കേരളക്കരയുടെ പ്രിയപ്പെട്ട നടിയാണ് ബീനാ ആന്റണി. സിനിമയില്‍ ആണ് അഭിനയിച്ച് തുടങ്ങിയതെങ്കിലും ടിവി സീരിയലുകളില്‍ കൂടിയാണ് നടി ആരാധകരുടെ പ്രിയങ്കരിയായി മാറിയത്. 1986ല്‍ ഒന്നു മുതല്‍ പൂജ്യം വരെ എന്ന സിനിമയില്‍ ബാലതാരമായി എത്തിയാണ് ബീന ആന്റണി അഭിനയരംഗത്തേക്ക് എത്തുന്നത്.
നിരവധി സിനിമകളില്‍ വേഷമിട്ടെങ്കിലും നടി ഏറെ ശ്രദ്ധിക്കപ്പെടുന്നത് മിനിസ്‌ക്രീനിലൂടെയാണ്. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.
ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. സീരിയല്‍ നടന്‍ മനോജ് നായരെയാണ് ബീന ആന്റണി വിവാഹം കഴിച്ചിരിക്കുന്നത്. പ്രണയ വിവാഹം ആയിരുന്നു ഇവരുടേത്. സിനിമയിലൂടെയാണ് ബീന അഭിനയരംഗത്തേക്ക് എത്തുന്നത്.
തൊണ്ണൂറുകളുടെ തുടക്കത്തില്‍ ദൂരദര്‍ശനിലെ ഹിറ്റ് സീരിയലുകളില്‍ അഭിനയിച്ചിരുന്ന താരമായിരുന്നു ബീന ആന്റണി. ഇതിനിടെയാണ് നടന്‍ മനോജുമായി ബീന പ്രണയത്തിലാകുന്നത്. ആരോമല്‍ എന്നു പേരുള്ള ഒരു മകനുമുണ്ട് താരദമ്പതികള്‍ക്ക്. നിലവില്‍ മൗനരാഗമടക്കമുള്ള സീരിയലുകളില്‍ അഭിനയിക്കുകയാണ് ബീന.
ഇതിനിടെ താരം തന്റെ ജീവിതത്തിലെ പുതിയൊരു സന്തോഷം പങ്കിട്ട് എത്തിയിരിക്കുകയാണ്. ഞങ്ങള്‍ ഒരു കല്യാണത്തിന് പോവുകയാണ്. മൗനരാഗത്തിലെ ബീനയുടെ മരുമകനായി അഭിനയിക്കുന്ന ജിത്തുവിന്റെ വിവാഹത്തിനാണ് പോകുന്നതെന്ന് മനോജും ബീനയും പറയുന്നു.
വിവാഹത്തിന് പോകുന്നതിനിടയിലാണ് ഇക്കാര്യം നിങ്ങളോട് പറയുന്നത്. ബീന വീണ്ടും അമ്മയായി എന്ന് കേട്ടപ്പോള്‍ നിങ്ങളില്‍ ഒരുപാട് പേര്‍ക്ക് സന്തോഷമായി കാണുമെന്ന് എനിക്കറിയാമെന്ന് മനോജ് പറഞ്ഞ് തുടങ്ങുന്നു.
ALSO READ- അനു സിത്താര അന്ന് തന്റെ മുഖത്ത് നോക്കി പറഞ്ഞത് കേട്ട് ഞെട്ടി അമല പോൾ, സംഭവം ഇങ്ങനെ
അതേസമയം, ചിലരെങ്കിലും ഈ വയസാം കാലത്ത് ബീന വീണ്ടും അമ്മയായോ എന്ന് ചോദിച്ചോക്കാം. വൈദ്യശാസ്ത്രത്തെ ഞെട്ടിച്ചോയെന്ന് ചോദിക്കേണ്ട, എല്ലാം ദൈവത്തിന്റെ കൈയ്യിലാണ്. അമ്മയായിയെന്ന് പറഞ്ഞത് കേട്ട് നിങ്ങള്‍ തെറ്റിദ്ധരിക്കേണ്ട. ബീന അമ്മ വേഷം ചെയ്യുന്ന ആവണിയെന്ന സീരിയല്‍ സംപ്രേഷണം തുടങ്ങാന്‍ പോവുകയാണ് എന്നാണ് മനോജ് അറിയിക്കുന്നത്.
അതിന്റെ സന്തോഷം പങ്കുവെക്കാനാണ് വന്നതെന്ന് ബീനയും പറയുന്നു. ആവണിയെന്ന കഥാപാത്രത്തിന്റെ അമ്മായിയമ്മയായ രോഹിണിയായിട്ടാണ് ബീന അഭിനയിക്കുന്നത്. സീരിയലില്‍ ബീനയ്ക്ക് മൂന്ന് ആണ്‍കുട്ടികളാണ് ഉള്ളത്.
അതേസമയം ബീന അമ്മയായി പലവട്ടം അഭിനയിച്ചിട്ടുണ്ട്. യഥാര്‍ഥ ജീവിതത്തിലും ഒരു തവണ അമ്മയായി. ഒരെണ്ണത്തിനെയാണ് ദൈവം തന്നത്. ഞങ്ങളുടെ ശങ്കരു. ഇഷ്ടംപോലെ മക്കളെ കിട്ടിയെങ്കിലും എനിക്ക് പെണ്‍മക്കളില്ലാത്ത വിഷമം മാറിയത് മഞ്ഞുരുകും കാലം സീരിയല്‍ ചെയ്ത ശേഷമാണെന്ന് ബീന പറയുന്നു.
ഈ സീരിയലിലെ ജാനിക്കുട്ടിക്കാണ് ആ സ്‌നേഹം കൊടുത്തത്. ശേഷം പിന്നെ നിരവധി തവണ വലിയ മക്കളുടെ അച്ഛനായും അഭിനയിച്ചിട്ടുണ്ട്. ഇതൊക്കെയാണ് ഞങ്ങള്‍ക്ക് ദൈവം തന്നൊരു ഭാഗ്യമെന്ന് മനോജും പറയുകയാണ്.
അതേസമം, ആവണി സീരിയലിന്റെ പ്രമോഷന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ വീഡിയോ ചെയ്തത്. നവംബര്‍ 21ന് 9.30ക്കാണ് ആവണി സീരിയലിന്റെ സംപ്രേഷണം ആരംഭിക്കുന്നത്.