മോഹന്‍ സംവിധാനം ചെയ്ത് 1995 ല്‍ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച് പിന്നീട് നായികയായി മലയാളത്തിന്റ ലേഡി സൂപ്പര്‍താരമായി മാറിയ നടിയാണ് മഞ്ജു വാര്യര്‍. കലോത്സവ വേദിയില്‍ നിന്ന് സിനിമയിലേക്ക് എത്തിയ മഞ്ജു അതിവേഗമാണ് ആരാധകര്‍ക്ക് പ്രിയങ്കരിയായി മാറിയത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയില്‍ തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. ഇപ്പോള്‍ മലയാളത്തിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് മഞ്ജു വാര്യര്‍. ഇടക്കാലത്ത് അഭിനയത്തില്‍ നിന്ന് ദീര്‍ഘ ഇടവേളയെടുത്ത മഞ്ജു അതിശക്തമായ തിരിച്ചുവരവാണ് നടത്തിയത്.
14 വര്‍ഷത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യൂ എന്ന ചിത്രത്തിലൂടെ ആയിരുന്നു മഞ്ജു വാര്യരുടെ തിരിച്ചുവരവ്. മഞ്ജു വാര്യരുടെ ആ രണ്ടാം വരവ് പ്രേക്ഷകര്‍ ആഘോഷം ആക്കുകയായിരുന്നു. ഇന്ന് മലയാള സിനിമയില്‍ ഇന്ന് പകരം വെക്കാനില്ലാത്ത നടിയാണ് മഞ്ജു വാര്യര്‍. മലയാളത്തിന്റെ യഥാര്‍ത്ഥ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നുതന്നെ താരത്തെ വിളിക്കാം.
മഞ്ജു തന്റെ ജീവിതം ഒന്നുമില്ലായ്മയില്‍ നിന്നും തിരികെ പിടിച്ചത് ഏറെ പ്രചോദനകരമാണെന്ന് പറയുകയാണ് സന്ദീപ് ദാസ് എന്ന ആരാധകന്‍. ഇദ്ദേഹത്തിന്റെ കുറിപ്പാണ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നത്.
സന്ദീപ് ദാസിന്റെ കുറിപ്പിങ്ങനെ: ജീവിതത്തില്‍ പൊരുതി ജയിക്കാനും വലിയ സ്വപ്നങ്ങള്‍ കാണാനും നമ്മെ പ്രേരിപ്പിക്കുന്ന വ്യക്തി. കുടുംബത്തിനുവേണ്ടി സ്വന്തം ജീവിതം ബലികൊടുത്ത ഒരുപാട് സ്ത്രീകളെ കണ്ടിട്ടുണ്ട്. വിവാഹത്തിനുശേഷം പഠനവും ജോലിയും ഉപേക്ഷിച്ച സ്ത്രീകളുടെ കണക്കെടുത്താല്‍ അതിന് അവസാനമുണ്ടാവില്ല.
ഇതുപോലെ സമാനമായ ഒരു ജീവിതമാണ് മഞ്ജുവിന്റെയും. ദിലീപിനെ അവര്‍ വിവാഹം കഴിക്കുന്ന സമയത്ത് മലയാളസിനിമയിലെ ഏറ്റവും തിരക്കുള്ള അഭിനേത്രിയായിരുന്നു. നടനകലയുടെ പെരുന്തച്ചനായ സാക്ഷാല്‍ തിലകനെപ്പോലും അത്ഭുതപ്പെടുത്തിയ നടി. പക്ഷെ നിര്‍ഭാഗ്യവശാല്‍ വിവാഹം കഴിഞ്ഞതോടെ അവര്‍ക്ക് അഭിനയം ഉപേക്ഷിക്കേണ്ടിവന്നു. മഞ്ജു സ്വന്തം ഇഷ്ടപ്രകാരം അങ്ങനെയൊരു തീരുമാനം എടുത്തതല്ല. അവര്‍ അതിന് നിര്‍ബന്ധിക്കപ്പെട്ടതാണ്. ഇതുപോലുള്ള സാഹചര്യങ്ങളില്‍ പല സ്ത്രീകളും തോല്‍വി സമ്മതിക്കാറുണ്ട്. ജീവിതം മുഴുവനും തെറ്റായ ട്രാക്കിലൂടെ സഞ്ചരിക്കാറുണ്ട്. എന്നാല്‍ മഞ്ജു അങ്ങനെ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഒരുപാട് വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം മഞ്ജു സിനിമയിലേക്ക് തിരിച്ചുവന്നു.
എന്നാല്‍ ആ സമയത്തും അവര്‍ക്ക് വിമര്‍ശനങ്ങള്‍ക്ക് ഒരു കുറവും ഇല്ലായിരുന്നു. സ്വന്തം ഭര്‍ത്താവിനെ ഉപേക്ഷിച്ച അ,ടക്കവും ഒതുക്കവും ഇല്ലാത്ത പെണ്ണ് എന്ന വിശേഷണം യാഥാസ്ഥിതികര്‍ മഞ്ജുവിന് ചാര്‍ത്തിക്കൊടുത്തു. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകതയാണത്. ഡിവോഴ്‌സ് രണ്ട് വ്യക്തികളുടെ സ്വകാര്യ വിഷയം മാത്രമാണെന്ന് അംഗീകരിക്കാനുള്ള പക്വത നമുക്ക് ഇപ്പോഴും വന്നിട്ടില്ല. വിവാഹബന്ധം ബഹുമാനപൂര്‍വ്വം വേര്‍പെടുത്തുന്ന സ്ത്രീകള്‍ നമ്മുടെ കണ്ണില്‍ കുറ്റക്കാരികളാണ്. ഒരു സ്ത്രീ അവരുടെ സ്വപ്നങ്ങളെ പിന്തുടരുമ്പോള്‍ അവളെ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്താന്‍ ശ്രമിക്കുന്ന സ്വഭാവവും സമൂഹത്തിനുണ്ട്.
അതുകൊണ്ടാണ് മഞ്ജു ഇങ്ങനെ ആ ക്ര മി ക്കപ്പെട്ടത്. പക്ഷേ ഇത്രയേറെ കല്ലേറ് കൊണ്ടതിനുശേഷവും മഞ്ജു ഇവിടെ സൂപ്പര്‍സ്റ്റാറായി വിജയിച്ചുനില്‍ക്കുന്നുണ്ട്. ഉയര്‍ന്ന് പറക്കാന്‍ കൊതിക്കുന്ന ഓരോ സ്ത്രീകളോട് മഞ്ജു വിളിച്ചുപറയുകയാണ് വീണുപോകുന്നത് നിങ്ങളുടെ തെറ്റല്ല. പക്ഷേ വീണിടത്ത് തന്നെ കിടക്കുന്നത് നിങ്ങളുടെ പിഴവാണ്. പറക്കാനുള്ള ചിറകുകള്‍ സമൂഹം വെട്ടിക്കളഞ്ഞാല്‍ അതിന്റെ പേരില്‍ കരഞ്ഞുതളര്‍ന്നിരിക്കരുത്. ചിറകുകള്‍ സ്വന്തമായി തുന്നുക. അതിരുകളില്ലാത്ത ആകാശത്ത് പറന്നുല്ലസിക്കുക.