കാശിന് ആവശ്യമുണ്ട്, ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ് നൃത്ത പരിപാടിയിൽ പങ്കെടുത്തേ പറ്റൂവെന്നാണ് അന്ന് മഞ്ജു വാര്യർ പറഞ്ഞത് ; പങ്കെടുക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണിൽ വിളിച്ചു : വെളിപ്പെടുത്തലുമായി ഭാഗ്യലക്ഷ്മി

1450

നടി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴി നൽകാൻ സഹോദരൻ അനൂപിനെ ദിലീപിന്റെ അഭിഭാഷൻ പഠിപ്പിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെ പ്രതികരണവുമായി ഭാഗ്യലക്ഷ്മി രംഗത്ത്. ദിലീപിന്റെ ആദ്യ ഭാര്യയായ മഞ്ജു വാര്യർ കരിക്കകം ക്ഷേത്രത്തിൽ നൃത്തപരിപാടിയിൽ പങ്കെടുക്കാൻ പാടില്ലെന്ന് ആവശ്യപ്പെട്ട് ദിലീപ് തന്നെ രാത്രി ഒന്നരയ്ക്ക് ഫോണിൽ വിളിച്ചുവെന്നായിരുന്നു ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ.

മഞ്ജു ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട നൃത്തപരിപാടിയിൽ പങ്കെടുക്കരുതെന്നും ഇത് മഞ്ജുവിനോട് പറയാൻ ദിലീപ് തന്നോട് ആവശ്യപ്പെട്ടുവെന്നും ഭാഗ്യലക്ഷ്മി റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തി. താൻ ഇക്കാര്യം മഞ്ജുവിനോട് സംസാരിക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞപ്പോൾ ദിലീപ് തന്നോട് ആക്രോശിച്ചുവെന്നും റിപ്പോർട്ടർ ടിവി എഡിറ്റേഴ്സ് അവറിൽ ഭാഗ്യലക്ഷ്മി പറഞ്ഞു.

Advertisements

ALSO READ

പണ്ട് എനിക്ക് നരേനോട് ഭയങ്കര പ്രേമമായിരുന്നു ; എന്നിട്ട് ഒരു ഡയറി മുഴുവൻ ഐ ലവ് യൂ… എന്ന് എഴുതിയിട്ടുണ്ട് , ഞാൻ അത് മൂപ്പർക്ക് അയച്ചുകൊടുത്തിരുന്നു : സുരഭി ലക്ഷ്മി

മഞ്ജുവിന്റെ നൃത്തപരിപാടി ഉത്സവത്തിന്റെ ഭാഗമായി നടത്തണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്രവുമായി ബന്ധപ്പെട്ടവർ തന്നെയാണ് സമീപിച്ചത്. അന്ന് മഞ്ജുവിനെ പരിചയമില്ലായിരുന്നു. ഗീതു മോഹൻദാസിന്റെ കൈയ്യിൽ നിന്നും നമ്പർ സംഘടിപ്പിച്ച് മഞ്ജുവിനോട് കാര്യം പറഞ്ഞു. തനിക്കിപ്പോൾ കാശിന് ആവശ്യമുണ്ടെന്നും ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണെന്നും മഞ്ജു തന്നോട് പറഞ്ഞു. അതിനാൽ പരിപാടിയിൽ പങ്കെടുക്കാമെന്നും മഞ്ജു ഏറ്റുവെന്നും ഭാഗ്യലക്ഷമി പറഞ്ഞു.

എന്നാൽ, പരിപാടിയിൽ പങ്കെടുക്കുമെന്ന് മഞ്ജു തീരുമാനിക്കുകയും ക്ഷേത്രവുമായി ബന്ധപ്പെട്ടവരുമായി പ്രതിഫലം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനം ഉണ്ടായ അന്ന് രാത്രിയാണ് ദിലീപ് തന്നെ വിളിച്ചതെന്ന് പറഞ്ഞ ഭാഗ്യലക്ഷ്മി, മഞ്ജുവിനെ നീക്കത്തിൽ നിന്നും പിന്തിരിപ്പിക്കാൻ കഴിയില്ലെന്ന് തീർത്തുപറഞ്ഞപ്പോഴാണ് തന്നോട് ആക്രോശിച്ചതെന്നും വെളിപ്പെടുത്തി.

