ഉർവ്വശീ നീയൊരു വനലതയായ് എന്ന പാട്ട് ഇപ്പോൾ ഞാൻ പാടിയാൽ അവർ എന്നെ വെറുതെ വിടുമോ: തുറന്നു ചോദിച്ച് മനേജ് കെ ജയൻ

731

എംടി ഹരിഹരൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ സർഗം എന്ന സിനിമയിലൂടെ മലയാള ചലച്ചിത്രാഭിനയലോകത്തേക്ക് എത്തിയ താരാമാണ് മനോജ് കെ ജയൻ. സർഗത്തിലെ കുട്ടൻ തമ്പുരാൻ എന്ന കഥാപാത്രമായി മലയാളികളെ ഞെട്ടിച്ച മനോജ് കെ ജയൻ തിടർന്ന് നിരവധി സിനിമകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചു.

മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഒക്കെ സാന്നിധ്യം അറിയിച്ച മനോജ് കെ ജയൻ നായകനായും സഹനടനായും വില്ലനായും ഒക്കെ തിളങ്ങിയിട്ടുണ്ട്. അഭിനയിച്ച ചിത്രങ്ങൾ എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാക്കിയ നടൻ കൂടിയാണ് അദ്ദേഹം. സിനമയിൽ തിളങ്ങിനിൽക്കുനോൾ അക്കാലത്തെ സൂപ്പർ നായിക ആയിരുന്നു ഉർവ്വശിയെ താരം വിവാഹം കഴിച്ചിരുന്നു.

Advertisements

എന്നാൽ ആ ബന്ധം അധികകാലം നീണ്ടുനുന്നില്ല. മനോജ് കെ ജയനും ഉർവശിയും ഏറെ കാലം പ്രണയത്തിലായിരുന്നു. ഒടുവിൽ 2000 ത്തിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്. ഈ ബന്ധത്തിൽ തേജലക്ഷ്മി എന്നൊരു മകളുണ്ട്. എട്ട് വർഷം നീണ്ട വിവാഹജീവിതം 2008 ൽ ഇരുവരും അവസാനിപ്പിച്ചു. വിവാഹമോചനത്തിന് ശേഷം കുഞ്ഞാറ്റ എന്ന് വിളിക്കുന്ന മകൾ മനോജിനൊപ്പമായിരുന്നു പോന്നത്.

Also Read
മെഹന്ദി അടിച്ച് പൊളിച്ച് എലീന പടിക്കൽ, കിടിലൻ ഡാൻസ് കളിച്ച് താരം, ആഘോഷങ്ങൾ ഏറ്റെടുത്ത് ആരാധകർ

പിന്നീട് 2011 ലാണ് മനോജ് കെ ജയൻ ആശ എന്ന യുവതിയെ വിവാഹം കഴിച്ചു. ഇരുവർക്കും ഒരു മകൻ ആണുള്ളത്. ഉർവശിയും വേറെ വിവാഹം കഴിച്ചിരുന്നു. ഈ ബന്ധത്തിൽ നീലാണ്ഡൻ എന്നൊരു മകനുണ്ട്. ഇപ്പോളിതാ ദേവരാജൻ മാസ്റ്ററുടെ ഗാനം വെള്ളിത്തിരയിൽ പാടി അവതരിപ്പിച്ചതിനെ കുറിച്ച് പറയുകയാണ് മനോജ് കെ ജയൻ.

തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനമാണ് ഇതെങ്കിലും വേദികളിൽ പാടാത്തതിനെ കുറിച്ചാണ് താരം പറയുന്നത്. 1995ൽ പുറത്തിറങ്ങിയ അഗ്രജൻ എന്ന ചിത്രത്തിലെ ‘ഉർവ്വശീ നീയൊരു വനലതയായ്’ എന്ന ഗാനത്തെ കുറിച്ചാണ് മനോജ് കെ. ജയൻ പറയുന്നത്. സൗഹൃദ സദസ്സുകളിൽ ദേവരാജൻ മാഷിനെ അനുസ്മരിക്കുമ്പോൾ അധികവും പാടിയിട്ടുള്ളത് അഗ്രജനിലെ തന്നെ മറ്റൊരു പാട്ടാണ്.

നെടുമുടി വേണു പാടി അഭിനയിച്ച ഏതോ യുഗത്തിന്റെ സായംസന്ധ്യയിൽ എന്നത്. സ്വന്തം പാട്ടുള്ളപ്പോൾ എന്തിന് മറ്റൊരു പാട്ട് കടമെടുത്തു എന്ന ചോദ്യത്തോടാണ് മനോജ് പ്രതികരിച്ചത്. അത് ഞാൻ തന്നെ പറഞ്ഞറിയണോ? പാടിയ പാട്ടിന്റെ വരികളിൽ തന്നെയില്ലേ ഉത്തരം? ഉർവ്വശീ എന്ന് തുടങ്ങുന്ന ഒരു പാട്ട് ഇക്കാലത്ത് ഞാൻ പാടിക്കേട്ടാൽ ട്രോളർമാർ വെറുതെ വിടുമോ എന്നെ.

Also Read
അമ്പരപ്പിക്കുന്ന ഗ്ലാമറസ് ലുക്കിൽ അനുശ്രി, കിടുക്കാച്ചി വീഡിയോ വൈറലാക്കി ആരാധകർ

പഴയ ഭാര്യയെ ഇപ്പോഴും മറക്കാൻ പറ്റുന്നില്ല അല്ലേ എന്നൊക്കെ ചോദിച്ചു പരിഹസിച്ചേക്കാം ചിലരെങ്കിലും. നിരുപദ്രവപരമായ തമാശയെങ്കിൽ പോലും എന്റെയും ഉർവ്വശിയുടെയും കുടുംബങ്ങൾക്ക് മനപ്രയാസം ഉണ്ടാക്കിയേക്കാം അത്തരം ചർച്ചകൾ. അതുകൊണ്ട് ഞാൻ തന്നെ ആ പാട്ട് പാടേണ്ടെന്നു വച്ചു. ദേവരാജൻ മാഷിന്റെ ഗാനം പാടി അവതരിപ്പിക്കാൻ ലഭിച്ചത് സുവർണ്ണാവസരമാണെന്നും ഇപ്പോഴും വരികൾ മനഃപാഠമാണെന്നും മനോജ് കെ ജയൻ പറയുന്നു.

Advertisement