റിയാലിറ്റി ഷോിലൂടെ മിനിസ്‌ക്രീൻ പരമ്പരയിലേക്ക് എത്തി അവിടെ നിന്നും സിനിമയിലേക്കും എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മഞ്ജു പത്രോസ്. മഴവിൽ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു മഞ്ജുവിന്റെ തുടക്കം.
പിന്നീട് മനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലുമായി താരം പ്രേക്ഷകർക്ക് മുന്നിൽ എത്തി. എന്നാൽ ബിഗ് ബോസ് സീസൺ രണ്ടിൽ എത്തിയതോടെ താരം ചില വിവാദങ്ങളിലും പെട്ടിരുന്നു. താരത്തിനെതിരെ സൈബർ ആ ക്ര മണവും രൂക്ഷമായിരുന്നു.
ഇപ്പോഴും സോഷ്യൽ മീഡിയകളിൽ ഓരോ പോസ്റ്റുമായി എത്തുമ്പോൾ നെഗറ്റീവ് കമന്റുകൾ പതിവാണ്. ഭർത്താവുമായി മഞ്ജു വേർപിരിയുന്നു എന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ബിഗ്‌ബോസിൽ മഞ്ജു പുറത്താകുന്നതിന് മുമ്പേ ഈ പ്രചരണങ്ങൾ നടന്നിരുന്നു.
ബിഗ്ബോസ് ഷോയിൽ നിന്ന് പുറത്തെത്തിയതിന് ശേഷം ബ്ലാക്കീസ് എന്ന പേരിലുള്ള തങ്ങളുടെ യുട്യൂബ് ചാനലും അഭിനയവും ഒക്കെയായി മുന്നോട്ടു പോവുകയാണ് മഞ്ജു. ഇപ്പോഴിതാ ജീവിത്തിലെ ഏറ്റവും വലിയ സന്തോഷം പഹ്കുവെച്ചിരിക്കുകയാണ് മഞ്ജു പത്രോസ്. താരം
ഏറെ നാളത്തെ ആഗ്രഹമായ വീടെന്ന സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലാണ് താരം. കഴിഞ്ഞ ദിവസമായിരുന്നു വീടിന്റെ പാല് കാച്ചൽ. ഈ ചടങ്ങിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. താരത്തിന്റെ സന്തോഷത്തിൽ പങ്കുചേരാൻ സീരിയൽ കുടുംബവും എത്തിയിരുന്നു.
മഞ്ജുവിന്റെ ഉറ്റ സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം പാല് കാച്ചൽ ചടങ്ങിൽ എത്തിയിരുന്നു. തനിക്ക് ബിഗ് ബോസിൽ നിന്നും കിട്ടിയ പണവും, അഭിനയജീവിതത്തിൽ നിന്നുള്ള സമ്പാദ്യവും എല്ലാം ചേർത്താണ് വീടെന്ന സ്വപ്‌നം മഞ്ജു സ്വന്തമാക്കിയത്.
താൻ വെറുതെ അല്ല ഭാര്യ റിയാലിറ്റി ഷോ മുതൽ ബിഗ് ബോസ് വരെയുള്ള യാത്രയിൽ പലപ്പോഴായി ജീവിതത്തിൽ പ്രതിസന്ധികൾ നേരിട്ടിരുന്നെന്ന് മഞ്ജു പറഞ്ഞിരുന്നു. ഒരു വീടെന്ന സ്വപ്നത്തിലേക്കാണ് തൻറെ ഇനിയുള്ള യാത്ര എന്നും താരം പറയുകയുണ്ടായി. ബിഗ് ബോസിൽ നിൽക്കുമ്പോൾ താൻ മാറി മാറി വാടക വീടുകളിൽ താമസിച്ചതിനെകുറിച്ചെല്ലാം മഞ്ജു പറഞ്ഞിരുന്നു.
താനിന്ന് സ്വന്തം വീടിന് ഉള്ളിലാണ് നിൽക്കുന്നത്. സ്‌നേഹിച്ചവരോട് തിരിച്ചും സ്‌നേഹം മാത്രം. വെറുത്തവരോടും സ്‌നേഹമാണുള്ളത്. തന്നെ കൂടുതൽ കരുത്തയാക്കിയതിനെന്നും പാല് കാച്ചൽ ചടങ്ങിന് ശേഷം കൗമുദി മൂവീസിനോട് താരം പ്രതികരിച്ചിരുന്നു.
ഇതിനിടെ ഭർത്താവ് സുനിച്ചനെ പാലുകാച്ചൽ ചടങ്ങിന് കാണാത്തതിന്റെ പേരിൽ മഞ്ജുവിന് എതിരെ മോശം കമന്റുമായി ചിലരെത്തിയിട്ടുണ്ട്. വീട് കിട്ടിയപ്പോൾ ഭർത്താവിനെ നഷ്ടപ്പെട്ടു, സുനിച്ചൻ എവിടെ, ഭർത്താവ് വന്നില്ലേ. ഒരു വാക്ക് പോലും പുള്ളിയെ കുറിച്ച് പറയുന്നില്ലല്ലോ, ഒരു മോൻ ഇല്ലേ, അത് എവിടെ എന്നൊക്കെയാണ് മഞ്ജുവിനോട് ചോദിക്കുന്നത്. അതേസമയം, ഇതൊന്നും കണ്ടിട്ട് അങ്ങോട്ട് സുഖിക്കുന്നില്ല അല്ലേ എന്നാണ് മഞ്ജുവിനെ സ്‌നേഹിക്കുന്നവർ തിരിച്ചടിക്കുന്നത്.