മഞ്ജുവിന് തന്നോട് ബഹുമാനമുണ്ടെന്നും ചേച്ചി പറഞ്ഞാൽ കേൾക്കുമെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. എന്നാൽ, 14 വർഷം കൂടെ താമസിച്ച നിങ്ങൾക്ക് അവരെ സ്വീധീനിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഇന്നലെ വന്ന തനിക്കാണോ സ്വാധീനിക്കാൻ കഴിയുക എന്ന് ചോദിച്ചതിന് പിന്നാലെയായിരുന്നു ഇരുവരും തമ്മിൽ രൂക്ഷമായ സംഭാഷണം ഉണ്ടായതെന്നും ഭാഗ്യലക്ഷമി വെളിപ്പെടുത്തി.

നടി ആക്രമിക്കപ്പെട്ട കേസിൽ സാക്ഷിയായ അനൂപിനെ മൊഴി നൽകാൻ ദിലീപിന്റെ അഭിഭാഷകൻ പഠിപ്പിക്കുന്ന ശബ്ദരേഖ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മഞ്ജു വാര്യർ മദ്യപാനിയായിരുന്നെന്നും ഡ്ാൻസ് ചെയ്യാൻ പോകുന്നത് ചേട്ടന് ഇഷ്ടമല്ലെന്നും അഭിഭാഷകൻ അനൂപിനെ പഠിപ്പിക്കുന്നതായി ശബ്ദരേഖയിൽ ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഭാഗ്യലക്ഷ്മിയുടെ വെളിപ്പെടുത്തൽ.

ഭാഗ്യലക്ഷ്മിയുടെ വാക്കുകൾ:

ഒരുപാട് കഥകളിവർ നിർമ്മിക്കുന്നുണ്ട് എന്നത് ഈ കുറഞ്ഞ ദിവസങ്ങളിലായി ഞാൻ ശ്രദ്ധിക്കുകയുണ്ടായി. കാരണം ഇവർ തമ്മിൽ സംസാരിച്ച കുറേ അധികം ശബ്ദങ്ങൾ പുറത്ത് വന്നിരുന്നു. പറയാതെ ഡാൻസിന് പോയി അതുകൊണ്ട് ഏട്ടന് ദേഷ്യം വന്നു എന്നുള്ള രീതിയിൽ ഒരിടത്ത് പറഞ്ഞ് അനൂപ് കേട്ടിരുന്നു. ഇതിൽ ഒരു വിഷയത്തിൽ ഞാനൊരു ദൃക്‌സാക്ഷിയാണ്. ദൃക്‌സാക്ഷിയെന്ന് വച്ചാൽ ഞാനൊരു ഭാഗമാണ് ആ വിഷയത്തിൽ. എനിക്ക് മഞ്ജു വാര്യരെ ഒരു പരിചയവും ഇല്ല. ഒരു പ്രാവശ്യം എന്തോ കണ്ടിട്ടേയുള്ളു ആ സമയത്ത്. അപ്പോ എനിക്ക് മഞ്ജുവിനോട് ഒരു അടുപ്പവുമില്ല. ദിലീപുമായി നല്ല അടുപ്പമുണ്ടായിരുന്നു താനും. അപ്പോ കരിക്കകം ക്ഷേത്രത്തിൽ ഡാൻസ് കളിച്ചതിനെ കുറിച്ച് എവിടെയോ ഒരിടത്ത് ഞാൻ വായിച്ചു. അനൂപ് പറഞ്ഞതായിട്ട് വായിച്ചിരുന്നു. കരിക്കകം ക്ഷേത്ത്രിലുള്ളവർ എന്നെയാണ് അന്ന് വിളിച്ചത്. എന്നെ വിളിച്ചിട്ട് പറഞ്ഞു മാം, നിങ്ങൾ എങ്ങനെയെങ്കിലും മഞ്ജു വാര്യരെ സംഘടിപ്പിച്ചു തരുമോ ഞങ്ങളുടെ ഉത്സവകാലത്ത് ഡാൻസിന് എന്ന്. ഞാൻ പറഞ്ഞു എനിക്കൊരു പരിചയവുമില്ലെന്ന്. അയ്യോ അങ്ങനെ പറയരുത് മാഡം എങ്ങനെയെങ്കിലും ശരിയാക്കിത്തരണമെന്ന് പറഞ്ഞു.

