സൗന്ദര്യത്തിന്റെ രഹസ്യം അതായിരുന്നോ ? മഞ്ജുവിന്റെ വാക്കുകൾ ചർച്ച ചെയ്ത് സോഷ്യൽമീഡിയ

126

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റുന്ന താരമാണ് മഞ്ജു വാര്യർ. മഞ്ജു വാര്യർക്ക് പകരമായി അന്നും ഇഇന്നും ആരും തന്നെ ഉണ്ടായിട്ടില്ല. യൂത്തും കുടുംബപ്രേക്ഷകരും ഒരുപോലെ നടിയെ സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്നുണ്ട്. മലയാള സിനിമ പ്രേക്ഷകർ ആഗ്രഹിച്ച മടങ്ങി വരവായിരുന്നു മഞ്ജുവിന്റേത്.

ഒട്ടും പ്രതീക്ഷിക്കാത്ത നേരത്തായിരുന്നു നടി മടങ്ങി എത്തിയത്. സാധാരണ മടങ്ങി വരവ് ആയിരുന്നില്ല അത്. സിനിമയിൽ മഞ്ജുവിന്റെ രണ്ടാം യുഗം തുടങ്ങുകയായിരുന്നു. ആദ്യവരവിൽ കണ്ട മഞ്ജുവിനെ ആയിരുന്നില്ല ഹൗ ഓൾഡ് ആർയും എന്ന ചിത്രത്തിന് ശേഷം കണ്ടത്. ലുക്കിലും ഗെറ്റപ്പിലും മാറ്റം വരുത്തി വിസ്മയിപ്പിക്കുകയായിരുന്നു താരം.

Advertisements

ALSO READ

വളർച്ചയിൽ ഒപ്പം ഉണ്ടായിരുന്ന വ്യക്തിയോടുള്ള കരുതൽ ; തൊഴിലാളിക്ക് മുതലാളിയുടെ വക ബെൻസ്

മഞ്ജുവിന്റെ ഗെറ്റപ്പ് സിനിമയ്ക്ക് അപ്പുറവും ചർച്ച ചെയ്യപ്പെട്ടിരുന്നു. വീട്ടമ്മമാർക്കും വർക്കിംഗ് വുമൺസിനുമെല്ലാം താരം ഒരു പ്രചോദനമായിരുന്നു. സോഷ്യൽ മീഡിയയിലുടേയും അല്ലതേയുമെല്ലാം തുറന്ന് പറയാറുമുണ്ട്. ഇങ്ങോട്ടുള്ള സ്‌നേഹം പോലെ ആരാധകരോടും വളരെ അടുത്ത ബന്ധമാണ് മഞ്ജുവിനും ഉളളത്. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് മഞ്ജുവിന്റെ പുതിയ പരസ്യ ചിത്രമാണ്. മൈ ജിയുടെ പരസ്യ ചിത്രത്തിലാണ് സ്‌റ്റൈലൻ ഗെറ്റപ്പിൽ താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പരസ്യം ഇപ്പോൾ വൈറലാണ്.

സിനിമയിലെ പോലെ തന്നെ പരസ്യ ചിത്രങ്ങളിലും താരം സജീവമാണ്. എന്നാൽ സാധാരണ ഗെറ്റപ്പിൽ നിന്ന് വ്യത്യസ്തമായ ലുക്കിലാണ് മഞ്ജു ഇക്കുറി എത്തിരിക്കുന്നത്. സ്‌റ്റൈലൻ ലുക്കിലുള്ള നടിയുടെ രൂപം കണ്ടിട്ട് പ്രേക്ഷകർക്ക് ശരിക്കും ഞെട്ടിയിരിക്കുകയാണ്. പ്രായം റിവേഴ്‌സ് ഗിയറിലേയ്ക്കാണോ പോകുന്നതെന്നാണ് ആരാധകർ വീണ്ടും ചോദിക്കുന്നത്. സാധാരണ പോലെ തന്നെ മഞ്ജുവിന്റെ പുതിയ ഗെറ്റപ്പിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിട്ടുണ്ട്. നല്ല പോസിറ്റീവ് കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്.

അതേസമയം ചെറുപ്പമായി ഇരിക്കുന്നത് ഒരു നേട്ടമായിട്ടല്ല മഞ്ജു കാണുന്നത്. മുൻപ് നൽകിയ അഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞിരുന്നു, സന്തോഷമായി ഇരിക്കുക എന്നതാണ് ഏറ്റവും വലിയ കാര്യം. സന്തോഷമാണ് നമ്മളെ ചെറുപ്പമാക്കുന്നതെന്നാണ് മഞ്ജു പറയുന്നത്. നടിയുടെ വാക്കുൾ ഇങ്ങനെ… ” ചെറുപ്പമായി ഇരിക്കുന്നു എന്ന് കേൾക്കുന്നത് ഒരു നേട്ടമായിട്ടല്ല താൻ കാണുന്നതെന്നാണ് മഞ്ജു പറയുന്നത്. സന്തോഷമാണ് സൗന്ദര്യം വർദ്ധിപ്പിക്കുന്നതെന്നാണ് നടി പറയുന്നത്.

മറ്റൊരു അഭിമുഖത്തിൽ നമ്മൾ ചെയ്യുന്ന പ്രവൃത്തികൾ സൗന്ദര്യം വർദ്ധിപ്പിക്കുമെന്ന് മഞ്ജു പറഞ്ഞിരുന്നു. മറ്റുള്ളവരുടെ ദുഃഖം കേട്ട് അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ നമ്മുടെ സൗന്ദര്യം കൂടുമെന്നാണ് മഞ്ജു പറയുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..

ALSO READ

കൂടെ നിന്നവർ പലരും ചതിച്ചു, ഒരു കഷ്ടകാലം വരുമ്പോഴാണ് നമ്മുടെ കൂടെ ആരൊക്കെ ഉണ്ടാകുമെന്ന് ശെരിക്കും മനസിലാകുന്നത്: തുറന്നു പറഞ്ഞ് കാവ്യാ മാധവൻ

” നമ്മൾ ചെയ്യുന്ന പ്രവർത്തികൾ ആണ് നമുക്ക് സൗന്ദര്യം ഉണ്ടാക്കുന്നത്. സമൂഹത്തിൽ ഉള്ള മറ്റൊരാളുടെ അതായത് നമ്മുടെ സഹജീവികളുടെ വേദന കേൾക്കാൻ കാതോർക്കുകയും, അവരുടെ വേദന കേൾക്കാൻ ഒരു മനസ്സ് ഉണ്ടാവുകയും ചെയ്യുക. അവർക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ ഉള്ള ഒരു മനസ്സ് രൂപപെടുത്തുക. അപ്പോഴാകാം നമുക്ക് സൗന്ദര്യം ഉണ്ടാവുന്നത് എന്നും മഞ്ജു പറഞ്ഞിരുന്നു.

Advertisement