ലക്ഷ്മിയായ് സ്വയം മനസ്സില്‍ കണ്ട് പിതൃവാത്സല്യത്തോടെ അങ്ങ് ചേര്‍ത്ത് പിടിച്ച് ഒരു ഫോട്ടോ എപ്പോഴെങ്കിലും എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷക്കണക്കിന് പെണ്‍കുട്ടികള്‍ ഈ ലോകത്തുണ്ട്; സുരേഷ് ഗോപിയെ പിന്തുണച്ച് മനോജ് കുമാര്‍

3533

അനുവാദമില്ലാതെ മാധ്യമപ്രവർത്തകയുടെ തോളിൽ സുരേഷ് ഗോപി കൈവെച്ചത് വലിയ വാർത്ത ആയിരിക്കുകയാണ്. സംഭവ വിവാദമായതോടെ സുരേഷ് ഗോപി തന്നെ മാപ്പ് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. എന്നാൽ അതൊരു മാപ്പുപറച്ചിലായി തോന്നിയില്ലെന്നു പറഞ്ഞു മാധ്യമപ്രവർത്തക പരാതി കൊടുത്തു. ഈ ഒരു സാഹചര്യത്തിൽ സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി പേരാണ് എത്തുന്നത്.

അദ്ദേഹത്തെ നന്നായി അറിയാം എന്നും ഒരു മോശം തരത്തിൽ അല്ല സുരേഷ് ഗോപി മാധ്യമപ്രവർത്തകയോട് പെരുമാറിയത് എന്നും പലരും വിളിച്ചു പറഞ്ഞു. ഇപ്പോഴിതാ മനോജ് കുമാർ അദ്ദേഹത്തിന് പിന്തുണ അറിയിച്ചു രംഗത്തെത്തിയിരിക്കുകയാണ്.

Advertisements

ഈ നിഷ്‌കളങ്കരായ സാധുമൃഗങ്ങളെ എത്ര വേണമെങ്കിലും സ്‌നേഹ വാത്സല്യങ്ങളോടെ ചേർത്തു പിടിച്ചോളു സുരേഷേട്ടാ. അവർ ഒരിക്കലും അങ്ങയെ ആക്രമിക്കില്ല. കാരണം , ഇന്നീ സമൂഹത്തിൽ ‘മനുഷ്യത്വം’ എന്ന മഹനീയ വാക്ക് ഇവർക്കാണ് ഇണങ്ങുന്നത്. എന്റെ ജഡം പട്ടടയിൽ വച്ച് അത് കത്തി തീർന്നാലും അവശേഷിക്കുന്ന എന്റെ ആ ചാരം പോലും എന്നെ വിട്ടുപോയ എന്റെ പോന്നുമോൾ ലക്ഷ്മി കുട്ടിയെ ഓർത്ത് വേദനിക്കും ‘ എന്ന് പറഞ്ഞ അങ്ങയിലെ പിതാവിന്റെ പിടച്ചിൽ മറക്കാൻ പറ്റുന്നില്ല.

30 വയസ്സുള്ള പെൺകുട്ടികളെ കാണുമ്പോൾ അവരെ വാരിപ്പുണർന്ന് അവരുടെ മണം എനിക്കാസ്വദിക്കണം. കാരണം, എന്റെ ലക്ഷ്മി ജീവിച്ചിരുന്നുവെങ്കിൽ അവൾക്ക് ഈ പ്രായമാണ് എന്നു പറഞ്ഞ് ഏങ്ങി കരയുന്ന അങ്ങയിലെ അച്ഛനെ ഞങ്ങൾക്ക് മറക്കാൻ കഴിയില്ല സുരേഷേട്ടാ.

ഒരു കാര്യം മാത്രം ചേട്ടൻ ഇപ്പോൾ ചിന്തിച്ചാൽ മതി. ചേട്ടന്റെ പൊന്നു മോൾ ലക്ഷ്മിയായ് സ്വയം മനസ്സിൽ കണ്ട് പിതൃവാത്സല്യത്തോടെ അങ്ങ് ചേർത്ത് പിടിച്ച് ഒരു ഫോട്ടോ എപ്പോഴെങ്കിലും എടുക്കണമെന്ന് ആഗ്രഹിച്ച് ലക്ഷക്കണക്കിന് പെൺകുട്ടികൾ ഈ ലോകത്തുണ്ട്. അതു പോരേ സുരേഷേട്ടന്. അച്ഛനേയും ആങ്ങളയേയും മോനേയും ‘തിരിച്ചറിയുന്ന’ പ്രബുദ്ധരായ മലയാളത്തിന്റെ മഹിളാരത്‌നങ്ങൾ ആവോളം അങ്ങയോടൊപ്പമുണ്ട്. ഒറ്റ കാര്യത്തിൽ അങ്ങ് ആശ്വസിച്ചോളു, ഉർവ്വശി ശാപം ഉപകാരം (അതെന്താണെന്ന് സുരേഷേട്ടന് ഭാവിയിൽ അറിയാൻ കഴിയും) മനസ്സിൽ നന്മ സൂക്ഷിക്കുന്നവർക്ക് എന്നും പരീക്ഷണങ്ങളേ നേരിടേണ്ടി വരും. പക്ഷെ, അവസാനം നന്മ വിജയിക്കും. സത്യമേവ ജയതേ.

also read
ഞാന്‍ വിവാഹം കഴിക്കാന്‍ പോകുന്ന ആളാണ്; പൊതു വേദിയില്‍ വെച്ച് തരിണിയെ എടുത്തു കറക്കി കാളിദാസ്
ഇത് വായിക്കുന്ന പ്രിയപ്പെട്ടവരോട് ഒരു വാക്ക്, സുരേഷ് ഗോപി എന്നു പറയുന്ന നടനോ ബിജെപി നേതാവിനോ അല്ല എന്റെ ഈ ഐക്യദാർഡ്യം പകരം , സുരേഷ് ഗോപി എന്ന് പറയുന്ന മനസ്സിൽ എന്നും സത്യവും ധർമ്മവും നന്മയും അലിവും സ്‌നേഹവും ആവോളം സൂക്ഷിക്കുന്ന നിഷ്‌കളങ്കനായ ഒരു മനുഷ്യ സ്‌നേഹിയോടാണെന്നുമായിരുന്നു മനോജ് കുമാർ കുറിച്ചു.

Advertisement