ഞാൻ ഗീതു മോഹൻദാസിനെയാണ് വിളിച്ചത്. എനിക്ക് മഞജു വാര്യരെ പരിചയം ഇല്ല. നമ്പറില്ല. അപ്പോ ഗീതു പറഞ്ഞു എന്റെ പൊന്നു ചേച്ചി, ചേച്ചിക്കെന്താ മഞ്ജുവിനെ വിളിച്ചാൽ, ഞാൻ നമ്പർ തരാം. ചേച്ചി മഞ്ജുവിനെ വിളിച്ച് നേരിട്ട് ചോദിക്കെന്ന്. അഹീെ ഞലമറ ‘കുഞ്ഞാലിക്കുട്ടി കിം?ഗ് മേക്കർ; ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 20 സീറ്റിലും ജയിക്കാനുളള അടവു നയം സ്വീകരിക്കും’; ഇപി ജയരാജൻ അന്ന് ദിലീപും മഞ്ജുവും തമ്മിൽ പ്രശ്‌നമുള്ളത് കൊണ്ട് ദിലീപിനെ വിളിക്കാൻ തോന്നിയില്ല. ഞാൻ മഞ്ജുവിനെ വിളിച്ചു. മഞ്ജു ഡാൻസ് കളിക്കുവോ എന്ന് ചോദിച്ചു. കളിക്കും ചേച്ചി, എനിക്ക് കളിച്ചേ പറ്റൂ. ഞാൻ സാമ്പത്തികമായിട്ട് വളരെ പ്രശ്‌നത്തിലാണ്. കാരണം എന്റെ ബാങ്ക് അക്കൗണ്ടുകളെല്ലാം ഫ്രീസ് ചെയ്തിരിക്കുകയാണ്. അപ്പോ പൈസയില്ല എന്റെ കയ്യില്, പൈസ വേണം എന്നിങ്ങനെ പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു. ഇങ്ങനെയൊരു അമ്പലം പറഞ്ഞിട്ടുണ്ട്. പേയ്‌മെന്റ് ഒന്നും പറഞ്ഞിട്ടില്ല. നേരിട്ട് സംസാരിച്ചോളൂ നമ്പർ കൊടുക്കാമെന്ന് പറഞ്ഞു. എന്റെ റോൾ അവിടെ കഴിഞ്ഞു. അവർ രണ്ട് പേരും തമ്മിൽ സംസാരിച്ചു. ചോദിച്ച പേയ്‌മെന്റ് തന്നെ അവർ ഓക്കെ പറഞ്ഞു. നല്ല രീതിയിൽ ഒരു പേയ്‌മെന്റ് പറഞ്ഞു. മഞ്ജു എന്നെ വിളിച്ച് പറഞ്ഞു. ഞാൻ ഇതുവരെയും ഇത് എവിടെയും പറയാത്ത കാര്യമാണ്. പക്ഷേ ഇതിനെക്കുറിച്ച് തെറ്റായ സന്ദേശം നൽകുന്നതുകൊണ്ടാണ് ഞാൻ ഇത് പറഞ്ഞത്.അന്ന് രാത്രി ഒന്നരമണിയായപ്പോ എനിക്കൊരു കോൾ വന്നു. നോക്കുമ്പോൾ ദീലീപ് ആയിരുന്നു. അപ്പോ എനിക്ക് ദേഷ്യം വന്നു. എന്തിനാണ് ഈ രാത്രിയിലൊക്കെ വിളിക്കുന്നത് എന്ന് ചോദിച്ചപ്പോ ഇവിടെ കുറച്ച് പ്രശ്‌നമാണ് ചേച്ചി, ചേച്ചിയാണോ അമ്പലത്തില് ഡാൻസ് ഫിക്‌സ് ചെയ്ത് കൊടുത്തത് എന്ന് ചോദിച്ചു. ഡാൻസ് ഫിക്‌സ് ചെയ്ത് കൊടുത്തതല്ല. രണ്ട് പേരെ കണക്റ്റ് ചെയ്തു കൊടുത്തു എന്ന് പറഞ്ഞു. അവൾ അത് കളിക്കാൻ പാടില്ല എന്ന് പറഞ്ഞു. അതിപ്പോ എന്നോട് പറഞ്ഞിട്ട് എന്താ കാര്യം അത് നിങ്ങള് നേരിട്ട് സംസാരിക്കൂ, നിങ്ങളുടെ ഭാര്യ അല്ലെ എന്ന് പറഞ്ഞു. അപ്പോ എന്റെയടുത്ത് പറഞ്ഞു. ചേച്ചിയെ ഭയങ്കര സ്‌നേഹവും ബഹുമാനവുമാണ്.

