എനിക്ക് സങ്കടമൊക്കെ വന്നു; കണ്ണുനിറഞ്ഞ് മഞ്ജുവിന്റെ അമ്മ; കണ്ണീരോടെ മഞ്ജു വാര്യരും; വൈറല്‍ വീഡിയോ

1677

മലയാളത്തിന്റെ ലേഡി സൂപ്പര്‍സാറ്റാര്‍ എന്നാണ് പ്രിയതാരം മഞ്ജു വാര്യര്‍ അറിയപ്പെടുന്നത്. മലയാളികള്‍ ഇന്നും നെഞ്ചോട് ചേര്‍ത്തുവെക്കുന്ന നായികമാരില്‍ ഒരാള്‍ കൂടിയാാണ് മഞ്ജു വാര്യര്‍. മുരളിയും സുരേഷ് ഗോപിയും പ്രധാന വേഷത്തില്‍ എത്തി 1995ല്‍ പുറത്തിറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ഒരു ചെറിയ വേഷത്തിലൂടെയാണ് മഞ്ജു ചലച്ചിത്രരംഗത്തേക്ക് കാലെടുത്തു വെച്ചത്.

പിന്നീട് മഞ്ജുവിന് കൈവന്നത് സൂപ്പര്‍ ഹിറ്റുകളായി ഒരുപാട് നല്ല ചിത്രങ്ങളായിരുന്നു. സല്ലാപം എന്ന ചിത്രത്തില്‍ ദിലീപിനൊപ്പം നായികയായി അഭിനയിച്ച മഞ്ജു പിന്നീട് അദ്ദേഹത്തെ തന്നെ ജീവിത പങ്കാളിയാക്കുകയായിരുന്നു. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ആ ദമ്പത്യബന്ധം വേര്‍പിരിഞ്ഞു.

Advertisements

ഇതിന് പിന്നാലെ വീണ്ടും സിനിമയില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മഞ്ജു. ഒത്തിരി ചിത്രങ്ങളാണ് രണ്ടാംവരവില്‍ മഞ്ജുവിന്റേതായി പുറത്തിറങ്ങിയത്. സിനിമയിലേക്കുള്ള രണ്ടാം വരവ് താന്‍ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ലെന്നും അതെല്ലാം വിധിയാണ് എന്ന് വിശ്വസിക്കാനാണ് തനിക്ക് ഇഷ്ടമെന്നും താരം മുന്‍പ് പറഞ്ഞിരുന്നു.

ALSO READ-മകള്‍ എന്റെ കാര്യത്തില്‍ പൊസെസീവ് ആണ്; അവളെ ഒളിപ്പിച്ചുവെയ്ക്കുന്നതല്ല: തുറന്ന് പറഞ്ഞ് ശോഭന

ജീവിതത്തില്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചും ആദ്യ ഭര്‍ത്താവിനെ കുറിച്ചും ദിലീപ് ഇതുവരെ തുറന്നുസംസാരിച്ചിട്ടില്ല. സ്വകാര്യ ജീവിതം പരസ്യമാക്കാന്‍ താരം ഒരിക്കലുംശ്രമിച്ചിട്ടില്ല. മഞ്ജു ഇപ്പോള്‍ തുണിവ്, ആയിഷാ എന്നീ ചിത്രങ്ങളുടെ വിജയത്തിലാണ് ആശ്വാസം കണ്ടെത്തുന്നത്.

ഇതിനിടെ, ആയിഷ സിനിമയെക്കുറിച്ച് മഞ്ജുവിന്റെ അമ്മ പറഞ്ഞ വാക്കുകള്‍ വൈറലാകുകയാണ്.. ഈ സിനിമ കണ്ട് എനിക്ക് സങ്കടമാെക്കെ വന്നു. എല്ലാവരും കാണണം, നല്ല സിനിമ ആണെന്നാണ് മഞ്ജുവിന്റെ അമ്മ ഗിരിജ വാര്യര്‍ പ്രതികരിച്ചത്. ്കൂടാതെ, ഒട്ടേറെപ്പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. നിലമ്പൂര്‍ ആയിഷയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ആയിഷ എന്ന സിനിമയുടെ കഥ. അറേബ്യന്‍ കഥാപശ്ചാത്തലത്തിലാണ് സിനിമ മുന്നോട്ടുപോകുന്നത്.

ALSO READ- പ്രശസ്തരായ നടന്മാരും സംവിധായകരും പതിനഞ്ചാം വയസ്സു മുതൽ എന്നെ പലവട്ടം ശാരീരികമായി ഉപയോഗിച്ചു: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവനടി

അതേസമയം, പ്രതിസന്ധികളെ എങ്ങനെ പുഞ്ചിരിയോടെ നേരിടാമെന്ന് പഠിച്ചത് അച്ഛനെയും അമ്മയേയും കണ്ടാണെന്ന് മഞ്ജു നേരെത്തെ പറഞ്ഞിട്ടുണ്ട്. അമ്മ ഏറ്റവും സുന്ദരമായി ജീവിതത്തിലേക്ക് തിരിച്ച് വന്ന വ്യക്തിയാണെന്നും അച്ഛനും അമ്മയ്ക്കും കാന്‍സര്‍ വന്നിട്ടുണ്ടെന്നും ഇത് പാരമ്പര്യമായി വരുന്നതാണോയെന്ന് തനിക്ക് അറിയില്ലെന്നും മഞ്ജു അന്ന് പറഞ്ഞിരുന്നു.

Advertisement