മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് മനോജ് കെ ജയന്‍. പ്രശസ്ത സംഗീതഞ്ജരായ ജയവിജയയിലെ ജയന്റെ മകന്‍ കൂടിയായ മനോജ് കെ ജയന്‍ മികച്ച ഒരു ഗായകന്‍ കൂടിയാണ്. മിനിസ്‌ക്രീനിലൂടെയാ മനോജ് കെ ജയന്‍ സിനിമാ രംഗത്തേക്ക് എത്തുന്നത്.
ദൂരദര്‍ശനില്‍ 1989ല്‍ സംപ്രേക്ഷണം ചെയ്ത കുമിളകള്‍ എന്ന സീരിയലിലൂടെയാണ് മനോജ് കെ ജയന്‍ അഭിനയ രംഗത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഈ സീരിയല്‍ സൂപ്പര്‍ ഹിറ്റായതോടെ അതിലെ നായകന്‍ ജനശ്രദ്ധ നേടി.
തുടര്‍ന്ന് മലയാള സിനിമാ ലോകത്തേക്ക് മനോജ് കെ ജയന്‍ പ്രേവിശിക്കുകയായിരുന്നു. 1990ല്‍ റിലീസായ പെരുന്തച്ചന്‍ 1992ല്‍ പുറത്തിറങ്ങിയ സര്‍ഗ്ഗം എന്നീ സിനിമകളിലെ പ്രകടനത്തിലൂടെയാണ് മലയാള സിനിമാ ലോകത്ത് തന്റേതായ ഒരു സ്ഥാനം മനോജ് കെ ജയന്‍ ഉറപ്പിച്ചത്.
അതേ സമയം താരത്തിന്റെ സ്വകാര്യ ജീവിതം ഏറെ വിവാദങ്ങള്‍ ആയിരുന്നു. നടി ഉര്‍വ്വശിയുമായുള്ള വിവാഹവും വിവാഹ മോചനവും എല്ലാം വലിയ വാര്‍ത്തകള്‍ ആയിരുന്നു. ഉര്‍വ്വശിയും ആയുള്ള വിവാഹ മോചനത്തിന് താരം വീണ്ടും വിവാഹിതന്‍ ആയിരുന്നു.
ആദ്യ ഭാര്യയായ ഉര്‍വ്വശിയില്‍ ഒരു മകളാണ് മനോജ് കെ ജയന് ഉള്ളത് കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ ലക്ഷ്മി. ഇരുപത്തിയൊന്ന് വയസ്സുകാരിയായ തേജാലക്ഷ്മി ഡബ്‌സ്മാഷുകളിലൂടെയും ഇന്‍സ്റ്റാഗ്രാം പോസ്റ്റുകളിലൂടെയും എല്ലാം ആരാധകര്‍ക്ക് സുപരിചിതയാണ്. മലയാളത്തിലെ രണ്ട് മുന്‍നിര സിനിമാ താരങ്ങളുടെ മകള്‍ എന്ന നിലയില്‍ തേജലക്ഷ്മിയുടെ സിനിമ പ്രവേശനം ഏവരും ഉറ്റുനോക്കുന്ന ഒരു കാര്യമാണ്.
ഇതിനിടെ തന്റെ രണ്ട് മക്കളെ വെച്ച് ഒരു ഉദാഹരണം രേഖപ്പെടുത്തിയിരിക്കുകയാണ് താരം. താരത്തിന്റെ രസകരമായ ഈ താരതമ്യപ്പെടുത്തല്‍ രണ്ട് കഥാപാത്രങ്ങളെ ചൊല്ലിയാണ്.
മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയലോകത്ത് എത്തിയതിനെ കുറിച്ചും കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുന്നതിനെ കുറിച്ചും മനോജ് കെ ജയന്‍ പറയുന്നുണ്ട്.
നമ്മള്‍ തന്നെ ചെയ്യണം എന്ന് വരുന്ന വേഷങ്ങള്‍ ആണ് ഞാന്‍ ഏറ്റെടുക്കുന്നതെന്നാണ് താരം പറയുന്നത്.
ഏതുതരം ക്യാരക്ടര്‍ തന്നാലും ചെയ്യാം എന്നാണ് തന്റെ രീതി. ഈ കഥാപാത്രമേ ചെയ്യൂ എന്ന രീതിയില്‍ ഇരുന്നാല്‍ ശരിയാകില്ല. അതുകൊണ്ടാകാം ഇന്നും ഈ മേഖലയില്‍ താന്‍ നിലനില്‍ക്കുന്നത് എന്ന് മനോജ് കെ ജയന്‍ പറയുന്നു.
തന്നോട് ആദ്യ കഥാപാത്രമായ കുട്ടന്‍ തമ്പുരാനെ ആണോ, ദിഗംബരനെ ആണോ ഏറ്റവും അധികം ഇഷ്ടം എന്ന് ചോദിക്കുമ്പോള്‍ ഇത് എനിക്ക് രണ്ടുമക്കളില്‍ ആരെയാണ് കൂടുതല്‍ ഇഷ്ടം എന്ന ചോദ്യം പോലെ ആയി പോയി എന്നാണ് താരം പ്രതികരിക്കുന്നത്.
എന്റെ കുഞ്ഞാറ്റെയാണോ അമൃതിനെ ആണോ ഏറ്റവും കൂടുതല്‍ ഇഷ്ടം എന്ന് ചോദിച്ചാല്‍ പ്രശ്‌നം ആകും. അതുപോലെയാണ് ഈ ചോദ്യവും. കുട്ടന്‍ തമ്പുരാന്‍ ഇല്ലെങ്കില്‍ മനോജ് കെ ജയന്‍ ഇവിടെ വരെ എത്തില്ല എന്നാണ് തോന്നിയിട്ടുള്ളത്. അത് എന്റെ ഗുരുനാഥന്റെ അനുഗ്രഹം ആയിട്ടാണ് കാണുന്നത്. ഈ രണ്ടു ക്യാരക്ടേഴ്‌സില്‍ അല്‍പ്പം മുന്‍തൂക്കം കുട്ടന്‍ തമ്പുരാനില്‍ ആയിരിക്കും എന്നും താരം പറയുന്നുണ്ട്.