ALSO READ

പണ്ട് എനിക്ക് നരേനോട് ഭയങ്കര പ്രേമമായിരുന്നു ; എന്നിട്ട് ഒരു ഡയറി മുഴുവൻ ഐ ലവ് യൂ… എന്ന് എഴുതിയിട്ടുണ്ട് , ഞാൻ അത് മൂപ്പർക്ക് അയച്ചുകൊടുത്തിരുന്നു : സുരഭി ലക്ഷ്മി

ചേച്ചി പറഞ്ഞാ കേൾക്കും എന്ന് പറഞ്ഞു. അപ്പോ ഞാൻ പറഞ്ഞു 14 വർഷം കൂടെ ജീവിച്ച നിങ്ങൾക്കവളെ സ്വാധീനിക്കാൻ സാധിച്ചില്ലെങ്കിൽ ഇന്നലെ സംസാരിച്ച എനിക്ക് എങ്ങനെ സ്വാധീനിക്കാൻ കഴിയും, ഞാൻ സംസാരിക്കില്ല എന്ന് പറഞ്ഞു. അപ്പോ എന്റെ അടുത്ത് കുറച്ച് ഷൗട്ട് ചെയ്ത് സംസാരിച്ചു. കുറച്ച് രൂക്ഷമായി തന്നെ സംസാരിച്ചു. ഞാനും തിരിച്ച് രൂക്ഷമായി സംസാരിച്ചു. അങ്ങനെ ഞാൻ ഫോൺ കട്ട് ചെയ്തു. ഞാൻ അപ്പോ തന്നെ മഞ്ജുവിന് ഒരു മെസേജ് അയച്ചു, രാവിലെ എന്നെ വിളിക്കണം അത്യാവശ്യമായി ഒരു കാര്യം പറയാനുണ്ടെന്ന് പറഞ്ഞു. രാവിലെ ആറ്- ആറര ആവുമ്പോ മഞ്ജു എന്നെ വിളിച്ചു.

