കുറച്ച് നാളത്തേക്ക് ഞാൻ ഇനി വീഡിയോ ഇടുന്നില്ല; അയാളോട് ഞാൻ ക്ഷമ ചോദിക്കുന്നു; മനോജ് കുമാർ

237

ബീന ആന്റണിയെ നമുക്കെല്ലാവർക്കും ഇഷ്്ടമാണ്. അവരുടെ ഭർത്താവായ മനോജ് കുമാറിനെ അതിലധികം ഇഷ്ടം. സിനിമ സീരിയൽ താരമായ മനോജ് കുമാർ ഈ അടുത്താണ് അസുഖബാധിതനായത്. പിന്നീട് തന്റെ പ്രശ്‌നങ്ങൾ പരിഹരിക്കപ്പെട്ടു എന്ന് പറഞ്ഞ് അദ്ദേഹം തിരിച്ചു വന്നു. വിദഗ്ദ ചികിത്സകളുടെ ഭാഗമായാണ് താൻ തിരിച്ചുവന്നതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണനെ കുറിച്ച് താൻ പറഞ്ഞ ചില വാക്കുകൾ കടുത്തുപോയിയെന്നും അതിൽ വല്ലാത്ത മനസ്താപം തോന്നിയെന്നും അതുകൊണ്ട് തന്നെ റോബിനോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മനോജ് കുമാർ. കഴിഞ്ഞ ദിവസം റോബിൻ രാധാകൃഷ്ണന്റെ ഫാനെന്ന് തന്നെ വിളിക്കുന്നതിലും ഭേദം വെടിവെച്ച് കൊല്ലുന്നതാണെന്ന് മനോജ് കുമാർ പറഞ്ഞിരുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

Advertisements

Also Read
കൂട്ടുകാരിയാണ് നമ്പര്‍ തന്നത്, ആ ഒരൊറ്റ കോള്‍ ജീവിതം മാറ്റിമറിച്ചു, പൃഥ്വിരാജിനെ പരിചയപ്പെട്ട കഥ പറഞ്ഞ് സുപ്രിയ

റോബിൻ രാധാകൃഷ്ണനോടും റോബിനെ സ്‌നേഹിക്കുന്നവരോടും എന്നെ സ്‌നേഹിക്കുന്നവരോടും ക്ഷമ ചോദിക്കുന്നു. ക്ഷമ ചോദിക്കാൻ കാരണം ഞാൻ ഇന്നലെ റോബിനെ കുറിച്ച് പറഞ്ഞ ഒരു വാക്കാണ്. റോബിന്റെ ഡൈ ഹാർഡ് ഫാനാണ് ഞാനെന്ന് പലർക്കും തോന്നി. അവൻ എനിക്ക് അനിയനെപ്പോലെയാണ്. പലരും എന്നോട് റോബിൻ ഫാനാണോ നിങ്ങൾ?. നിങ്ങളിൽ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മനോജിന്റെ വീഡിയോകൾ കാണുമ്പോൾ അങ്ങനെ തോന്നുന്നുവെന്നൊക്കെ പറഞ്ഞു.’

അങ്ങനെ അഭിപ്രായപ്പെട്ടവരിൽ വിദേശത്ത് നിന്നുള്ളവർ വരെയുണ്ട്. അത് കേട്ടപ്പോൾ എനിക്ക് തോന്നിയ ചിന്തയിൽ നിന്നാണ് ഞാൻ റോബിനെ കുറിച്ച് കഴിഞ്ഞ ദിവസം ഇട്ട വീഡിയോയിൽ വളരെ കുത്തി നോവിക്കുന്ന വാക്കുകൾ ഉപയോഗിച്ച് സംസാരിച്ചത്. ഇങ്ങനൊരു പുനർചിന്ത വന്നത് ഇന്നലെ കണ്ടരു വീഡിയോ കാരണമാണ്.’ ‘മായ എന്ന് പറഞ്ഞൊരാൾ ഞാനിട്ട വീഡിയോ വെച്ച് മനോഹരമായി സംസാരിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. അതിൽ അവർ പറഞ്ഞു…. റോബിന്റെ ഹേറ്റേഴ്‌സ് ഓരോന്ന് പറയുന്നതിന്റെ പേരിൽ മനോജ് റോബിനെ കുറിച്ച് മോശമായി പറയേണ്ടിയിരുന്നില്ലെന്ന്. മനോജിന്റെ വാക്കുകൾ റോബിനെയാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കാൻ പോകുന്നത്.’

Also Read
ആരെയും കിട്ടാതായപ്പോള്‍ എന്നെ വിളിച്ചു, ഉപ്പും മുളകിലെ എന്റെ കഥാപാത്രം പല നായികമാരും ഉപേക്ഷിച്ച റോള്‍, വെളിപ്പെടുത്തലുമായി നിഷ സാരംഗ്

ആ യുട്യൂബറുടെ വാക്കുകൾ ശരിയാണെന്ന് എനിക്കും തോന്നി. റോബിനാണ് ഞാൻ പറഞ്ഞതെല്ലാം കൊള്ളുക. രാത്രി ഞാൻ ഈ സംഭവം ഓർത്ത് ഉറങ്ങിയിട്ടില്ല. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചതിൽ മാപ്പ് ചോദിക്കുന്നത്. മാത്രമല്ല അഖിൽ മാരാരെ ട്രോളി ഞാൻ ഇട്ട വീഡിയോയും ഡിലീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഒരു പരിചയക്കാരൻ എന്നെ വിളിച്ചിരുന്നു.’ ‘അദ്ദേഹം ജോത്സ്യം കുറച്ച് വശമുള്ളയാളാണ്. മകമാണ് എന്റെ നാള്. ഈ നാളുകാർ കുറച്ച് ദിവസം വളരെ അധികം ശ്രദ്ധിക്കണം. ഞാൻ അടക്കം ഏത് നിമിഷവും കാലക്കേട് സംഭവിക്കാവുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് കുറച്ച് നാളത്തേക്ക് ഞാൻ വീഡിയോ ഇടുന്നില്ല’ എന്നാണ് മനോജ് കുമാർ പറഞ്ഞത്.

Advertisement