നന്നേ ചെറുപ്പത്തില്‍ സിനിമയിലെത്തി പിന്നീടി മലയാള സിനിമാ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമായി മാറിയ നടനാണ് ബൈജു. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള ഭാഗ്യം താരത്തെ തേടി എത്തുകയും ചെയ്തിരുന്നു.
നായകനായും സഹനടനായും വില്ലനായും കോമഡിതാരമായും ഒക്കെ തിളങ്ങിയിട്ടുള്ള ബൈജു ഇടക്കാലത്ത് സിനിമ ജീവിതത്തിന് ഒരു ഇടവേള എടുത്തിരുന്നു. തിരിച്ചു വരവിലും ശക്തമായ വേഷങ്ങള്‍ ചെയ്ത് സിനിമയില്‍ നിറഞ്ഞു നില്‍ക്കുകയാണ് അദ്ദേഹം ഇപ്പോള്‍.
പന്ത്രണ്ടാമത്തെ വയസില്‍ ബാലചന്ദ്രമേനോന്റെ മണിയന്‍പിള്ള അഥവാ മണിയന്‍പിള്ള എന്ന സിനിമയിലൂടെയാണ് സന്തോഷ് കുമാര്‍ എന്ന ബൈജു ശ്രദ്ധേയനായത്. ഇടയ്ക്ക് സിനിമയില്‍ നിന്നും ഒരു ഇടവേള എടുത്ത ബൈജു തിരിച്ചുവരവില്‍ ലൂസിഫറിലെ വേഷത്തിലൂടെ വീണ്ടും സജീവമായിരിക്കുകയാണ്. ബൈജു 2014-ല്‍ പുത്തന്‍പണം എന്ന സിനിമയിലൂടെയാണ് തിരിച്ചെത്തിയത്.
ഇ്‌പ്പോഴിതാ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരെ കുറിച്ച് ബൈജു പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. മഞ്ജുവിനെ കുറിച്ച് പറയുമ്പോള്‍ മറ്റു നായികമാരെ കുറച്ചു പറയുന്നതൊന്നും അല്ല പറയാനുള്ളത്. മറ്റൊരു നായികമാര്‍ക്കും ഇല്ലാത്ത ആരാധകര്‍ മഞ്ജുവിനുണ്ടെന്നാണ് ബൈജു പറയുന്നത്.
അക്കാര്യം ഒരു വസ്തുതതയാണ്. ഞാന്‍ കരുതി മഞ്ജു ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടാകും എന്ന്. പക്ഷെ ഇല്ല വളരെ കുറച്ചു ചിത്രങ്ങളില്‍ മാത്രമാണ് മഞ്ജു അഭിനയിച്ചിട്ടുള്ളതെന്നും എന്നാല്‍ ്‌വ പകരം വെയ്ക്കാനില്ലാത്ത വേഷങ്ങളാണെന്നും ബൈജു പറഞ്ഞു.
വിവാഹത്തിന് മുമ്പ് അവര്‍ ഏകദേശം ഒരു പതിനഞ്ചോ പതിനാറോ ചിത്രങ്ങളാണ് അഭിനയിച്ചിട്ടുള്ളത്. എന്നാല്‍ അത്രയും സിനിമകള്‍ എന്ന് പറയുന്നത് അതെല്ലാം ഒരു ഒന്ന് ഒന്നര സിനിമകള്‍ ആയിരുന്നു. ആ സിനിമകളിലെല്ലാം നായകന് പ്രാധാന്യം ഉള്ളതോടൊപ്പം തന്നെ മഞ്ജുവിനും പ്രാധാന്യം ലഭിക്കുന്ന കഥാപാത്രങ്ങള്‍ ആയിരുന്നു. അതുകൊണ്ടുതന്നെനയാണ് ഞങ്ങളുടെ എല്ലാം മനസ്സില്‍ നിന്നും ഇന്നും മഞ്ജു മായാതെ മഞ്ജു നില്‍ക്കുന്നത്.
മലയാള സിനിമയില്‍ എക്കാലത്തും മഞ്ജുവിന് ഒരു സ്ഥാനം ഉണ്ടായിരിക്കും. ഇനിയിപ്പോള്‍ അവര്‍ അഭിനയിച്ച സിനിമ മോശം ആയാലും ശരി മഞ്ജുവിന്റെ പേര് പോകുന്നില്ല. വ്യക്തി ജീവിതത്തിലും ഞാനും എന്റെ കുടുംബവുമായി വളരെ അധികം ബന്ധം കാത്തുസൂക്ഷിക്കുന്ന ആളുകള്‍ ആണ്.
കൂടാതെ, മഞ്ജു വളരെ ഫ്രീ ആയി ഇടപഴകുന്ന ആളാണ്. എന്റെ നല്ലൊരു സുഹൃത്തുകൂടിയാണ് മഞ്ജു. ഇടക്കൊക്കെ ഞാന്‍ മഞ്ജുവിനെ വിളിക്കാറുണ്ട്. ഞങ്ങളുടെ വീട്ടിലെ ഒരു കുട്ടിയെപോലെയാണ് മഞ്ജു.
ഒരിക്കല്‍ നമ്മള്‍ ആ കുട്ടിയെ പരിചയപ്പെട്ടാല്‍ പിന്നെ ഒരിക്കലും മഞ്ജുവിനെ മറക്കില്ലെന്നും ബൈജു തുറന്നുപറയുന്നു. അതേസമയം, ബൈജുവിന്റെ വീഡിയോക്ക് താഴെ മഞ്ജുവിന്റെ ജീവിതത്തെ കുറിച്ചുള്ള കമന്റുകളാണ് വരുന്നത്. ആ പാവം കുട്ടി ഒരുപാട് അനുഭവിച്ചു, ദൈവം പരീക്ഷിച്ചത് ആവാം. മലയാളത്തില്‍ തലക്കനമില്ലാത്ത ഒരോയൊരു നടിയെന്നാണ് ആരാധകര്‍ പറയുന്നത്.