അപ്പോ ഞാൻ മഞ്ജുവിനോട് പറഞ്ഞു ഇന്നലെ രാത്രി ദിലീപ് വിളിച്ചിരുന്നു, കുറച്ച് രൂക്ഷമായി സംസാരിച്ചു. പ്രശ്‌നമാണങ്കിൽ ഡാൻസ് നിർത്തിക്കൂടേ ചോദിച്ചു. അപ്പോ എന്നോട് പറഞ്ഞു ചേച്ചി ഈ പ്രശ്‌നം ഞാൻ ഡീൽ ചെയ്‌തോളാം, ചേച്ചി ഇതിനെക്കുറിച്ച് ഒന്നും അറിയണ്ട. കുറച്ച് പ്രശ്‌നമുണ്ട് ചേച്ചി എന്ന് പറഞ്ഞു. ഇത് കഴിഞ്ഞ് അവർ ഡാൻസ് കളിച്ചു. ഇതാണ് ആ വിഷയത്തിൽ യഥാർത്ഥത്തിൽ നടന്നത്. അല്ലാതെ അവർ തോന്നിയത് പോലെ ആരോടും പറയാതെയും ഒന്നും ചോദിക്കാതെയും അങ്ങനെയൊക്കെയാണ് വാർത്തകൾ വന്നത്. ഗുരുവായൂർ ഡാൻസ് കളിക്കാൻ പോവുന്നതിന് മുൻപ് ഒക്കെ ഞാൻ മഞ്ജുവിനോട് സംസാരിച്ചിട്ടുണ്ട്. വ്യക്തമായി ചോദിച്ച് സമ്മതം ചോദിച്ചാണ് പോയതെന്നും മഞ്ജു പറഞ്ഞിട്ടുണ്ട്. ഡാൻസ് കളിക്കുന്നതിന് മുൻപ് ദീലീപേട്ടാ അനുഗ്രഹിക്കണമെന്ന് പറഞ്ഞപ്പോൾ വളരെ മോശമായി സംസാരിച്ചതായും മഞ്ജു പറഞ്ഞിട്ടുണ്ട്.

ഇതോന്നും മഞ്ജു എന്ന വ്യക്തി പുറത്ത് പറയാത്തത് കൊണ്ട്, ആരോടും ഒന്നും പറയാത്തത് കൊണ്ട് എന്ത് തോന്നിവാസവും പറയുക എന്നുള്ളത് സങ്കടകരമായ കാര്യമാണ്. ഒരു സ്ത്രീയെക്കുറിച്ച് മോശം പറഞ്ഞ് തെറ്റായ ധാരണ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. മഞ്ജുവിന്റെ പെർമിഷനോട് കൂടി ഞാൻ ഇപ്പോൾ ഇത് പറയുകയാണ് , ഇങ്ങനെയുള്ള തെറ്റായ വാർത്തകൾ വരാതിരിക്കാനാണ് പറയുന്നത്.നടിയുടെ വിഷയമുണ്ടായ സമയത്ത് ഇദ്ദേഹമൊരു ഇന്റർവ്യൂവിൽ പറയുകയുണ്ടായി, കൂടാൻ പാടില്ലാത്ത ആൾക്കാരുടെ കൂടെ കൂടിയിട്ടാണ് ഇത് സംഭവിച്ചത് എന്ന്.

അപ്പൊ ഇദ്ദേഹം നിൽക്കുന്ന അവസ്ഥ ആരുടെ കൂടെ കൂടിയിട്ടാണ് ഇങ്ങനെ മോശമായ അവസ്ഥയിൽ എത്തി നിന്നത്. അപ്പൊ ഒരു സ്ത്രീയെക്കുറിച്ച്, അത് അതിജീവിത ആവട്ടെ, മഞ്ജു വാര്യർ ആവട്ടെ, ആരും ആവട്ടെ അവരെക്കുറിച്ച് ഇങ്ങനെ തെറ്റായ വിവരങ്ങൾ പുറത്ത് വിട്ടുകൊണ്ടിരിക്കുക, കോടതിയിൽ വന്നു നിങ്ങൾ അവർ മദ്യപിക്കും എന്ന് പറയണം. മദ്യപിക്കുക എന്നത് ഒരാളുടെ വ്യക്തിപരമായ കാര്യമാണ്. മഞ്ജു മദ്യപിക്കുകയോ ഇല്ലയോ എന്നത് എനിക്കറിയില്ലാ, എന്റെ വിഷയവുമല്ലത്. കോടതിയിൽ ഇങ്ങനെ പറഞ്ഞാൽ എന്ത് സംഭവിക്കും, ഇങ്ങനെയാണോ ഒരു പെണ്ണിനെ കുറിച്ച് ഇല്ലാത്തത് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്നത്.

Advertisement