ഒന്നൊന്നര പിള്ളേര് തന്നെ, ആദ്യ ദിനം കോടികള്‍ വാരി മഞ്ഞുമ്മല്‍ ബോയ്‌സ്, ഗംഭീര പ്രതികരണം

39

കഴിഞ്ഞ ദിവസമാണ് മഞ്ഞുമ്മല്‍ ബോയ്സ് തിയ്യേറ്ററുകളിലെത്തിയത്. റിലീസ് ദിവസം തന്നെ ഗംഭീര പ്രതികരണമാണ് ചിത്രം നേടിയത്. പി ചിദംബരം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ പതിനൊന്നോളം നായകന്മാരാണ് അണിനിരന്നത്.

Advertisements

ഓരോ നടന്മാരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചിരിക്കുന്നത്. യുവാക്കള്‍ക്കൊപ്പം കുടുംബപ്രേക്ഷകരെയും തിയ്യേറ്ററുകളില്‍ ആദ്യം മുതല്‍ അവസാനം വരെ ലാഗടിപ്പിക്കാതെ പിടിച്ചിരുത്തുന്നുണ്ട്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.

Also Read:മോഹന്‍ലാല്‍ എന്ന് ലാലേട്ടനെ പേരെടുത്ത് വിളിച്ചത് കേട്ട് എല്ലാവരും ദേഷ്യപ്പെട്ടു, അതുകേട്ട് ലാലേട്ടന്റെ മറുപടി ഇങ്ങനെയായിരുന്നു, വെളിപ്പെടുത്തലുമായി രൂപേഷ് പീതാംബരന്‍

2024ലെ അടുത്ത ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റ് എത്തിയെന്നായിരുന്നു ചിത്രത്തിന്റെ ആദ്യ ഷോ കഴിഞ്ഞ ഉടനെ തന്നെ പ്രേക്ഷകര്‍ പറഞ്ഞത്. ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷന്‍ റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 3.9കോടി രൂപയാണ് ചിത്രം ഇന്ത്യയില്‍ നേടിയതെന്നാണ് വിവരം.

ഈ വര്‍ഷത്തെ രണ്ടാമത്തെ മികച്ച ഓപ്പണിംഗ് കളക്ഷനാണിത്. കേരളത്തില്‍ നിന്നും മഞ്ഞുമ്മല്‍ ബോയ്‌സ് നേടിയത്3.35 കോടിയാണ്. അതേസമയം വേള്‍ഡ് വൈഡായി ആറുകോടിക്ക് മുകളിലാണ് ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷനെന്നാണ് വിവരം.

Also Read:ഞങ്ങളുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തു, ആനിയെയും കൊണ്ട് നേരെ ഒളിച്ചോടിപ്പോയത് സ്‌റ്റേജ് ഷോയ്ക്ക്, പ്രണയവാവിഹത്തെ കുറിച്ച് മനസ്സുതുറന്ന് ശശാങ്കന്‍

ആദ്യ ദിവസം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ 1.47 കോടി ചിത്രം നേടി. രണ്ടാം ദിവസം 893 ഷോകളില്‍ നിന്നായി 1.38 കോടിയാാണ് അഡ്വാന്‍സ് ബുക്കിങ്ങിലൂടെ ചിത്രം നേടിയത്. വരും ദിവസങ്ങളിലും മികച്ച കളക്ഷന്‍ നേടാനാവുമെന്ന പ്രതീക്ഷയിലാണ് സിനിമാ പ്രവര്‍ത്തകര്‍.

Advertisement