മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില് ഒരാളാണ് മനോജ് കെ ജയന്. മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മനോജ് കെ ജയന് പെട്ടെന്ന് തന്നെ കഴിഞ്ഞിട്ടുണ്ട്.
നായകനായും വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം സിനിമയില്‍ നിറഞ്ഞുനിന്നു. നടി ഊര്വശിയെയാണ് മനോജ് ആദ്യം വിവാഹം ചെയ്തത്. എന്നാല്‍ 2008ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഏറെ ചര്‍ച്ചയും വിവാദവുമായി വേര്‍പിരിയലായിരുന്നു മനോജിന്റെയും ഊര്വശിയുടേയും.
മലയാള സിനിമയില്‍ സജീവമായിരുന്ന മനോജ് ഇടയ്ക്ക് ഇടവേള എടുത്തിരുന്നു. എന്നാല്‍ ഇതിന് ശേഷവും നല്ലൊരു മടങ്ങിവരവാണ് താരം നടത്തിയത്. ഇപ്പോഴിതാ മനോജ് കെ ജയന് മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
Also Read: എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് ആരാധകര്‍, കാരണം തുറന്നുപറഞ്ഞ് അനുശ്രീ
ഭക്ഷണത്തോടുള്ള താരത്തിന്റെ ബഹുമാനത്തെ കുറിച്ചാണ് മനോജ് സംസാരിക്കുന്നത്. സാഗര്‍ എലിയാസ് ജാക്കി ചിത്രത്തിന്റെ ഷൂട്ടിനിടെ ബ്രേക്ക് ഫാസ്റ്റ് കഴിക്കുമ്പോഴായിരുന്നു സംഭവം. ഷൂട്ട് ഉണ്ടായിരുന്നതിനാല്‍ ഭക്ഷണം കഴിക്കാന്‍ വൈകിയിരുന്നു. ഇഡ്ഡലിയും ചമ്മന്തിയുമായിരുന്നു ഭക്ഷണം.
തങ്ങള്‍ ഭക്ഷണം കഴിക്കാന്‍ വൈകിയതിനാല്‍ ചമ്മന്തി വളിച്ചിരുന്നുവെന്നും ഭക്ഷണത്തിന്റെ മണം മാറിയാല്‍ തനിക്ക് കഴിക്കാന്‍ കഴിയില്ലായിരുന്നുവെന്നും എന്നാല്‍ കഷ്ടപ്പെട്ട് താന്‍ ഭക്ഷണം കഴിക്കുമ്പോല് ലാലേട്ടന് ശരിക്കും അത് ആസ്വദിച്ച് കഴിക്കുകയായിരുന്നുവെന്ന് മനോജ് പറയുന്നു.
ആഹാരം ഒരിക്കലും വേസ്റ്റാക്കാന്‍ പാടില്ലെന്നും ദൈവം തരുന്നതാണ് ഭക്ഷണമെന്നും ഒരിക്കലും ആഹാരത്തോട് ഇങ്ങനെ ചെയ്യരുതെന്നും മോഹന്‍ലാല്‍ പറഞ്ഞതായി മനോജ് പറയുന്നു. ശേഷം അദ്ദേഹം മുഴുവന്‍ ഭക്ഷണവും കഴിച്ച് പ്ലേറ്റ ് ക്ലീനാക്കി വെക്കുകയും ചെയ്തുവെന്നും മനോജ് കൂട്ടിച്ചേര്‍ത്തു.
അതിനിടെ താന്‍ ഭക്ഷണം കളയാം എന്നു കരുതിയപ്പോള്‍ ലാലോട്ടന്‍ തന്റെയടുത്ത് വന്ന് ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ ഇങ്ങു താ എന്ന് പറഞ്ഞ് താന്‍ കുഴച്ച് മറിച്ചിട്ട ആഹാരം മുഴുവന്‍ കഴിച്ചുവെന്നും സ്വന്തം കുടുംബത്തിലുള്ളവര്‍ പോലും അങ്ങനെ ചെയ്യാന്‍ മടിക്കുമെന്നും ഇത് തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും മനോജ് പറയുന്നു