പോക്കറ്റ് മണി ചോദിക്കാന്‍ മടിയായിട്ട് മകള്‍ കുഞ്ഞാറ്റ ജോലിക്ക് കയറി, ഭാര്യയും മകനും ലണ്ടനില്‍, കുടുംബത്തെക്കുറിച്ച് മനോജ് കെ ജയന്‍ പറയുന്നു

52029

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മനോജ് കെ ജയന്‍. മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മനോജ് കെ ജയന് പെട്ടെന്ന് തന്നെ കഴിഞ്ഞിട്ടുണ്ട്.

Advertisements

നായകനായും വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം സിനിമയില്‍ നിറഞ്ഞുനിന്നു. ഇപ്പോഴിതാ തന്റെ കുടുംബത്തെക്കുറിച്ചും കരിയറിനെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് മനോജ്. സിനിമ കഴിഞ്ഞാല്‍ അതുമായ ബന്ധപ്പെട്ട ആരോടും ബന്ധമില്ലെന്ന് അദ്ദേഹം പറയുന്നു.

Also Read:അമ്മ സൂപ്പർ സ്റ്റാറുകളുടെ നായികയായിരുന്നു എന്ന് മകൻ അറിഞ്ഞത് കൂട്ടുകാരിൽ നിന്നും, അതോടെ സംഭവിച്ചത് ഇങ്ങനെ: പഴയ സൂപ്പർ നായിക സുനിത പറയുന്നു

പക്ഷേ സെറ്റില്‍ പോകുമ്പോള്‍ എല്ലാവരുമായി നല്ല കമ്പനിയാണെന്നും ആ കമ്പനി തുടര്‍ന്നുകൊണ്ടുപോകാറില്ലെന്നും താന്‍ അവസരങ്ങള്‍ ചോദിച്ച് ആരെയും വിളിക്കാറില്ലെന്നും മനോജ് പറയുന്നു. ഒത്തിരി സിനിമകള്‍ ചെയ്യണമെന്ന ആഗ്രഹമൊന്നുമില്ലെന്നും ചെയ്യുന്നത് മികച്ചതാവണമെന്നും അദ്ദേഹം പറയുന്നു.

മകള്‍ കുഞ്ഞാറ്റ ഇപ്പോള്‍ വളര്‍ന്നുവലുതായെന്നും ബാംഗളൂരുവില്‍ ഒരു കമ്പനിയില്‍ ജോലി ചെയ്യുകയാണെന്നും അവള്‍ ഇതുവരെ തനിക്ക് സിനിമയില്‍ അഭിനയിക്കണമെന്ന് തന്നോട് പറഞ്ഞിട്ടില്ലെന്നുംമനോജ് പറയുന്നു. അവള്‍ക്ക് തന്നോട് പോക്കറ്റ് മണി ചോദിക്കാന്‍ മടിയാണ്.

Also Read: ആ സിനിമയിൽ മുകേഷിന്റെ നായിക ആവാമെന്ന് ഏറ്റ മഞ്ജു വാര്യർ അവസാന നിമിഷം പിൻമാറി, കാരണം ഇങ്ങനെ, വെളിപ്പെടുത്തി സംവിധായകൻ

അതുകൊണ്ടാണ് സ്വന്തമായി ജോലി കണ്ടെത്തി അധ്വാനിക്കാന്‍ തുടങ്ങിയത്. ഭാര്യ ആശയും മകനും ഇപ്പോള്‍ ലണ്ടനിലാണെന്നും അവിടെ തങ്ങള്‍ക്ക് വീടുണ്ടെന്നും മകന്‍ അവിടെ പഠിക്കുകയാണെന്നും മനോജ് കെ ജയന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement