നായികയാവാൻ നിങ്ങൾ ഉദ്ദേശിക്കുന്ന തടിയും വണ്ണവും എനിക്കില്ലെന്ന് പറഞ്ഞിട്ടും നിർബന്ധിച്ചു; നേരിട്ട് കണ്ടപ്പോൾ നായികയുടെ കൂട്ടുകാരിയുടെ റോൾ വാഗ്ദാനം ചെയ്തു; ദുരനുഭവം പറഞ്ഞ് മഞ്ജുഷ മാർട്ടിൻ

643

സീരിയൽ ആരാധകരായ മലയാളം മിനി സ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ട പരമ്പരയാണ് ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സീരിയൽ. പതിവ് പൈങ്കിളി കണ്ണീർ സീരിയലുകളിൽ നിന്നൊക്കെ വ്യത്യസ്തമാണ് സാന്ത്വനം. അതുകൊണ്ട് തന്നെ കുടുംബ പ്രേക്ഷകർക്ക് ഒപ്പം യുവപ്രേക്ഷകരും സാന്ത്വനത്തിന് കൂടുതലാണ്.

സാന്ത്വനത്തിലെ കഥാപാത്രങ്ങളെല്ലാം തന്നെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരുമാണ്. കഴിഞ്ഞ ദിവസമാണ് സാന്ത്വനത്തിലേക്ക് പുതിയ ഒരു കഥാപാത്രം കൂടിയെത്തിയത്. നടൻ അച്ചു സുഗന്ധ് അവതരിപ്പിക്കുന്ന കണ്ണൻ എന്ന കഥാപാത്രത്തിന്റെ മുറപ്പെണ്ണായ അച്ചുവാണ് പുതിയ താരം.

Advertisements

സോഷ്യൽ മീഡിയ റീൽസുകളിലൂടെയും വേ്ളാഗുകളിലൂടെയും ശ്രദ്ധേയ ആയ മഞ്ജുഷ മാർട്ടിൻ ആണ് അച്ചു എന്ന കഥാപാത്രമായി സാന്ത്വനം സീരിയലിൽ എത്തിയിരിക്കുന്നത്. ഇപ്പോൾ തനിക്ക് നേരെ വരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് താരം. ശരീരപ്രകൃതി വളരെ മെലിഞ്ഞിട്ടും നീളം വളരെ കുറവായതിനാലും ഒട്ടേറെ തവണ അപമാനിക്കപ്പെട്ടതായി തോന്നിയിട്ടുണ്ടെന്ന് മഞ്ജുഷ മാർട്ടിൻ പറയുന്നു. വീഡിയോയിൽ കാണുന്ന തടി പോലും താനില്ലെന്നും ആ കോംപ്ലക്‌സ് കാരണം ഷൂട്ടിന് പോലും പോവാറില്ലെന്നുമൊക്കെയാണ് മഞ്ജുഷ വെളിപ്പെടുത്തിയിരിക്കുന്നത്.

ALSO READ- പതിനേഴ് വയസിൽ പ്രണയം, പത്തൊൻപതാം വയസിൽ പ്രണയ സാഫല്യം, കാമുകിയെ ചതിച്ചില്ലെന്ന ഒരു തെറ്റേ ഞാൻ ചെയ്തുള്ളൂ; ജഗതിയുടെ വാക്കുകൾ ചർച്ചയാകുന്നു

മുൻപ് ടിക് ടോക്കിൽ സജീവമായിരുന്ന കാലത്ത് തന്റെ വീഡിയോ കണ്ട് നിരവധി അവസരങ്ങൾ വന്നിട്ടുണ്ടെന്നാണ് മഞ്ജുഷ പറയുന്നത്. ചില സീരിയലുകളിൽ നിന്നും സിനിമകളിൽ നിന്നും ഫോട്ടോഷൂട്ടിനുമൊക്കെ വിളിച്ചിരുന്നു. അന്ന് എനിക്ക് എന്റെ തടിയിൽ ഭയങ്കര കോംപ്ലെക്‌സ് ഉണ്ടായിരുന്നുവെന്നും താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

ഇക്കാര്യങ്ങൾ വിശദീകരിക്കുന്ന മഞ്ജുഷയുടെ മുൻപത്തെ വീഡിയോയാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്.

