ; ഭാവിവരൻ മനോജിനൊപ്പമുള്ള ചിത്രം പങ്കു വച്ച് ഗൗരി കഷ്ണ

93

മലയാള മിനിസ്‌ക്രീനിലെ അടുത്ത കല്യാണം നടി ഗൗരി കൃഷ്ണയുടെയും സംവിധായകൻ മനോജിന്റെയുമാണ്. വിവാഹ നിശ്ചയം മുതൽ എല്ലാം ഗൗരി നിരന്തരം ആരാധകരുമായി പങ്കുവയ്ക്കുന്നുമുണ്ട്. ഇപ്പോഴിതാ മനോജിനൊപ്പമുള്ള ഒരു ഫോട്ടോയ്ക്കൊപ്പം മനോഹരമായ ഒരു ക്യാപ്ഷനുമായി എത്തിയിരിയ്ക്കുകയാണ് ഗൗരി.

വിവാഹ നിശ്ചയത്തിന് എടുത്ത ഒരു ഫോട്ടോയാണ് പങ്കുവച്ചിരിയ്ക്കുന്നത്. ‘നിന്റെ ചിരിയാണ് ഞാൻ ഏറ്റവും ആദ്യം ശ്രദ്ധിച്ചത്. ആ ചിരി എന്റെ സ്വന്തം ആവും എന്ന് ഒരിക്കലും ഞാൻ കരുതിയില്ല’ എന്നാണ് ഫോട്ടോയ്ക്കൊപ്പം ഗൗരി കുറിച്ചത്. ധന്യ മേരി വർഗ്ഗീസ് അടക്കമുള്ളവർ ഫോട്ടോയ്ക്ക് ലൈക്ക് അടിച്ചിട്ടുണ്ട്.

Advertisements

ALSO READ

സ്ത്രീയും പുരുഷനും തുല്യപ്രാധാന്യമുള്ള വേഷങ്ങൾ ചെയ്താൽ പോലും തുല്യ വേതനം എന്ന് ചിന്തിക്കാൻ ഫിലിം ഇൻഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല : അനിഖ സുരേന്ദ്രൻ

പൗർണമി തിങ്കൾ എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്ണ പ്രേക്ഷകർക്ക് സുപരിചിതയായത്. ഇതേ സീരിയലിന്റെ സംവിധായകനാണ് മനോജ്. പ്രണയത്തെ കുറിച്ചോ വിവാഹത്തെ കുറിച്ചോ താൻ ചിന്തിച്ചിരുന്നില്ല, എല്ലാം പെട്ടന്നായിരുന്നു എന്നാണ് വിവാഹത്തെ കുറിച്ച് ഗൗരി പറഞ്ഞത്.

മനോജ് ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ, രണ്ടേ രണ്ട് ആവശ്യം മാത്രമാണ് ഗൗരി മുന്നോട്ട് വച്ചത്. ഒന്ന് തനിക്ക് കരിയർ തുടർന്നും കൊണ്ടു പോകാൻ സാധിക്കണം, രണ്ട് അച്ഛനെയും അമ്മയെയും തനിച്ചാക്കാൻ സാധിയ്ക്കില്ല. അത് രണ്ടും മനോജിനെ സംബന്ധിച്ച് പ്രശ്നം ആയിരുന്നില്ല. തുടർന്ന് അച്ഛനോട് സംസാരിക്കാൻ ഗൗരി പറഞ്ഞു. പിന്നെ എല്ലാം അറേഞ്ച് മാര്യേജിന്റെ ലൈനിലായിരുന്നു എന്നാണ് ഗൗരി പറയുന്നത്.

ALSO READ

അഭിനയത്തിലേക്ക് വരുമ്പോൾ അച്ഛന്റേയും സഹോദരങ്ങളുടേയും പേര് ഞാനായിട്ട് കളയുമോ, അവർക്ക് നാണക്കേടാകുമോ എന്ന ഭയമുണ്ടായിരുന്നു : ശൈലജ

ജനുവരി 23 ന് ആയിരുന്നു നേരത്തെ വിവാഹ നിശ്ചയം തീരുമാനിച്ചിരുന്നത്. എന്നാൽ മനോജിനും കുടുംബത്തിനും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്ന് നിശ്ചയം മാറ്റി വയ്ക്കുകയായിരുന്നു. തുടർന്ന് ഫെബ്രുവരി 11 ന് ആണ് ഗൗരിയുടെയും മനോജിന്റെയും വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിന്റെ വിശേഷങ്ങൾ എല്ലാം നടി തന്റെ യൂട്യൂബ് ചാനലിലൂടെ പ്രേക്ഷകരുമായി പങ്കുവച്ചിരുന്നു. വിവാഹ തിയ്യതി പുറത്ത് വിട്ടിട്ടില്ല

പൗർണമി തിങ്കൾ എന്ന സീരിയലിലെ പൗർണമിയായിട്ടാണ് ഗൗരി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. സീരിയലിലെ വിഷ്ണുവുമായുള്ള ഗൗരിയുടെ സ്‌ക്രീൻ കെമിസ്ട്രി ഏറെ ശ്രദ്ധിയ്ക്കപ്പെട്ടിരുന്നു. പൗർണമി തിങ്കളിന് ശേഷം ഹൊറർ ഗെയിം ഷോ ആയ ഭയത്തിലും ഗൗരി എത്തി. അതിന് ശേഷം മറ്റ് പ്രൊജക്ടുകൾ ഏറ്റെടുത്തിട്ടില്ല എങ്കിലും യൂട്യൂബിൽ താരം വളരെയധികം ആക്ടീവാണ്.

 

Advertisement