‘വാത്തി കമിങ്’ എന്ന പാട്ടിന് മനോഹരമായി ചുവടുവച്ച് വൈറലായി പിന്നീട് ‘സാറാസി’ലെ കുഞ്ഞിപ്പുഴു സീനിലൂടേയും മലയാളികളുടെ ഹൃദയം കീഴടക്കിയ സുന്ദരിക്കുട്ടിയാണ് ബേബി ആർട്ടിസ്റ്റ് വൃദ്ധി വിശാൽ.
ഇപ്പോഴിതാ വൃദ്ധിയുടെ ഒരു പുതി വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ‘കന്മദ’ത്തിലെ മഞ്ജുവായി കിടിലൻ പെർഫോമൻസാണ് ഈ കൊച്ചുമിടുക്കി കാഴ്ച വച്ചിരിക്കുന്നത്.
ALSO READ
‘പഠിക്കാൻ പോകുന്ന കുട്ടികളുടെ പിന്നാലെ പഞ്ചാരയടിയും കൊണ്ട് വന്നാലുണ്ടല്ലോ’ എന്ന ഡയലോഗാണ് വൃദ്ധി ഇൻസ്റ്റാഗ്രാമിലൂടെ റീൽസ് ചെയ്തിരിക്കുന്നത്. ബിഹൈൻഡ് ദി സീൻസിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്.
ALSO READ
സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങുന്ന വൃദ്ധി കൊച്ചി കുമ്പളങ്ങി സ്വദേശിയായ വിശാലിന്റേയും ഗായത്രിയുടേയും മകളാണ്. മാതാപിതാക്കൾ അറിയപ്പെടുന്ന കൊറിയോഗ്രാഫേഴ്‌സ് ആണ്. അടുത്തിടെ ഫാമിലിയായി ഫ്‌ളവേഴ്‌സിലെ സ്റ്റാർ മാജിക്കിൽ എത്തിയതിന്റെ വീഡിയോയും വൈറലായിരുന്നു.