‘വീഡിയോയിൽ കാണുന്ന അത്രയും ശരീരം എനിക്കില്ല. ഞാൻ വളരെ കുഞ്ഞിയാണ്. തടിയും നീളവം നല്ല കുറവാണ്. അതുകൊണ്ട് പല അവസരങ്ങളും വേണ്ടെന്ന് വച്ചു. ഫോട്ടോഷൂട്ടിന് പോലും തയ്യാറാവാത്തത് അതുകൊണ്ടാണ്’- മഞ്ജുഷ മനസ് തുറക്കുന്നു. സാന്ത്വനത്തിന് മുൻപ് ചെറിയ റോളിൽ ആണെങ്കിലും ഫ്‌ളവേഴ്‌സിൽ ഒരു സീരിയലിൽ അഭിനയിച്ചിട്ടുണ്ട്. അതിന് ശേഷം സീരിയലുകളിൽ നിന്ന് അവസരം വന്നിരുന്നു. പക്ഷേ ഉള്ളിലുള്ള കോംപ്ലെക്‌സ് കാരണം ഞാൻ പോയില്ല. ഒരു സിനിമിൽ നിന്ന് അവസരം വന്നപ്പോൾ, നിങ്ങൾ ഉദ്ദേശിക്കുന്ന അത്രയും തടിയും വണ്ണവും എനിക്കില്ലെന്ന് അവരോട് പറഞ്ഞിരുന്നു. അങ്ങനെ പിന്മാറാൻ ശ്രമിച്ചെങ്കിലും അവർ വിട്ടില്ല.’

ALSO READ- ഡോക്ടറാവണമെന്ന് ആഗ്രഹിച്ച് നടനായി; മധുബാലയോട് റൊമാൻസ് ചെയ്ത് കരച്ചിലും; ഒടുവിൽ അച്ഛന്റെ വാശിയിൽ എല്ലാം ഉപേക്ഷിച്ച് ബിസിനസിലേക്ക്; അരവിന്ദ് സ്വാമിയുടെ കഥയിങ്ങനെ

‘ഞങ്ങൾക്ക് വേണ്ട എല്ലാ ഫീച്ചറും ഉണ്ടെന്ന് പറഞ്ഞ് നിർബന്ധിച്ചത് കൊണ്ട് പോയി. അവിടെ എത്തിയപ്പോഴാണ് ശരിയ്ക്കും എന്റെ രൂപം അവർക്ക് ബോധ്യമായത്. നായികയുടെ റോളിൽ വിളിച്ചിട്ട്, നായികയുടെ കൂട്ടുകാരിയുടെ റോൾ തരാമെന്ന് പറഞ്ഞതോടെ അത് വേണ്ടെന്ന് വെക്കുകയായിരുന്നു’- നടി പറയുന്നു.

‘ആദ്യ സിനിമയുടെ ലൊക്കേഷനിൽ പോയി വന്നതോടെ ഭയങ്കര സങ്കടം വന്നു. അതിന് ശേഷം അരവിന്ദന്റെ അതിഥികൾ എന്ന ചിത്രത്തിലേക്കും എന്നെ വിളിച്ചു. ഈ കോംപ്ലെക്‌സ് കാരണം ഞാൻ വേണ്ടെന്ന് പറഞ്ഞു. അങ്ങനെയിരിക്കുമ്പോഴാണ് ശ്രീനിവാസൻ ചേട്ടനെ കാണാനുള്ള അവസരം ലഭിച്ചത്.

കൂടുതൽ ആത്മവിശ്വാസം കിട്ടാനാണ് അദ്ദേഹത്തെ പരിചയപ്പെടുത്തി തന്നത്. അദ്ദേഹത്തോട് സംസാരിക്കുമ്പോൾ ആത്മവിശ്വാസം ഉണ്ടായിരുന്നുവെങ്കിലും അവിടെ നിന്ന് ഇറങ്ങിയപ്പോഴേക്കും അത് പോയി’- മഞ്ജുഷ പറഞ്ഞു.

Advertisement