തമിഴിൽ തരംഗം തീർക്കാൻ മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ വീണ്ടുമെത്തുന്നു; മിസ്റ്റർ എക്‌സിൽ മഞ്ജുവിനൊപ്പം എത്തുന്നത് ഗൗതം കാർത്തിക്കും, ആര്യയും

90

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടിയാണ് മഞ്ജു വാര്യർ. മലയാളത്തിന് പുറമേ തമിഴിലും തന്റെ അഭിനയ മികവ് തെളിയിക്കാൻ മഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. ധനുഷിനൊപ്പം അസുരൻ എന്ന ചിത്രത്തിലൂടെയാണ് തമിഴിലേക്കുള്ള തന്റെ എൻട്രി മഞ്ജു സാധ്യമാക്കിയത്.

ഇപ്പോഴിതാ മറ്റൊരു തമിഴ് ചിത്രത്തിൽ പ്രത്യക്ഷപ്പെടാൻ ഒരുങ്ങുകയാണ് മഞ്ജു. മനു ആനന്ദ് സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ‘മിസ്റ്റർ എക്‌സി’ലൂടെയാണ് മഞ്ജു വാരിയർ വീണ്ടും തമിഴകത്തെത്തുന്നത്.ആര്യയും ഗൗതം കാർത്തിക്കുമാണ് ചിത്രത്തിൽ നായകന്മാരായി എത്തുന്നത്.

Advertisements

Also Read
ഇന്നും സുന്ദരനാണ്! മമ്മൂട്ടിയാണോ അജിത്താണോ സുന്ദരൻ? ഒടുവിൽ മനസ് തുറന്ന് നടി ദേവയാനി

പ്രിൻസ് പിക്‌ചേഴ്‌സ് ആണ് നിർമാണം. അസുരൻ, തുനിവ് എന്നീ ചിത്രങ്ങൾക്കു ശേഷം മഞ്ജു അഭിനയിക്കുന്ന മൂന്നാമത്തെ തമിഴ് ചിത്രമാണ് മിസ്റ്റർ എക്‌സ്. ആക്ഷന് പ്രധാന്യം നൽകുന്ന ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രാഫർ സ്റ്റണ്ട് സിൽവയാണ്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു. ശരത്കുമാർ, അനഘ എന്നിവരാണ് ചിത്രത്തിന്റെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന സിനിമ ഇന്ത്യയ്ക്ക് പുറമേ ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിലായി ചിത്രീകരിക്കും.

Also Read
‘അങ്ങ് കൊടുക്ക് കുമാരേട്ടാ’! അപർണയുടെ പിറന്നാളിന് കിടിലൻ ഫോട്ടോയുമായി ജീവ; ആശംസകളുമായി ആരാധകർ

വിഷ്ണു വിശാലിനെ നായകനാക്കി ഒരുക്കിയ എഫ്ഐആറിനു ശേഷം മനു സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദിപു നൈനാൻ തോമസ് ചിത്രത്തിന്റെ സംഗീതം.

Advertisement