മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് മനോജ് കെ ജയന്. മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മനോജ് കെ ജയന് പെട്ടെന്ന് തന്നെ കഴിഞ്ഞിട്ടുണ്ട്.
നായകനായും വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം സിനിമയില്‍ നിറഞ്ഞുനിന്നു. തനിക്ക് ഒത്തിരി സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമൊന്നുമില്ലെന്നും ചെയ്യുന്നത് മികച്ചതാവണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
നടി ഉര്‍വശിയുമായുള്ള ആദ്യവിവാഹ ബന്ധം തകര്‍ന്നതോടെ മനോജ് കെ ജയന് ആശയെ വിവാഹം ചെയ്തിരുന്നു. ആശയ്ക്ക് ഒരു മകനുണ്ട് അമൃത്. ഇരുവരും ലണ്ടനിലാണ് താമസം. ഭാര്യ ആശയും മകനും ഇപ്പോള്‍ ലണ്ടനിലാണെന്നും അവിടെ തങ്ങള്‍ക്ക് വീടുണ്ടെന്നും മകന് അവിടെ പഠിക്കുകയാണെന്നും മനോജ് കെ ജയന് മുന്‍പ് വിശദീകരിച്ചിരുന്നു.
ഇപ്പോഴിതാ മനോജ് കെ ജയന് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. ഭാര്യയുടെയും മക്കളുടെയും കൂടെ സ്കോട്ലാന്ഡില് അടിച്ചുപൊളിക്കുന്ന വീഡിയോയിരുന്നു താരം പങ്കുവെച്ചത്.
തന്റെ സന്തോഷം എന്നത് കുടുംബത്തോടൊപ്പം പങ്കിടുന്ന ലളിതമായ നിമിഷങ്ങളാണെന്നും അവിടെ സന്തോഷത്തിന് അതിരുകളില്ലെന്നുമായിരുന്നു വീഡിയോയ്ക്ക് നല്കിയ ക്യാപ്ഷന്‍. പ്രമുഖ താരങ്ങളടക്കം മനോജ് കെ ജയന്റെ വീഡിയോക്ക് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്.