സോഷ്യൽമീഡിയയിൽ ഏറ്റവുമധികം പേരെ സമീപകാലത്ത് ചുവടുവെയ്ക്കാൻപ്രേരിപ്പിച്ച ഗാനമാണ് ജയിലർ സിനിമയിലെ ‘കാവലയ്യാ’. ജയിലർ ചിത്രം പോലെ തന്നെ ഈ പാട്ടും നൃത്തവും പ്രേക്ഷകരുടെ മനം കവർന്നു. സിനിമാ റിലീസിന് മുൻപ് തന്നെ ഈ പാട്ടാണ് പ്രേക്ഷകരുടെ ഹൃദയം കവർന്നത്.
റീൽസുകളിലും യൂട്യൂബ് ഷോർട്‌സുകളിലും നിറയുന്നത് ഈ ഗാനത്തിനൊപ്പിച്ച ചുവടുകൾ തന്നെയാണ്. ഇപ്പോഴിതാ ഈ ട്രെൻഡിന് ഒപ്പം ചേർന്നിരിക്കുകയാണ് നടിമാരായ സോന നായരും മഞ്ജു സുനിച്ചനും.
തമന്നയുടെ ഐക്കോണിക് സ്റ്റെപ്പിന് ഒപ്പിച്ച് ചുവടുവെച്ചാണ് സോനയും മഞ്ജുവും എത്തിയിരിക്കുന്നത്. മനോഹരമായി തന്നെ ഇരുവരും നൃത്തം പൂർത്തിയാക്കുന്നുമുണ്ട്.
വളരെ സിമ്പിളായി മനോഹരമായി അവതരിപ്പിക്കുന്ന മഞ്ജുവിനെയും സോന നായരെയും അഭിനന്ദിച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയത്.
എന്നാൽ പിന്തുണയ്ക്കുന്നതിന് ഒപ്പം തന്നെ ഇരുവരെയും വിമർശിക്കുന്ന കമന്റുകളും ധാരാളം വന്നിരിക്കുകയാണ്.
മഞ്ജുവിനെ പ്രശംസിച്ചുകൊണ്ട്, ‘മഞ്ജു ചേച്ചി സൂപ്പർ, ഓവർ ആക്കാതെ വളരെ SIMPLE ആയിട്ട് ചെയ്തു. KEEP GOING, 2 പേരും പൊളിച്ച്, ആർക്കും കുറ്റപ്പെടുത്താൻ ഒന്നുമില്ല നല്ല രീതിയിൽ നന്നായി തന്നെ രണ്ടു ചേച്ചിമാരും ചെയ്തു. എന്നിട്ടും കൊറേ എണ്ണം ഇറങ്ങും ഓരോന്ന് പറയാൻ’,- എന്നാണ് വിമർശകർക്കെതിരെ ഒരു പ്രേക്ഷക കമന്റ്.
ഇതോടൊപ്പം വിമർശകർക്ക് മഞ്ജു പത്രോസും മറുപടി നൽകുന്നുണ്ട്. തന്നെ കളിയാക്കിയവർക്ക് ഉരുളയ്ക്ക് ഉപ്പേരി പോലെയാണ് മഞ്ജുവിന്റെ ഓരോ മറുപടിയും. ‘കൊട്ടംചുക്കാതി’ എന്ന് പറഞ്ഞ് കളിയാക്കിയ ആൾക്ക് ‘മെടിച്ചിട്ടുണ്ട് കൊണ്ടുവരാം’, എന്നാണ് മഞ്ജു മറുപടി കൊടുക്കുന്നത്.
‘ചളി വാരി എറിഞ്ഞു. രാവും പകലും പോലെ വ്യത്യാസം. തമന്ന എവിടെ’, എന്ന് കമന്റിന് ‘തമന്ന അടുത്ത പടത്തിൽ നിന്ന് ക്യാൻസൽ ചെയ്തു. എന്നെ എടുത്തിരിക്കുന്നത് ഇപ്പോ’, എന്നാണ് മഞ്ജു നൽകിയ മറുപടി.
‘ഇതൊക്കെ കാണുമ്പോൾ പൊക്കി എടുത്ത് തോളിൽ വച്ചു തുള്ളാൻ തോന്നുവാ’, എന്ന കമന്റിന് ‘ഇച്ചിരി വെയ്റ്റ് കൂടി കുറയ്ക്കട്ടെ..എന്നിട്ട് തുള്ളാം..അല്ലെങ്കിൽ പൊക്കി എടുത്ത് നീ തോളിൽ വേക്കുമ്പോഴേക്കും താഴെ വീഴും..’എന്നാണ് മഞ്ജുവിന്റെ മറുപടി.