മോഹന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തിന്റ ലേഡി സൂപ്പര്‍താരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ദീര്‍ഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. മഞ്ജു വാര്യരുടെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷം ആക്കുകയായിരുന്നു. ഇന്ന് മലയാള സിനിമയില്‍ ഇന്ന് പകരം വെക്കാനില്ലാത്ത നടിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നുതന്നെ താരത്തെ വിളിക്കാം.
സോഷ്യല്‍മീഡിയയുടെ അടക്കമുള്ള തലോടലുകളും വാഴ്ത്തലുകളും മാത്രമ്ലല, വിമര്‍ശനവും സൈബര്‍ ബു ള്ളി യിങിനും മഞ്ജു ഇരയാകാറുണ്ട്. ഇപ്പോഴിതാ താരം നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിലെ കണ്ണില് കണ്ണില് എന്ന ഗാനത്തിലെ നൃത്തച്ചുവടുകളുടെ പേരില്‍ ട്രോളിനിരയാക്കപ്പെടുകയാണ് മഞ്ജു.
പ്രഭുദേവ കൊറിയോഗ്രഫി ചെയ്ത ഈ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. അതീവ ഊര്‍ജ്ജസ്വലയായി നൃത്തം ചെയ്യുന്ന മഞ്ജുവിനെയാണ് ഗാനത്തില്‍ കാണാനാവുക. എന്നാല്‍ ഈ പാട്ട് പുറത്തെത്തിയതോടെ വലിയ ട്രോളുകള്‍ക്ക് ഇ ര യാകുകയായിരുന്നു മഞ്ജു.
താരത്തിന്റെ പുത്തന്‍ ഹെയര്‍ സ്‌റ്റൈലും എക്സ്പ്രെഷനും ഒക്കെയാണ് ട്രോളുകള്‍ക്ക് കാരണം. എന്നാല്‍ താരത്തിന് നേരെയുള്ള ഈ പരിഹാസങ്ങള്‍ക്കെതിരെ ശക്തമായ വിമര്‍ശനവും ഉയരുന്നുണ്ട്. 40കളിലും ഡാന്‍സില്‍ മഞ്ജുവിന്റെ എനര്‍ജിയും ഫ്ളക്സിബിളിറ്റിയും പരിഹസിക്കുന്നവര്‍ക്ക് കാണാനാവില്ല എന്ന് ട്രോളന്മാര്‍ക്ക് നേരെ വിമര്‍ശനം ഉരുന്നു.
മിന്നിമറയുന്ന എക്സ്പ്രെഷനുകള്‍ സ്‌ക്രീന്‍ഷോട്ട് എടുത്ത് ട്രോളുന്നവര്‍ക്ക് വേറെ പണിയില്ലെന്നും പാട്ടില്‍ നല്ല കിടിലന്‍ എനര്‍ജെറ്റിക് പെര്‍ഫോമന്‍സ് തന്നെയാണ് മഞ്ജു കാഴ്ചവെയ്ക്കുന്നത് എന്നുമാണ് വിലയിരുത്തല്‍.
ട്രോളന്മാര്‍ പറഞ്ഞ കോപ്രായങ്ങളൊന്നും കണ്ടില്ലെന്നും മഞ്ജുവിന്റെ തകര്‍പ്പന്‍ ഡാന്‍സാണ് കാണുന്നതെന്നും കമന്റ് ചെയ്തവരുമുണ്ട്. ഒറ്റ ഷോട്ടില്‍ ഫാസ്റ്റ് നമ്പര്‍ സ്റ്റെപ്പുകളാണ് ഒരു തളര്‍ച്ചയുമില്ലാതെ മഞ്ജു ആടിത്തീര്‍ത്തത്. തന്നെക്കാള്‍ പത്തും പതിനഞ്ചും വയസ്സിനിളയ പെണ്‍കുട്ടികളുടെ കൂടെയാണ് ഈ പെര്‍ഫോമന്‍സ് ചെയ്യുന്നത് എന്ന് ഓര്‍ക്കണമെന്നും അഭിപ്രായങ്ങളുണ്ട്.