മലയാളികളുടെ പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മനോജ് കെ ജയന്‍. മികച്ച കഥാപാത്രങ്ങള്‍ ചെയ്ത് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുക്കാന്‍ മനോജ് കെ ജയന് പെട്ടെന്ന് തന്നെ കഴിഞ്ഞിട്ടുണ്ട്.
നായകനായും വില്ലനായും സഹനടനായുമൊക്കെ അദ്ദേഹം സിനിമയില്‍ നിറഞ്ഞുനിന്നു. നടി ഉര്‍വശിയുമായുള്ള ആദ്യവിവാഹ ബന്ധം തകര്‍ന്നതോടെ മനോജ് കെ ജയന്‍ ആശയെ വിവാഹം ചെയ്തിരുന്നു. ഉര്‍വശിയുമായുള്ള ബന്ധത്തില്‍ കുഞ്ഞാറ്റ എന്ന മകളുണ്ട്.
ആശയ്ക്ക് ഒരു മകനുണ്ട് അമൃത്. ഇരുവരും ലണ്ടനിലാണ് താമസം. ഭാര്യ ആശയും മകനും ഇപ്പോള്‍ ലണ്ടനിലാണെന്നും അവിടെ തങ്ങള്‍ക്ക് വീടുണ്ടെന്നും മകന്‍ അവിടെ പഠിക്കുകയാണെന്നും മനോജ് കെ ജയന്‍ മുന്‍പ് വിശദീകരിച്ചിരുന്നു.
ഇപ്പോഴിതാ തന്റെ ആദ്യ വിവാഹബന്ധത്തെ കുറിച്ച് മുമ്പൊരിക്കല്‍ മനോജ് പറഞ്ഞ വാക്കുകളാണ് വീണ്ടും ശ്രദ്ധനേടുന്നത്. തന്റെ തീരുമാനം കൊണ്ടായിരുന്നു ജീവിതത്തിലെ ചില താളപ്പിഴകള്‍ സംഭവിച്ചതെന്നും തന്നെ മാത്രം കുറ്റം പറഞ്ഞാല്‍ മതിയെന്നും മനോജ് പറയുന്നു.
മനസ്സുകൊണ്ട് രണ്ടുപേര്‍ ചേരുന്നില്ലെങ്കില്‍ പിരിയുന്നതാണ് നല്ലത്. താന്‍ ഈ ബന്ധം പരമാവധി മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നുവെന്നും ഏകദേശം ആറുവര്‍ഷത്തോളം ഒന്നിച്ച് കഴിഞ്ഞിട്ടാണ് തങ്ങള്‍ പിരിഞ്ഞതെന്നും വിവാഹമോചനസമയത്ത് ഉര്‍വശിയുടെ വീട്ടുകാര്‍ തന്നെ പിന്തുണച്ചിരുന്നുവെന്നും മനോജ് പറയുന്നു.
മകളുടെ ഭാവി മാത്രമായിരുന്നു അപ്പോഴൊക്കെ തന്റെ ചിന്ത. അവളുടെ ഭാവി സുരക്ഷിതമാക്കണമെന്നും തന്റെ ദുഃഖങ്ങളൊന്നും താന്‍ ആരോടും പറഞ്ഞിട്ടില്ലെന്നും മകളുടെ മുന്നില്‍ സങ്കടം ഒളിപ്പിച്ച് നടക്കുകയായിരുന്നുവെന്നും മനോജ് പറയുന്നു.